കാർത്തിക് സുബ്ബരാജ് (പിസ്സ ) ലോകേഷ് കനകരാജ് (മാനഗരം )h. വിനോദ് (സതുരംഗ വെട്ടയ് ) കാർത്തിക് നരേൻ (ദ്രുവങ്കൾ 16)തുടങ്ങിയ സംവിധായകർ തമിഴിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത് താരതമ്യേന പുതുമുഖലങ്ങളും താരമൂല്യം കുറവുള്ള ചെറിയ നടിനടന്മാരെ വച്ച് മികച്ച കോൺടെന്റ് ഉള്ള സ്ക്രിപ്റ്റും പാളിച്ചകളില്ലാത്ത എക്സിക്യൂഷനും കൊണ്ട് നൽകിയ ഹിറ്റുകൾ വഴിയാണ്. അതേ രീതിയിൽ ഒരു മികച്ച സംവിധായകനെ മലയാളത്തിനു ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നു.. തരുൺ മൂർത്തി.
ഈ കാലഘട്ടത്തിൽ വലിയ താരങ്ങളുടെ റിലീസ് പോലും നീട്ടിവയ്ക്കുകയും, ott ക്കൂ നൽകുകയും ചെയ്തപ്പോൾ ഈ ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ പ്രൊഡ്യൂസറിനു കിട്ടിയ കോൺഫിഡൻസ് എവിടുന്നാണ് എന്നതിന്റെ ഉത്തരം സിനിമ കണ്ടപ്പോൾ ലഭിച്ചു.
ഒരു പ്ലോട്ട്, ഒരു കോൺഫ്ലിക്ട് എന്നതിൽ നിന്നും മാറി നാലു സബ് പ്ലോട്ടുകൾ നാലു എപ്പിസോഡുകൾ ആയി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാലു പ്ലോട്ടുകളുടെയും മെയിൻബേസ് ഇൻവെസ്റ്റിഗേഷൻ ആണെകിലും അതിലും ഒരു വ്യത്യസ്ത കൊണ്ടുവന്നിട്ടുണ്ട്.
പ്രേമം പൈറസി ഒരു ലൈറ്റ് ഹ്യൂമർ ഒക്കെ കൊണ്ട് ഉള്ള ഇൻവെസ്റ്റിഗഷൻ ആണ്. എന്നാൽ രണ്ടാമത്തെ കുറച്ചു ആക്ഷനും ഒക്കെ വച്ച് ഒരു പ്രൊപ്പർ ത്രില്ലെറും, മോഷണത്തിന്റെ അന്വേഷണം ഒരു സസ്പെൻസ് ത്രില്ലെർ ആയും ഒരുക്കിയിരിക്കുമ്പോൾ വിനായകന്റെ കേസിനു ഒരു ഇമോഷണൽ കണക്ട് കൊണ്ടുവരുന്നു. ഒരു സിനിമയിൽ തന്നെ നാലു സബ് ജോനാറുകൾ കാണാൻ സാധിക്കുന്നു എന്നത് ഒരു വലിയ പോസിറ്റീവ് ആയി തോന്നി.
സൈബർ സെൽ പൊതുവെ ഇന്ത്യൻ സിനിമകളിൽ കാണിക്കുന്നത് ഒരു വലിയ മുറിയിൽ ഒരു പാട് കമ്പ്യൂട്ടറും led മോണിറ്ററുകളും അതിൽ വർക്ക് ചെയ്യുന്ന കുറേ ടെക്നികൽ ടെർമ്സ് ഒക്കെ പറഞ്ഞു ഓടി നടക്കുന്ന യുവാക്കളും ഒക്കെ ആണ്. പക്ഷേ ഇതിൽ വളരെ റിയലിസ്റ്റിക് ആയിട്ടുള്ള ഒരു ഓഫീസ് ആണ് കാണാൻ കഴിയുന്നത്.. ഒരു സാധാരണ സർക്കാർ ഓഫീസിനു മുകളിൽ നിൽക്കുന്ന ഒരു അനാവശ്യ പകിട്ടും നൽകാതെ സിമ്പിൾ ആയി കാണിച്ചിരുന്നു.
പൊതുവെ ഒരു ടെക്നോലോജിക്കൽ ത്രില്ലെർ ആകുമ്പോൾ സാധാരണക്കാർക്ക് മനസിലാകാത്ത ടെക്നക്കൽ ടെർമുകലും ടെക്നോളജി ഓക്കേ ഉപയോഗിച്ചുള്ള ഗിമിക്കുകളുടെ സിനിമാറ്റിക് ലിബർട്ടി ഇതിൽ ഇല്ല. ആർക്കും മനസിലാകുന്ന രീതിയിൽ ഏറ്റവും സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ എസ്പ്ലൈന് ചെയ്യുന്നത്.
എല്ലാ നടി നടന്മാരും താരതമ്യേന പുതിയ ആളുകൾ ആകുമ്പോൾ അഭിനയിത്തിലും സംഭാഷണങ്ങളിലും ഒക്കെ കുറച്ചു നടകീയത തോന്നാറുണ്ട്.. ഇവിടെ അങ്ങനെ തോന്നുന്നില്ല എന്ന് മാത്രമല്ല ചെറിയ റോളുകൾ ചെയ്യുന്നവരുടെ പ്രകടനങ്ങളും, ഡയലോഗുകളും, മോണോലോഗുകളും ഒക്കെ നന്നായി എൻജോയ് ചെയ്യാൻ സാധിക്കുന്നു എന്നതും സംവിധായകന്റെ മിടുക്കായി തന്നെ കാണാം.
രണ്ടര മണിക്കൂറിൽ ഒരു മിനിറ്റ് പോലും മുഷിപ്പിക്കാതെ ത്രില്ലിംഗ് ആയി തന്നെ കഥ പറയുന്ന ചിത്രം തീർച്ചയായും ഒരു തിയേറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്നു.