ഒറ്റ വാക്കിൽ പറഞ്ഞാൽ കള ഈസ് എ ബ്ലഡി മൂവി… അക്ഷരാർത്ഥത്തിൽ ഒരു ബ്ലഡി മൂവി.. മലയാളത്തിൽ പറഞ്ഞാൽ ഒരു രക്തകലുഷിതമായ ചിത്രം.. അത് കൊണ്ട് തന്നെ എനിക്ക് ചിത്രം നൽകിയത് ഒരു വളരെ മോശം അനുഭവം ആണ്.. എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നത് എന്റെ പേർസണൽ അഭിപ്രായം ആണ്.. പക്ഷേ ഇത് ഒരു മോശം സിനിമ ആണ് എന്ന് ഒരിക്കലും അർത്ഥം ഇല്ല
ഇത്രയും അധികം വയലൻസ് ഇതിന് മുൻപ് ഒരു മലയാള ചിത്രത്തിൽ ഞാൻ കണ്ടിട്ടില്ല. ഈ വയലൻസിന്റെ ഓവർ ഡോസ് കൊണ്ട് മാത്രം ആണ് ആണ് എനിക്ക് ഇത് ഇഷ്ടപ്പെടാതെ പോയത്.. ഇത് ടോലറേറ്റ് ചെയ്യാൻ പറ്റുന്ന ഒരു പ്രേക്ഷകന് ഇത് ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസ് തന്നെ ആയിരിക്കും ഈ ചിത്രം..
എന്ത് തരം എക്സ്പീൻസ് ആണ് പ്രേക്ഷകർക്ക് നൽകേണ്ടത് എന്ന ഉത്തമ ബോധ്യത്തോട് കൂടെ തന്നെയാണ് ഈ ചിത്രം ഇതിന്റെ സംവിധായകനും മറ്റു അണിയറ പ്രവർത്തകരും പ്രവർത്തിച്ചിരിക്കുന്നത് എന്നത് ചിത്രം കാണുമ്പോൾ മനസിലാകും. അതിൽ അവർ പൂർണമായും വിജയിച്ചിട്ടും ഉണ്ട്.
രോഹിത്തിന്റെ മുൻ ചിത്രങ്ങൾ രണ്ടും ഇഷ്ടചിത്രങ്ങൾ ആണ്.. ഒരു സംവിധായകൻ എന്ന നിലയിൽ ഒരു പടി മുന്നോട്ട് തന്നെയാണ് ഈ ചിത്രത്തിൽ അദ്ദേഹം. ചിത്രത്തിന്റെ ജോനാറിനു ചേർന്ന് നിൽക്കുന്ന ഛായാഗ്രഹണം, കളറിംഗ്, സൗണ്ട് ഡിസൈൻ എഡിറ്റിങ് എല്ലാം ഉള്ളതിനാൽ ഒരു തിയേറ്റർ വാച്ച് ഇത് ഡിമാൻഡ് ചെയ്യുന്നുണ്ട്.
ലീഡ് റോൾ ചെയ്തിരിക്കുന്ന ടോവിനോ, സുമേഷ് മൂർ എന്നിവരുടെ പെർഫോമൻസും അവരെടുത്തിരിക്കുന്ന എഫ്ഫർട്ടും ആപ്രീക്ഷിയേറ്റ് ചെയ്യപ്പെടേണ്ടവായാണ്. ആക്ഷൻ സീനുകൾ ഒക്കെ ഗംഭീരം ആക്കിയിട്ടുണ്ട് ഇരുവരും. ലാൽ, ദിവ്യ പിള്ളൈ, മണിയാശാന്റെ റോൾ ചെയ്ത നടൻ തുടങ്ങിയവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്.
ചിത്രത്തിലോടെ പറയുന്ന പൊളിറ്റിക്സും ഫിലോസഫിയും എല്ലാം മികച്ചതാണ്.
ചിത്രത്തിൽ എല്ലാ വശങ്ങളും പോസിറ്റീവ് ആയി അനുഭവപ്പെട്ടിട്ടും ചിത്രം എന്തുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നതിന് ഉത്തരം ഇത്
എന്റെ ചായ കോപ്പയിൽ പെടുന്നതല്ല എന്നത് മാത്രമാണ്..
വയലന്റ് ചിത്രങ്ങയോടു വിമുഖത ഇല്ലാത്തവർ തീർച്ചയായും ഈ ചിത്രം തിയേറ്ററിൽ തന്നെ കാണണം.. അല്ലാതെ ഉള്ള എന്നെപ്പോലയുള്ള ലോലഹൃദയർ പ്ലീസ് സ്റ്റെപ്ബാക്ക്…