സംഭവം അഗ്രിക്കൾചറൽ സിനിമാറ്റിക് യൂണിവേസിലെ മറ്റൊരു ചിത്രം ആണെങ്കിൽ കൂടെയും യൂണിവേഴ്സിലെ മുൻ ചിത്രങ്ങളെ അപേക്ഷിച്ചു കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് സുൽത്താൻ. ഫസ്റ്റ് ഹാൾഫിലെ നായകന്റെ പശ്ചാത്തലവും നായകൻ ഗ്രാമത്തിലെ രക്ഷകനായി വന്നു ചേരുന്ന രീതിയും ഒക്കെ ബോർ അടിപ്പിക്കാതെ പറയാൻ കഴിഞ്ഞതാണ് അതിനു കാരണം.
കോവിഡ് മൂലം ഉള്ള റെസ്ട്രിക്ഷൻസ് മൂലം കഴിഞ്ഞ കുറച്ചുനാളുകളായി കാണുന്ന ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുപാട് ആൾക്കൂട്ടവും ബഹളവും ഒക്കെ ഉള്ള ഒരു മസാല ചിത്രം കാണാൻ സാധിക്കും എന്നുള്ളതും ഒരു പ്ലസ് പോയിന്റ് ആണ്.. ചിത്രത്തിന്റെ 75% ഫ്രമുകളിലും ഈ ആൾക്കൂട്ടത്തെ കാണാം. നായകനോടൊപ്പമുള്ള നൂറു ഗുണ്ടകളെ വച്ച് ആക്ഷനും കോമഡി യും, സെന്റിമെൻസും തുടങ്ങി എല്ലാം ചെയ്യിച്ചിട്ടുണ്ട് എന്നതും ഒരു വെറൈറ്റി ആയി തോന്നി.
ഇന്റർവെലിനു തൊട്ടു മുൻപുള്ള ആക്ഷൻ സീനും, രാത്രിയിൽ ശബ്ദമുണ്ടാക്കാതെ ഉള്ള ആക്ഷൻ സീനും ഒക്കെ രസകരം ആയിരുന്നു.കാർത്തി, ലാൽ എന്നിവരുടെ പ്രകടനം നന്നായിരുന്നു. രേഷ്മികയും മോശമാക്കിയില്ല.
സെക്കന്റ് ഹാൾഫ് പ്രെഡിക്റ്റബിൾ ആണ് എന്നുള്ളതാണ് സിനിമയുടെ “വ്യവച്ചായി തീം” കഴിഞ്ഞാൽ പിന്നെയുള്ള പ്രധാന നെഗറ്റീവ്.. ക്ലൈമാക്സ് എന്തായിരിക്കും എന്ന് നമ്മൾ ഊഹിക്കുന്നിടത്തിൽ നിന്നും അണുവിട വ്യത്യാസം ഇല്ലതേ സംഭവിക്കും എങ്കിലും യുവന്റെ ബിജിഎം അത് പോലുള്ള എല്ലാ സീനുകളെയും സേവ് ചെയ്യുന്നു.
ആകെ മൊത്തം വലിയ ബോർ അടിയില്ലാതെ ഒരു ബഹളത്തിന്റെ ഓളത്തിൽ തിയേറ്ററിൽ കണ്ടു രസിച്ചു വരാവുന്ന ഒരു ആക്ഷൻ മസാല ആണ് സുൽത്താൻ.