ലവ് – റിവ്യൂ

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം കോവിഡ് ടൈമിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത “ലവ്” നെറ്റ്ഫ്ലിക്സിൽ റിലീസ് ആവും എന്നാണ് കേട്ടത്.പക്ഷേ സർപ്രൈസ് ആയി തിയേറ്ററിൽ റിലീസ് ആയി. (ദുബായിൽ ആണ് കണ്ടത് നാട്ടിൽ റിലീസ് ആയോ എന്നറിയില്ല ) 223 ദിവസങ്ങൾക്കു ശേഷം വീണ്ടും ഒരു തിയേറ്റർ സ്‌പീരിയൻസ് 😊😊.

തന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഡാർക്ക്‌ ത്രില്ലെറും ആയിട്ടാണ് ഖാലിദ് എത്തിയിരിക്കുന്നത്.
രജീഷ വിജയൻ, ഷൈൻ ടോം ചാക്കോ, സുധി കോപ്പാ, വീണ നന്ദകുമാർ തുടങ്ങിയവർ പ്രധാന വേഷം ചെയ്തിരിക്കുന്നു. ഒരു ഡൊമസ്റ്റിക് വയലൻസ് സീനും, അവിടെ നടക്കുന്ന ഒരു കൊലപാതവും കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്, അതിന് ശേഷം ആ വീട്ടിൽ എന്തൊക്ക നടക്കുന്നു, എന്ത് അതിനു മുൻപ് നടന്നു, തുടങ്ങിയ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

കഥയെ കുറിച്ച് വേറെ എന്ത് പറഞ്ഞാലും സ്പോയ്ലർ ആയി പോകും.. ചിത്രത്തിന്റെ അവസാന പതിനഞ്ചു മിനുറ്റിൽ മാത്രമാണ് പ്രേക്ഷർക്ക് നടന്ന സംഭവങ്ങൾ എന്താണ് എന്ന് റിവീൽ ആകുന്നതു. എന്താണ് സംഭവിച്ചത്.. ഇനി എന്ത് സംഭവിക്കും എന്ന ഒരു ക്യൂരിയോസിറ്റി നില നിർത്താൻ സാധിച്ചിട്ടുണ്ട്.

ചിത്രം കണ്ടു പുറത്തിറങ്ങിക്കഴിഞ്ഞും ഒരു പത്തോ പതിഞ്ചോ മിനിറ്റ് ചിന്തിച്ചു കഴിഞ്ഞപ്പോൾ മാത്രമാണ് ചിത്രം പൂർണമായും മനസിലാക്കാൻ കഴിഞ്ഞത്. ട്വിസ്റ്റും കാര്യങ്ങളും ഒക്കെ നന്നായിരുന്നു. ചിത്രത്തിൻറെ റ്റെയിൽ എൻഡിനു ചെറിയ ക്ലാരിറ്റി കുറവുള്ളതായി തോന്നി.

പെർഫോമൻസ് വൈസ് എല്ലാവരും നാന്നായി ചെയ്തു. ഏറ്റവും നന്നായി തോന്നിയത് ഗോകുലൻ എന്ന നടന്റെ പെർഫോമൻസ് ആണ് ( പുണ്യാളനിലെ ജിബ്‌റൂട്ടൻ ). സുധി കോപ്പ, ഗോകുലൻ എന്നിവരുടെ ക്യാറക്ററൈസഷൻ നന്നായിരുന്നു..

ലാസ്റ്റ് സീൻ മാത്രമാണ് ചിത്രത്തിലെ ഒരേ ഒരു ഔട്ട്‌ ഡോർ സീൻ. ബാക്കി ചിത്രത്തിന്റെ 95% വും രണ്ട് മുറികളിൽ മാത്രമാണ് നടക്കുന്നത്. ഒന്നര മണിക്കൂറിൽ താഴെ മാത്രം ഉള്ള കൊച്ചു ചിത്രം വ്യത്യസ്തമയ ഒരു സിനിമ അനുഭവം സമ്മാനിക്കുന്നു..

വാൽകഷ്ണം : ദുബായിലെ തന്നെ ഏറ്റവും വലിയ സ്‌ക്രീനിൽ ഒന്നായ vox max ഇൽ ഞാനെന്ന ഒരേ ഒരു പ്രേക്ഷകന് വേണ്ടി മാത്രമായി ഷോ ക്യാൻസൽ ചെയ്യാതെ നടത്തിയതിനു vox സിനിമാസിനോടുള്ള എന്റെ നന്ദി ഈ വേളയിൽ അറിയിച്ചുകൊള്ളുന്നു..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s