കുഞ്ചാക്കോ ബോബൻ, നയൻതാര എന്നീ താരങ്ങൾ ഒന്നിക്കുന്നു , പോരാത്തതിന് ഒരു മിസ്റ്ററി ത്രില്ലെർ , എന്നീ കാരണങ്ങൾ ആണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ച ഘടകം . മേല്പറഞ്ഞതിൽ , കുഞ്ചാക്കോ ബോബനും, നയൻതാരയും മിസ്റ്ററിയും ചിത്രത്തിൽ ഉണ്ട് എന്ന അവകാശവാദം കറക്റ്റ് ആയിരുന്നു.. പക്ഷെ ത്രില്ല് മാത്രം എവിടെയും കിട്ടിയില്ല എന്നുള്ളതാണ് സത്യം.
ഒരു മിസ്റ്ററി ഉണ്ട് അതിന്റെ രഹസ്യം വഴിയേ പറഞ്ഞുതാരം എന്ന് ചിത്രത്തിന്റെ തുടക്കത്തിലേ സംവിധായകൻ പറയുന്നു.. എന്നാൽ അതെന്താണ് എന്ന് അറിയാൻ ഉള്ള ആകാംഷ ഒരിടത്തും പ്രേക്ഷകർക്ക് തോന്നിക്കുന്നില്ല. ആരൊക്കെയോ മരിക്കുന്നു, ആരോ കൊല്ലുന്നു എന്നൊക്കെ റിവീൽ ചെയ്യുമ്പോൾ അയിന് ഞാൻ എന്തുവേണം എന്ന വികാരമാണ് ചിത്രം കണ്ടു കഴിയുമ്പോൾ തോന്നുന്നത് . ഓടരുത് അമ്മാവാ ആളറിയാം എന്നെ ചിത്രത്തിൽ ശ്രീനിവാസൻ ചോദിക്കുന്നത് പോലെ “നിന്റെ ചിറ്റപ്പന്റെ മോളുടെ ഭർത്താവു മരിച്ചാൽ നമുക്കെന്തു ?”
എല്ലാ സീനിലും ആര്ട്ട് വർക്കിലുടെയും, കളറിങ്ങിലൂടെയും , നായികാ നായകന്മാരുടെ കോസ്റ്റുംസിലൂടെയും ഒക്കെ ഒരു ഭംഗി കൊണ്ടുവന്നിട്ടുണ്ട് സംവിധായകൻ. നല്ല ഒരു ആഡ് ഫിലിം ഇന്റെ ആസ്തേസ്റ്റിക്സ് ആണ് ചിത്രത്തിന്. പക്ഷെ ഒരു മിസ്റ്ററി ത്രില്ലറിന്റെ മൂഡിനെ അത് അപ്പാടെ നശിപ്പിക്കുന്നു.ചിത്രത്തിലെ ബിജിഎം നന്നായി ചെയ്തിട്ടുണ്ട്..
ആകെ ഒരു നിരാശാജനകമായ അനുഭവം ആണ് നിഴൽ എനിക്ക് നൽകിയത്.