മൂന്നു പേര് മാത്രം കഥാപാത്രങ്ങൾ ആയി വരുന്ന ഒരു ഡാർക്ക് ത്രില്ലെർ ആണ് ഇരുൾ. വെറും ഒന്നരമണിക്കൂർ മാത്രമുള്ള ചിത്രം ട്രാക്കിലെത്തുന്നത് ഏകദേശം 30 മിനുട്ടുകൾക്കു ശേഷമാണ്. അത് വരെ ബോറിങ് ആയിരുന്ന ചിത്രം അതിനു ശേഷം കുറച്ചു എങ്കെജിങ് ആകുന്നുണ്ട്. ഒടുവിൽ വളരെ പ്രെഡിക്റ്റബിൾ ആയ ഒരു പാതയിൽ സഞ്ചരിച്ചു ബീലോ avg ചിത്രമായി ഒതുങ്ങുന്നു.
പെർഫോമൻസ് നോക്കിയാൽ എല്ലാവരുടെയും പ്രകടനത്തിൽ നാടകീയത ഇരിത്തിരി മുഴച്ചു നിൽക്കുന്നതായി കാണാം. സൗബിന്റെ കാര്യത്തിൽ അത് അല്പം അസാഹ്യമാണ്.സൗബിന്റെ ഡയലോഗ് ഡെലിവറി കൂടി ചേരുമ്പോൾ കിട്ടുന്നത് ഒരു മലങ്കൾട്ട് പെർഫോമൻസ് ആണ്.
നല്ല സിനിമട്ടോഗ്രാഫി, മികച്ച ആർട്ട് ഡിറക്ഷൻ, ചിത്രത്തിന്റെ മൂഡിനെ എൻഹാൻസ് ചെയ്യുന്ന കളർ ഗ്രേഡിങ്, പശ്ചാസ്ഥലസംഗീതം ഒക്കെ ഉണ്ടെങ്കിലും, മേക്കിങ്ങും, ഡയലോഗ് ഡെലിവറിയും ഒക്കെ നല്ല ഒന്നാന്തരം നാടകം സ്റ്റൈൽ.
ചുരുക്കി പറഞ്ഞാൽ 30 to 40 മിനുറ്റ് ഉള്ള ഷോർട്ഫില്മായി യൂട്യൂബിൽ വരണ്ട ഐറ്റം ഫഹദ് ഫാസിലിനെ പോലുള്ള ഒരു നടനെയും, കുറച്ചു നല്ല ടെക്നിഷ്യൻ മാരെയും ഉപയോഗിച്ച് കുറച്ചു അപ്ഗ്രേഡ് ചെയ്തു നേടിഫ്ലൈക്സിന്റെയും അത് വഴി നമ്മുടെയും പിടലിക്കു വച്ച് തന്ന ഐറ്റം ആണ് ഇരുൾ.