ദൃശ്യം മലയാളം ഇൻഡസ്ടറിയിലെ തന്നെ ഒരു മൈലീസ്റ്റോൺ ചിത്രമാണ്.. ഇതിന് ഒരു സെക്കന്റ് പാർട്ട് അതും കോവിഡ് സമയത്ത് ധൃതി പിടിച്ചു ചെയ്തപ്പോൾ മറ്റൊരു കിലുക്കം കിലുകിലുക്കം ആയി പോകും എന്നാണ് വിചാരിച്ചത്.. പടം പ്രൊഡ്യൂസർ ആമസോണിനു കൊടുത്തപ്പോൾ ഉറപ്പിച്ചു… പക്ഷേ…
ദൃശ്യം 2, ദൃശ്യം എന്ന അദ്ഭുത ചിത്രത്തിന്റെ പേരിനു ഒരു കോട്ടവും തട്ടിക്കാതെ മികച്ചതായി മാറി.. ജിത്തു ജോസഫ് നു… ഇങ്ങനെ ഒരു തിരക്കഥ ഒരുക്കിയതിൽ നൂറിൽ നൂറു മാർക്ക്. ഇതുവരെ മലയാളം കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള മികച്ച സ്ക്രിപ്റ്റ് ആണ് ഇത് എന്നൊന്നും അല്ല.. ദൃശ്യം പോലെ ഒരു ചിത്രത്തിനെ നശിപ്പിക്കാതെ ഒരു രണ്ടാം ഭാഗം നൽകാൻ സാധിച്ചു എന്ന ഒറ്റകാരണത്താൽ…
ഒരു ഒഴുക്കൻ മട്ടിൽ തുടങ്ങി ആദ്യ മണിക്കൂറിനു ശേഷം ഒരു twist നൽകി രണ്ടാം പകുതിയിൽ മുഴുവൻ പിരിമുറുക്കം തന്നു രോമാഞ്ചം നൽകുന്ന ക്ലൈമാക്സും.. മനസ്സ് നിറച്ച ഒരു ടൈൽ എന്റും…
അടുത്തത് ലാലേട്ടൻ… ജോർജ്കുട്ടി എന്ന ഇത്രയും കോംപ്ലക്സ് ആയ ഒരു കഥാപാത്രം എത്ര ഈസി ആയിട്ടാണ് പുള്ളി അവതരിപ്പിച്ചിരിക്കുന്നത്.. ദൃശ്യത്തിനെ അപേക്ഷിച്ചു സ്ക്രീൻ സ്പേസ് വളരെ കുറവാണ് ഇതിൽ. പക്ഷേ ഉള്ളത് 🔥🔥🔥…
നെഗറ്റീവ് എന്ന് പറയാൻ ചില ചെറിയ കഥാപാത്രങ്ങൾ ചെയ്തവരുടെ പെർഫോമൻസ് കുറച്ചു നാടകീയം ആയി എന്നുള്ളതും… ഇത് ഒരു ഓ ട്ടി ട്ടി റിലീസ് ആയി പോയി എന്നതും മാത്രമാണ്…
ആകെ മൊത്തം ദൃശ്യം 2 കിടിലൻ ആണ്.. ജോർജ്കുട്ടി എന്ന കഥാപാത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും അദ്ഭുത പെടുത്തുന്ന ഒരു കതപാത്രമായി എന്നും നിലനിൽക്കും… Ott റിലീസ് എന്ന ഒറ്റ കാരണം കൊണ്ട് നഷ്ടപെട്ട ഇൻഡസ്ട്രിയൽ ഹിറ്റ്.. അതാണ് ദൃശ്യം 2.