
തമിഴ് സിനിമ സംഗീതം ഒരു കാലഘട്ടം മുഴുവൻ അടക്കിവാണിരുന്ന സംഗീത സംവിധയകാൻ ആണ് ഇളയരാജ .. ഇളയരാജയുടെ അനിയൻ ഗംഗൈ അമരനും ഒരു കാലത്തു അറിയപ്പെടുന്ന മ്യൂസിക് ഡയറക്ടർ , ലിറിസിസ്റ് ഒക്കെ ആയിരുന്നു.. ഇപ്പോൾ ആക്റ്റീവ് അല്ല. പുള്ളിയുടെ മൂത്തമകൻ ഒന്ന് രണ്ടു സിനിമയിൽ ഒക്കെ അഭിനയിച്ചു ശ്രദ്ധിക്കപ്പെടാതെ പോയി.. രണ്ടാമത്തെ മകൻ ചില മ്യൂസിക് ഡിറക്ടര്സിന്റെ കൂടെ അസ്സിസ്റ് ചെയ്തു . അവസാനം മൂത്തയാൾ സംവിധായകൻ ആകാൻ തീരുമാനിച്ചു.. പക്ഷെ ഒരു നല്ല സ്റ്റാറിനെ വച്ച് ചെയ്യാൻ ഒന്നും പുള്ളി നിന്നില്ല… യുവൻ ശങ്കർ രാജ പുള്ളിയുടെ കസിൻ ആണ്.. അടുത്ത ഫ്രണ്ടും .. യുവൻ മ്യൂസിക് ചെയ്താൽ തന്നെ സിനിമ മാർക്കറ്റ് ചെയ്യാൻ എഴുപ്പമാണ്. ഒടുവിൽ തമിഴ് സിനിമ യിൽ ഒരു പത്തു പതിനഞ്ചു പുതുമുഖങ്ങളും ആയി… അതും കണ്ടാൽ സിനിമയിലെ നായകൻ മാരാണ് എന്ന് തോന്നാത്ത ലോക്കൽ പിള്ളേരുമായി അയാളുടെ ആദ്യ ചിത്രം ഒരു ബഹളവും ഇല്ലാതെ റിലീസ് ആയി..
ചിത്രത്തിലെ പാട്ടുകൾ എല്ലാം ഹിറ്റ് ആയിരുന്നു എങ്കിലും അറിപ്പെടുന്ന ഒരാള് പോലും ചിത്രത്തിൽ ഇല്ലാത്തതിനാൽ ഇനീഷ്യൽ ഒന്നും ഇല്ലായിരുന്നു.. ക്രിക്കറ്റ് കളി ബേസ് ചെയ്തു ഒള്ള ചിത്രം ആയിരുന്നു. ക്രിക്കറ്റ് എന്ന് പറയുമ്പോൾ , നാഷണൽ, ഇന്റർനാഷണൽ ക്രിക്കറ്റ് ഒന്നും ഓൾ.. നമ്മുടെ കണ്ടം ക്രിക്കറ്റിന്റെ ചെന്നൈ വേർഷൻ. രണ്ടു ദിവസം കഴിഞ്ഞു ചിത്രം നല്ലതാണെന്നു കേട്ടു ടിക്കറ്റ് എടുക്കാൻ ചെന്നൈയിലെ പല തിയേറ്ററുകളിലും കയറി ഇറങ്ങി.. ഒരിടത്തും ടിക്കറ്റ് ഇല്ല എല്ലാ ഇടത്തും പടം ഹൌസ് ഫുൾ ..പിന്നെ നാട്ടിൽ തിരിച്ചെത്തിയിട്ടാണ് ആ ചിത്രം കണ്ടത്.. തമിഴ് സിനിമയ്ക്ക് തന്നെ സർപ്രൈസ് ആയിരുന്നു ആ ചിത്രം ചിത്രത്തിന്റെ പേര് ചെന്നൈ 600028 . സംവിധായകൻ വെങ്കട് പ്രഭു.
ചിത്രത്തിലെ നായകരിൽ ഒരാൾ അനിയൻ പ്രേംജി അമരൻ. ഇന്നും ഒരു കൾട്ട് ഫാൻ ഫോള്ളോവിങ് ഉള്ള ചിത്രമാണ് ചെന്നൈ 28 .
രണ്ടാമത്തെ ചിത്രം സരോജ , അതെ ടീമും ആയി ഒരു ദിവസം നടക്കുന്ന കോമഡി ത്രില്ലെർ. അതും ഹൈപ്പർലിങ്ക് കഥയും ഒക്കെ ആയി.. വീണ്ടും യുവന്റെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ്. പടം ആദ്യ ചിത്രത്തിലും വലിയ വിജയം. മൂന്നാമത്തെ ചിത്രം ഗോവ ആവറേജ് ആയെ തിയേറ്ററിൽ ഓടി എങ്കിലും ഗോവ എന്ന ചിത്രത്തിന്റെ ഫാൻ ഫോള്ളോവിങ് ചെന്നൈ 28 ഇന്റെ പതിന്മടങ്ങു ഉണ്ട്… ചിത്രത്തിൽ ഗയ് കോൺസെപ്റ് ഒക്കെ ആ സമയത്തു വളരെ എന്റർടൈനിംഗ് ആയി.. തീരെ മോശമായി കാണിക്കാതെ അതിലും ഒരു ത്രികോണ പ്രേമം പോലെ ഒക്കെ ചെയ്തത് അന്ന് ആർക്കും ദഹിച്ചു കാണാത്തതാവും കാരണം.
അത് കഴിഞ്ഞുള്ള തിരിച്ചു വരവ് ആരും മറക്കില്ല… തമിഴിലെ ഒന്നാം നമ്പർ താരം… തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ ഫാൻസ് ഒള്ള താരം തല അജിത്തുമായി … അജിത്തിന്റെ 50 th ചിത്രം … മങ്കാത്ത.ഇതിലെ ഏറ്റവും വലിയ ട്വിസ്റ്റ് എന്തെന്നാൽ അജിത് ഇതിൽ നായകൻ അല്ല… ഒരു നല്ല വശങ്ങളും ഇല്ലാത്ത ഏറ്റവും മോശമായ കഥാപാത്രം.. സ്റ്റൈലിഷ് വില്ലൻ… ആരും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യം വെങ്കട് പ്രഭു ചെയ്തു. പിന്നീട് നടന്നത് ചരിത്രം . അത് വരെ ഉള്ള അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് പിറന്നു.
പിന്നെ വന്ന ബിരിയാണി, മാസ്സ് എന്ന ചിത്രങ്ങൾ ഹിറ്റ് ആയില്ല എങ്കിലും വീണ്ടും ആദ്യ ചിത്രത്തിലെ ആളുകളുമായി ക്രിക്കറ്റ് സിനിമയുടെ രണ്ടാം ഇന്നിഗ്സിൽ വെങ്കട് പ്രഭു വീണ്ടു സിക്സ് അടിച്ചു.. അടുത്ത ചിത്രം പാർട്ടി ചിത്രീകരണം പൂർത്തിയായി ഇരിക്കുന്നു. അതിനു ശേഷം str നു ഒപ്പമുള്ള പൊളിറ്റിക്കൽ ത്രില്ലെർ കൂടി കൺഫേം ആയിട്ടുണ്ട്.
part 2- Link
part 1- Link