സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ചെന്നൈയിൽ 50 വീടുകൾ പകൽ സമയം കൊള്ളയടിക്കപെടുന്നു. അതിൽ ഒന്ന് ഒരു മിലിട്ടറി ഓഫീസറുടെ വീടാണ്.. അയാളുടെ പിതാവിന് ലഭിച്ച അശോകചക്രം ആ മോഷണത്തിൽ പെടുന്നു.ഒരു തെളിവ് പോലും ആവേശേഷിപ്പിക്കാതെ നടത്തിയ ഈ ക്രൈമിന് പുറകിലെ മാസ്റ്റർ മൈൻഡിനെ കണ്ടെത്തി അശോകചക്രം വീണ്ടെടുക്കാൻ അയാൾ ഇറങ്ങി തിരിക്കുന്നു. വൺ ലൈനർ ആയി കേൾക്കുമ്പോൾ കിടിലൻ എന്ന് തോന്നുന്ന സബ്ജെക്ട് മോശപ്പെട്ട തിരക്കഥ മൂലം ബിലോ ആവറേജ് ചിത്രമാകുന്ന കാഴ്ചയാണ് ചക്ര.
ആദ്യ പകുതിയിൽ വലിയ കുഴപ്പമില്ലാതെ ഒരു ടെക്നോ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ ആയി പോകുന്ന ചിത്രം വില്ലനെ റിവീൽ ചെയ്യുന്നതായിടം മുതൽ കൈവിട്ടു പോകുന്നു. സെക്കന്റ് ഹാഫ് ഒരു കാറ്റ് & മൗസ് ഗെയിം രീതിയിൽ കൊണ്ടുപോകാൻ ശ്രമിച്ചു പരാജയപ്പെടുന്നു. നായകനും വില്ലൻ കഥാപാത്രവും വാശിക്കു അങ്ങോട്ടും ഇങ്ങോട്ടും സ്വയം പുകഴ്ത്തൽ ഡയലോഗ് അടിക്കുന്നതല്ലാതെ വേറൊന്നും ഇന്ട്രെസ്റ്റിംഗ് ആയി കൊണ്ടുവരാൻ സാധിച്ചിട്ടില്ല.
നായികയ്ക്ക് നല്ല കിടിലൻ ബിൽട്ട് അപ്പ് ഇൻട്രോ ഒക്കെ കൊടുത്തു നായകന്റെ വരോവോടെ ഒരു മന്ദബുദ്ധി ആക്കി മാറ്റി കളയുന്നു. പോലീസ് ഓഫീസർ ആയ നായികയുടെ കാമുകനാണ് എന്ന ഒറ്റ കാരണം കൊണ്ട് പോലീസിന്റെ കേസ് ആന്വേഷണം ഒക്കെ മിലിറ്ററിക്കാരനായ നായകൻ നടത്തുന്നു എന്ന് പോട്ടെ. ഐജി കമ്മിഷണരും മറ്റു ഉയർന്ന ഉദ്യോഗസ്ഥരെ ഇടുത്തി class ഒക്കെ എടുത്ത് കേസ് അന്വേഷണം നടത്തുന്നതൊക്ക കൾട് കോമെഡി ആകുന്നുണ്ട്.
വില്ലേനോട് ഒരു ദേഷ്യമോ വെറുപ്പോ തോന്നാതേ സഹതാപം തോന്നിപ്പിക്കുകയും, നായികയിലും ഗ്ലാമർസ് ആയി കാണിച്ചു ഐ കാൻഡി അക്കി മാറ്റുന്നതിനാൽ ഒരു ഇമ്പാക്റ്റും വില്ലൻ മൂലം കിട്ടുന്നില്ല എന്നതാണ് ഏറ്റവും വലിയ നെഗറ്റീവ്.
വിശാലിന്റെ നല്ല രണ്ട് ആക്ഷൻ സ്വീകെൻസും, യുവന്റെ കിടിലൻ ബിജിഎം ഒക്കെ വേറെ ഏതെങ്കിലും നല്ല പടത്തിൽ ഉപയോഗിക്കാമായിരുന്നു എന്ന് തോന്നിപോയി…ഇതിൽ ഇട്ടു ഒരു എഫക്ട് ഇല്ലാതെ പോയി..
മൊത്തത്തിൽ മറ്റൊരു ഇരുമ്പ്ത്തിരക്കൂ ശ്രമിച്ചു അമ്പേ പാളിപ്പോയ ഒരു ചിത്രം… ധൈര്യമായി സ്കിപ് ചെയ്തോളു… നഷ്ടം വരില്ല..