ഇത് വരെ തമിഴ് സിനിമയിൽ കണ്ടിട്ടില്ലാത്ത ഒരു വിഷയമാണ് ജയം രവി തന്റെ 25 ആം ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്. കോർപ്പറേറ്റ് ചതികൾ മൂലം വെള്ളം കിട്ടാതെ കൃഷി നശിച്ചു കഷ്ടപ്പെടുന്ന ഏഴയ് കൃഷിക്കാരുടെ രക്ഷകനാകുന്ന നായകന്റെ കഥ ആണ്. കൂടാതെ ലോകത്തിലെ ആദ്യ ഭാഷ ആയ തമിഴിന്റെയും… കൃഷി, ജ്യോതിശാസ്ത്രം, ന്യൂക്ലിയർ ഫിസിക്സ്, ബിയോകെമിസ്ട്രി, തുടങ്ങി എല്ലാ കാര്യങ്ങളും ആദ്യമായി കണ്ടു പിടിച്ച തമിഴ്നത്തിന്റെയും കൂടി കഥ ആണ്.. ശക്തമായ ഒരു തിരക്കഥയിലൂടെ ഒരു നിമിഷം പോലും പ്രേക്ഷകർ ബോർ അടിക്കാതെ ഇരിക്കരുത് എന്ന സംവിധായകന്റെ ലക്ഷ്യം വിജയിക്കുന്നു.
നാസയിൽ സയന്റിസ്റ്റ് ആയ നായകന്റെ റോൾ മോഡൽ എയ്ൻസ്റ്റീണോ, ന്യൂട്ടാനോ ഒന്നും അല്ല പുള്ളിയുടെ ഗ്രാമത്തിലെ വേലുചാമി ആണ് എന്ന് പറയുന്നത് കേട്ടു രോമാഞ്ചം കൊള്ളുന്ന സായിപ്പിനെയും മദാമ്മയെയും ഭൂമിനാഥൻ ഒരു തമിഴൻ ആണ് എന്ന് പറഞ്ഞു പുളകം കൊള്ളുന്ന അമേരിക്കൻ ടി. വി റിപ്പോർട്ടറെയും കാണിച്ചു സിനിമ തുടങ്ങിയപ്പോഴേ ഇത് ഒരു കൾട്ട് സാധനമാണ് എന്ന് പിടികിട്ടും..
നാസ യിലെ ശാസ്ത്രജ്ഞൻ ആണെങ്കിലും പുള്ളി ഒരു മരുന്നൊകളൊക്കെ കണ്ടുപിടിക്കും.. കാർബൺ ഡിയോക്സിഡ് ശ്വസിച്ചു ജീവിക്കാൻ മനുഷ്യനെ സഹായിക്കുന്ന ഒരു മരുന്ന് കണ്ടുപിടിച്ചതിന്റെ പേരിൽ നാസയുടെ പ്രശംസ ഒക്കെ കിട്ടിയ ആളാണ് നായകൻ. അങ്ങനെ ചൊവ്വ ഗൃഹത്തിൽ കൃഷി ഇറക്കാൻ പോകുന്നതിനു മുൻപ് നാട്ടിലേക്കൊന്നു പോകുന്നനായകൻ നാട്ടിലെ കൃഷിപ്രശ്നങ്ങളെ കുറിച്ച് മനസിലാക്കാൻ ഒരു ഡ്രോൺ ഉണ്ടാക്കി പറപ്പിക്കുന്നു.. അപ്പോൾ പുള്ളിക്ക് പിടികിട്ടി ഇതിന് പുറകിൽ ഒരു കാർ ഫാക്ടറി ആണ് കാരണം എന്ന്.
നശിച്ചു പോയ കൃഷിയിടത്തിൽ നിന്നും ഒരു കാ പറിച്ചു മണത്തു നോക്കി വിത്തിന്റെ ക്വാളിറ്റിടെ കുഴപ്പം കൊണ്ട് കൂടെ ആണ് എന്ന് “മണത്തറിയുന്നു”.
അപ്പോൾ തന്നെ കാട്ടിൽ പോയി കിടിലൻ വിത്ത് മായി വരുന്ന നായകനെ രണ്ട് തീഷ്ണകണ്ണുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് അയാൾ അറിഞ്ഞിരുന്നില്ല…
ആ തീക്ഷണ കണ്ണുകളുടെ ഉടമയാണ് വില്ലൻ… വെറും വില്ലൻ അല്ല… ആള് ഇല്ലുമിനാട്ടി ആണ്.. വന്നിറങ്ങിയുടനെ അട മോനൂസേ ഞാൻ ഇലുമിനാട്ടി ആണേ എന്ന് നായകനോട് വിളിച്ചു പറഞ്ഞപ്പോഴാണ് വില്ലൻ എന്തിനാണ് തമിഴ് ഇന്ഗ്ലീഷിൽ സംസാരിക്കുന്നതു എന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയത്.
പിന്നങ്ങോട്ടുള്ള ഭൂമിയുടെ യുദ്ധമുറ കണ്ടു തന്നെ മനസിലാക്കുക. ആകെ മൊത്തം ടോട്ടലായിട്ടു പറഞ്ഞാൽ ഒരു മികച്ച ഇതാണ് ഈ ചിത്രം…