ജനാധിപത്യ വ്യവസ്ഥയിൽ ആരാണ് no : 1? പുതുമയുള്ള ഇന്റർസ്റ്റിംഗ് ഒരു ആശയം അവതരിപ്പിക്കുന്ന ചിത്രമാണ് വൺ.
എന്നാൽ ചിത്രത്തിന്റെ പ്രധാന പ്രമേയ ആയ ആ വിഷയം പ്രധാന പോസിറ്റീവ് ആകുമ്പോൾ അതിനെ സംബന്ധിച്ച സീനുകൾക്കായി രണ്ടരമണിക്കൂറിനു മുകളിൽ ഉള്ള ചിത്രത്തിൽ പത്തോ ഇരുപതോ മിനുറ്റിൽ താഴെ മാത്രമേ തീർക്കഥയിൽ ഇടം നൽകിയിട്ടുള്ളു എന്നത് ചിത്രത്തിന്റെ പ്രധാന പോരായ്മയും ആകുന്നു.
സാധാരണ രാഷ്ട്രീയ ചിത്രങ്ങളിൽ കരാറുള്ള വെള്ളപൂശാളുകളോ, കരിവാരിതേക്കലുകളോ കാരികേച്ചാറുകളോ ഒന്നും ഇല്ലാതേ വളരെ നിക്ഷ്പമായി ചിത്രം ഒരുക്കാൻ സാധിച്ചിട്ടുണ്ട്. മമ്മൂട്ടി യുടെ കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രത്തിനു അനാവശ്യ സിനിമാറ്റിക് ഗിമിക്കുകളോ നാലുപേജ് മാസ്സ് ഡയലോഗ്കളോ ഒന്നും നൽകാതെ വളരെ പക്വതയർന്ന ഒരു കഥാപാത്രമായി ചിത്രീകരിച്ചത് നന്നായി തോന്നി.
ചിത്രത്തിന്റെ പ്ലോട്ടിനു ഒരു രീതിയിലും റലവന്റ് അല്ലാത്ത മുഖ്യമന്ത്രിയുടെ ഫാമിലി സീനുകൾ ഒക്കെ ചിത്രത്തിന്റെ ഒഴുക്കിനെ വല്ലാതെ ബാധിക്കുന്നു. ഒരുപാട് താരങ്ങൾ ഉണ്ടെങ്കിലും മമ്മൂട്ടിക്ക് ഒഴിച്ച് ഒരു സോളിഡ് പെർഫോമൻസിനുള്ള സ്കോപ്പ് ഒരു കഥാപാത്രത്തിനും ഇല്ല.
പ്രധാന വിഷയത്തിൽ ഊന്നൽ നൽകി കുറച്ചുകൂടി ഗ്രിപ്പിങ് ആയ ഒരു തിരക്കഥ ഒരുക്കിയിരുന്നെങ്കിൽ ഗംഭീരം ആകേണ്ടിയിരുന്ന ചിത്രം ആവറേജ് ആയി ഒതുങ്ങുന്നു
👍
LikeLike