ഡിയർ സെൽവ രാഘവൻ ,
നിങ്ങളുടെ ഒരു അഭിമുഖം യൂട്യൂബിൽ കണ്ടത് പ്രകാരം NGK എന്ന ചിത്രം കഴിഞ്ഞ ദിവസം വീണ്ടും കണ്ടു. തിയേറ്ററിൽ ഒരു പാട് പ്രതീക്ഷയോടു കൂടി ആദ്യ ദിവസം ആദ്യ ഷോ തന്നെ കണ്ടു നിരാശ നൽകിയ ചിത്രമായിരുന്നു NGK .
താങ്കളുടെ എസ്പ്ലനേഷന് കണ്ടിട്ട് വീണ്ടും കണ്ടപ്പോൾ മറ്റൊരു ഫീൽ ആണ് ചിത്രം തന്നത്. ഇത്രയും ബ്രിലിൻറായ ഒരു ചിത്രം ആദ്യ കാഴ്ച്ചയിൽ തന്നെ പൂർണ്ണമായി മനസിലാക്കാനുള്ള ബുദ്ധി ഇല്ലായിരുന്നു എന്നതിൽ ഖേദിക്കുന്നു.
ഇത് ആദ്യത്തെ അനുഭവം അല്ല, ഇരണ്ടാം ഉലകം എന്ന താങ്കളുടെ ചിത്രവും രണ്ടാം കാഴ്ച്ചയിൽ ഇഷ്ട്ടപെട്ടു പോയ ചിത്രം ആണ്.. ഇന്നും വളരെ അണ്ടർ റേറ്റഡ് ആയ ഒരു ചിത്രമാണ് അത് എന്ന് എനിക്ക് തോന്നുന്നു. ആയിരത്തിൽ ഒരുവനും തിയേറ്ററിൽ കണ്ടപ്പോൾ ഫസ്റ്റ് ഹാഫ് വളരെ ഇഷ്ടപ്പെട്ടെങ്കിലും സെക്കന്റ് ഹാഫ് നിരാശപെടുത്തിയതായി തോന്നി.. ഇന്നിപ്പോൾ ഞാൻ ആയിരത്തിൽ ഒരുവൻ മിനിമം 10 പ്രവിശ്യവും കണ്ടിട്ടുണ്ട്.. ഇപ്പോൾ ഓരോ തവണ കാണുമ്പോഴും എന്നെ വിസ്മയിപ്പിക്കുന്നതു ചിത്രത്തിന്റെ രണ്ടാം പകുതിയാണ്.. കാതൽ കൊണ്ടെയ്ൻ, 7g റെയിൻബോ കോളനി , പുതുപ്പേട്ടൈ , തുടങ്ങിയ ചിത്രങ്ങൾ ആദ്യമേ ഇഷ്ടപ്പെട്ടു എങ്കിലും പിന്നീട് ഉള്ള കാഴ്ചകളിൽ കൂടുതൽ കൂടുതൽ മികച്ചതായി തോന്നി.
ഇപ്പോൾ മാർച്ച് 5 നായുള്ള കാത്തിരിപ്പാണ്… “നെഞ്ചം മറപ്പതില്ലൈ” എന്ന നിങ്ങളുടെ അടുത്ത ചിത്രത്തിന്.. കഴിഞ്ഞ മൂന്നാലു വർഷമായി എപ്പോൾ റിലീസ് ആകും എന്ന് കാത്തിരുന്ന ചിത്രം .. അതും ചിലപ്പോൾ ആദ്യ കാഴ്ച്ചയിൽ ഇഷ്ടപെടില്ലായിരിക്കാം .. എന്നാലും ഞാൻ വീണ്ടും കാണും.. എനിക്കുറപ്പാണ്.. ഈ ചിത്രവും ഞാൻ പ്രണയിച്ചു തുടങ്ങും.. പ്രണയിത്തിലേക്കു വീഴുന്ന ആ പ്രോസസ്സ് എനിക്ക് ഇഷ്ടമാണ്…
Eagerly waiting to fall in love with yet another selvaraghavan movie
ശ്രീറാം