നായാട്ട് -റിവ്യൂ

ഒരു എന്റർടൈൻമെന്റ് നു വേണ്ടി സിനിമ കാണുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഈ ചിത്രം കാണാൻ പോകണ്ടതില്ല..കാരണം പ്രേക്ഷകരാണ് നായാടപ്പെടാൻ പോകുന്നത്.. ബെസ്റ്റ് ആക്ടർ, എബിസിഡി, ചാർളി തുടങ്ങി വളരെ ലൈറ്റർ മോമെന്റ്സുള്ള ഫീൽ ഗുഡ് ചിത്രങ്ങൾ എടുത്ത മാർട്ടിൻ പ്രക്കാട്ട് ഇത്തവണ വന്നിരിക്കുന്നത് അക്ഷരർത്ഥത്തിൽ ഹൌണ്ട് ( നായടുന്ന ) ഒരു ചിത്രവുമായി ആണ്.

ജാതി രാഷ്ട്രീയത്തെ മറ്റൊരു കോണിൽ നിന്നും പറയാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോൾ ഇതിനെ  ചൊല്ലി കുറച്ചു വിവാദങ്ങൾ ഉണ്ടായേക്കാം.. എങ്ങനെ ആണ് ഒരു ജാതി പൊളിറ്റിക്‌സിനെയും സിസ്റ്റത്തിനെയും ചൂഷണം ചെയ്യുന്നത് എന്നും, എങ്ങനെ ആണ് ഒരു പൊളിറ്റിക്കൽ സിസ്റ്റം  ജാതിയതയെ ചൂഷണം ചെയ്യുന്നത് എന്നും വ്യക്തമായി വരച്ചു കാട്ടുന്നു മാർട്ടിൻ പ്രക്കാട്ട്.

ചിത്രത്തിന്റെ ആദ്യ പകുതിയിൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ഓരോരോ സാഹചര്യങ്ങളിലുടെ ചിത്രത്തിന്റെ പ്രധാന കോൺഫ്ലിക്ടിലേക്കു അവർ എത്തിച്ചേരുന്നതും ഒക്കെ വളരെ ത്രില്ലിംഗ് ആയി തന്നെ പറയാൻ തിരക്കഥ ഒരുക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. അതിനു ശേഷം ഒരു സർവൈവൽ ത്രില്ലെർ എന്നതിലുപരി ഒരു പാട് ഇമോഷൻസ് നൽകുന്നു.. നമ്മളും ഇങ്ങനെ ഒരു സിസ്റ്റത്തിന്റ ഭാഗമാണ് എന്ന തോന്നൽ പോലും ഭയം നൽകുന്നു.

കുഞ്ചാക്കോ ബോബൻ, നിമിഷ, ജാഫർ ഇടുക്കി തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവക്കുമ്പോൾ അതിനും ഒരു രണ്ട് പടി മുകളിൽ പെർഫോം ചെയ്തിരിക്കുന്ന ജോജു ആണ് ഇതിലെ താരം. ജോജു അവതരിപ്പിച്ച മണിയൻ എന്ന ക്യാരക്റ്റർ തന്നെ ആണ് പ്രേക്ഷകരെ ഏറ്റവും കൂടുതൽ വേട്ടയാടുന്നതും.

ചുരുക്കത്തിൽ ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും  മികച്ച ചിത്രങ്ങളിൽ ഒന്ന്..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s