പതുക്കെ പതുക്കെ നീറി പുകഞ്ഞു ഒടുവിൽ ഒരു അഗ്നിപർവതമായി പൊട്ടിത്തെറിച്ചു അവസാനം വീണ്ടും ശാന്തത കൈവരിക്കുന്ന ചിത്രമാണ് കർണൻ. ആദ്യ ചിത്രത്തിൽ ജാതി വ്യവസ്ഥിതിയിലെ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്ത മാരി സെൽവരാജ് ഇത്തവണ സോഷ്യൽ സ്റ്റാറ്റസിലുള്ള വിവേചനത്തെ കുറിച്ച് സംസാരിക്കുന്നു.
ഒരു ജനത, അവരുടെ വിശ്വാസങ്ങൾ, അവരുടെ ജീവിതരീതി അവരനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ എസ്റ്റബ്ലിഷ് ചെയ്യാൻ സംവിധായകൻ രണ്ട് മണിക്കൂറിലധികം സമയം എടുക്കുന്നുണ്ട്. ഒരു മുഖം മൂടി യിട്ട കുട്ടിയെയും, ഒരു കഴുതയെയും തുടങ്ങി ഒരു പാട് സിംബോളിക് ആയ സീനുകൾ കാണാൻ സാധിക്കും ഈ സമയത്ത്.
ധനുഷ് വീണ്ടും ഒരു നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. രജിഷ വിജയൻ ധനുഷ് കെമിസ്ട്രിയിലും നന്നായി വർക്ക് ഔട്ട് ആയിരിക്കുന്നത് ലാൽ – ധനുഷ് കെമിസ്ട്രി ആണ്. യോഗി ബാബു എന്ന നടനെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷത്തിൽ കാണാൻ സാധിക്കും.
തേനി ഈശ്വർ സിനിമയിൽ അധികം കണ്ടു പരിചയമില്ലാത്ത ഒരു ഭൂപ്രദേശത്തെ മനോഹരമായി കാണിച്ചിരുന്നു. സന്തോഷ് നാരായണന്റെ സംഗീതം ചിത്രത്തിന്റെ മൂഡിനെ പലയിടത്തും എസ്കലേറ്റ് ചെയ്യാൻ സഹായിക്കുന്നു.
അസുരൻ, വടചെന്നൈ പോലെ ഒരു വയലൻറ്റ് ആക്ഷൻ സിനിമ പ്രതീക്ഷിക്കുന്നവർക്ക് നിരാശ ആവും ഫലം. ഇമോഷൻസിനു കൂടുതൽ പ്രാധാന്യം നൽകിയൊരിക്കുന്ന ഒരു ഡ്രാമ ആണ് കർണൻ.
ചിത്രത്തിന്റെ നീളവും, സ്ലോ പീസിംഗിൽ ഉള്ള കഥ പറച്ചിലും നെഗറ്റീവ് ആകുന്നു. ആദ്യ പകുതി വരെ നല്ല ലാഗ് ഫീൽ ചെയ്യുന്നുണ്ട്.ചിത്രത്തിന്റെ ഫൈനൽ ആക്റ്റിൽ മാത്രമാണ് കുറച്ചു മാസ്സ് അല്ലെങ്കിൽ ആക്ഷൻ സീനുകൾ ഉള്ളത്
ചിത്രം ചർച്ച ചെയ്യുന്ന വിഷയത്തിനും , ധനുഷിന്റെ പ്രകടത്തിനും വേണ്ടി കാണാം… നല്ല ക്ഷമ ഉണ്ടെങ്കിൽ…..