കൂടത്തായി കൊല കേസിലെ ജോളിയുടെ മനസാക്ഷിയിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കിയാൽ എങ്ങനെ ഉണ്ടാവും. ജോജി പറയുന്നത് അത് പോലെ ഒരു കഥ ആണ്.. ഒറ്റവാക്കിൽ പറഞ്ഞാൽ മറ്റൊരു പോത്തേട്ടൻ ബ്രില്ലിൻസ്.
ഒരു ചെറിയ കഥ.. അതും നമ്മൾ മലയാളികൾ പലതവണ കേട്ടിട്ടും വായിച്ചിട്ടും, അറിഞ്ഞിട്ടും ഉള്ള കഥ.. ശ്യാം പുഷ്കാരന്റെ ഗംഭീര ഡീറ്റൈലിംഗ് ഓട് കൂടിയുള്ള തിരക്കഥ.. പോത്തേട്ടന്റെ ബ്രില്ലിന്റ് ഡിറക്ഷൻ എല്ലാം കൊണ്ടും ജോജി എനിക്ക് പൂർണ്ണ സംതൃപ്തി നൽകി..എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല.
ഇരുൾ എന്ന ചിത്രത്തിൽ നിരാശപ്പെടുത്തിയ ഫഹദ് ഇതിൽ അതിന്റെ കുറവ് തീർക്കുന്ന പെർഫോമൻസ് ആണ് നൽകിയിട്ടിക്കുന്നത്. ഫഹദിനെ കൂടാതെ.. അല്ലെങ്കിൽ ഫഹദിലും ഒരു പടി മേലെ നിൽക്കുന്ന പെർഫോമൻസ് ആണ് ഉണ്ണിമായ യും ബാബുരാജും നല്ലയിരിക്കുന്നത്.
റബർ തോട്ടവും കുളവും, കപ്പതോട്ടവും തുടങ്ങി മലയാള സിനിമ അധികം പരീക്ഷിച്ചുനോക്കിയിട്ടില്ലാത്ത വിഷ്വൽസും, പടത്തിന്റെ മൂഡിനെ എസ്കേലേറ്റ് ചെയ്യുന്ന സൗണ്ട് ഡിസൈനും എല്ലാം പോസിറ്റീവ് സൈഡ് ആകുമ്പോൾ.. നോർമൽ പ്രേകഷകരെ എന്റർടൈൻ ചെയ്യാനുള്ള ഒന്നും ഇല്ല എന്നുള്ളത് പലർക്കും നെഗറ്റീവ് ആയി തോന്നിയേക്കാം. പക്ഷേ ഞാൻ എന്ന പ്രേക്ഷകനെ പൂർണമായും സംതൃപ്തിപെടുത്തിയ ചിത്രമാണ് ജോജി…
ഹൈലി റെക്കമെൻഡഡ്..