സൂരറൈ പൊട്രൂ – റിവ്യൂ

സാധരണ ഒരു
ഒരു ബിയോപിക് സിനിമ കാണുമ്പോൾ ചെറിയ വിരസതയൊക്കെ തോന്നാറുണ്ട്. സിനിമയിൽ കാണുന്ന ഗിമിക്കുകൾ സാധാരണ ജീവിതത്തിൽ ഉണ്ടാകാറില്ല എന്നതാണ് കാരണം. സൂരറൈ പൊട്രൂ ഇതിൽ നിന്നും വ്യത്യസ്തമാണ്.. എയർ ഡക്കാൻ സ്ഥാപകൻ G. R ഗോപിനാഥിന്റെ ജീവിതം ഒരു പാട് സിനിമാറ്റിക് ആയിരുന്നിരിക്കണം. ഒപ്പം സുധ കൊങ്കര എന്ന സംവിധായിക ഒരു മികച്ച സ്റ്റോറി ടെല്ലർ കൂടി ആകുമ്പോൾ ഒരു നല്ല ചിത്രം ഒരു മികച്ച ചിത്രവും ഒപ്പം നല്ല എന്റെർറ്റൈനറും ആകുന്നു.

സൂര്യ എന്ന നടനിൽ നിന്നും ആളുകൾ എന്താണോ പ്രതീക്ഷിക്കുന്നത് അത് കുറച്ച് കാലങ്ങൾ ക്കു ശേഷം പലിശ സഹിതം കിട്ടുന്നു. ഇന്ന് തമിഴിൽ ഉള്ള നടന്മാരിൽ അഭിനയം മാനദണ്ഡമാക്കിയാൽ ഒന്നാം സ്ഥാനത്തു സൂര്യ തന്നെ ആവും.ഡിറ്റർമിനേഷൻ, കോപം, ദുഃഖം, അമ്പിഷൻ, തുടങ്ങി എന്തും കണ്ണുകൾ കൊണ്ട് പ്രകടിപ്പിക്കാൻ സൂര്യയെ കൊണ്ട് സാധിക്കുന്നു. സൂര്യക്ക് ഒപ്പം നിന്ന പ്രകടനം ആണ് ഉർവശി, അപർണ തുടങ്ങിയവരും കാഴ്ച വച്ചത്.

G. V പ്രകാശ് കുമാർ വെറുതെ സിനിമയിൽ അഭിനയിച്ചു സമയം കളയരുത് എന്ന അഭിപ്രായത്തെ ഊട്ടി ഉറപ്പിക്കുന്നു ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും. ചിത്രത്തിലെ വിഷുവൽസ് മികച്ചു നിൽക്കുകയും, ഗ്രാഫിക്സ് കല്ലുകടി ആകുകയും ചെയ്യുന്നു.

നമുക്കെല്ലാം അറിയാവുന്നതും, വളരെ പ്രെഡിക്റ്റബിൾ ആയതും ആയ ഒരു കഥയെ, തിരക്കഥയുടെയും സംവിധാനത്തിന്റെയും മികവുകൊണ്ടും, ചില അത്യുഗ്രൻ പെർഫോമൻസുകൾ കൊണ്ടും, gvp യുടെ സംഗീതത്തിന്റെ പിൻബലത്തിൽ ഒരു മികച്ച ചിത്രമാകുന്നതിൽ സുധ കൊങ്കര എന്ന സംവിധായക വിജയിച്ചിരിക്കുന്നു.