സി യു സൂണിന് ശേഷം അവസാനം പ്രൈമിൽ നിന്നും ഒരു ഭേതപ്പെട്ട കണ്ടന്റ്… സുധ, gvm, സുഹാസിനി, രാജീവ് മേനോൻ കാർത്തിക് സുബ്ബരാജ് എന്നീ സംവിധായകർ ഒരുക്കിയ ആന്തോളജി ആണ് പുത്തം പുതു കാലൈ.. കോവിഡ് ലോക്ഡോൺ കാലത്ത് നടക്കുന്ന അഞ്ചു കഥകളുമായി തമിഴ് ഇഡസ്ട്രിയിലെ തന്നെ ബെസ്റ്റ് അസ്തസ്റ്റിക് സെൻസ് ഉള്ള അഞ്ചു ഡയറക്ടർസിൽ നിന്നും..

ഇളമൈ ഇതോ ഇതോ..
_________________________[
സുധ കൊങ്കരയുടെ ചിത്രം.. ഫൺ എലമെന്റ് കൂടുതൽ ഉള്ള ചിത്രം.. ജയറാം -ഉർവശി / കാളി -കല്യാണി കെമിസ്ട്രി.. കഥ പറഞ്ഞ രീതി.. പാട്ട്.. തുടങ്ങി എല്ലാം പോസിറ്റീവ് ആയപ്പോൾ കഥ അവസാനിപ്പിച്ച രീതി അത്രയ്ക്ക് രസിച്ചില്ല… എവിടെ ഒക്കെയോ ക്ലാരിറ്റി തരാതെ തീർത്ത പോലെ തോന്നി..പക്ഷേ നാലു പേരുടെയും പെർഫോമൻസ് ഗംഭീരം ആയിരുന്നു. എന്ജോയ്ഡ്..
അവരും നാനും.. അവളും ഞാനും
_____________________________________
ഗൗതം വാസുദേവ മേനോൻ ചിത്രം..ms ഭാസ്കർ എന്ന നടന്റെ പെർഫോമൻസ്.. ഒരു ചെറിയ നല്ല കഥ… മുത്തച്ചനും കൊച്ചുമോളും തമ്മിൽ ഉള്ള റിലേഷൻ… മൊത്തത്തിൽ gvm ഇൽ നിന്നും വ്യത്യസ്ത ശൈലിയിൽ ഉള്ള ചിത്രം.. കുറച്ച് ഇമോഷണൽ ആണ്..
കോഫി? എനി വൺ?
_______________________
സുഹാസിനി മണിരത്നത്തിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്, ചാരുഹസ്സൻ, ചന്ദ്രഹസൻ, കമലഹസൻ എന്നീ സഹോദരങ്ങളുടെ മക്കൾ ആയ സുഹാസിനി, അനുഹാസൻ, ശ്രുതി ഹാസൻ എന്നിവരോടൊപ്പം ചാരുഹാസ്സന്റെ ഭാര്യ കോമാളവും അഭിനയിച്ചിരിക്കുന്നു അഭിനസയിച്ചിരിക്കുന്നു. മോശമില്ലാത്ത ഒരു ഫാമിലി ഡ്രാമ ആണ് കോഫീ എനി വൺ..
റീ യൂണിയൻ
_______________
കൂട്ടത്തിൽ അധികം ഇഷ്ടപെടാതിരുന്നത് രാജീവ് മേനോന്റെ സംവിധാനത്തിൽ വന്ന ഈ ചിത്രം ആയിരുന്നു..
ഒരു ഡോക്ടറിന്റയും, അയാളുടെ അമ്മയുടെയും ഡ്രഗ് അഡിക്റ്റായ കാമുകിയുടെയും കഥ ഈ ചിത്രം പറയുന്നു..
.
മിറക്കിൾ
___________
കാർത്തിക് സുബ്ബാരാജിന്റെ സംവിധാനത്തി വന്ന ഈ ചിത്രം ഒരു നല്ല ഡാർക്ക് കോമെഡി ആണ്. ഏറ്റവും എനഎന്റർട്സിനിങ്ഉം
എല്ലാ ചിത്രങ്ങളും അവസാനിപ്പിക്കുന്നത് ചില ഹോപ്സ് നൽകികൊണ്ടാണ്… എല്ലാം അതിജീവിച്ചു ഇനി വരുന്ന ഒരു പുത്തൻ പുതിയ പ്രഭാതത്തിനായി കാത്തിരിന്നുകൊണ്ട്