മനസ്സ് നിറച്ച ഒരു ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ.. അത് കൊണ്ട് തന്നെ ഹലാൽ ലവ് സ്റ്റോറി എന്ന ചിത്രത്തിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.സിനിമയുടെ തുടക്കം ഹലാൽ ആയ ഒരു സിനിമ നിർമ്മിക്കാൻ ശ്രമിക്കുന്നു റിലീജിയസ് ആയ ഒരു കൂട്ടം ആളുകളുടെ ശ്രമം എന്ന പ്ലോട്ട് ഇന്ട്രെസ്റ്റിംഗ് ആയിരുന്നു. അങ്ങനെ വർക്ക് ഔട്ട് ആകുന്ന ചില ഹ്യൂമർ ആദ്യ അരമണിക്കൂറിൽ കാണാം..
എന്നാൽ അതിനു ആ ഒരു പ്ലോട്ടിൽ നിന്നും ചിത്രം വഴുതി പോകുന്നു.. ഒരു രീതിയിലും രസിപ്പിക്കാൻ ചിത്രത്തിന് കഴിയുന്നില്ല..ചിത്രത്തിലെ ഒരു കഥാപാത്രവും ആയും ഇമോഷണലി കണക്ട് ചെയ്യിക്കാൻ സാധിക്കുന്നില്ല… സത്യത്തിൽ വലിച്ചു നീട്ടാതെ എങ്ങെനെ എങ്കിലും ഒന്ന് തീർന്നാൽ മതി എന്ന തോന്നൽ ചിത്രം കാണുബോൾ തോന്നി പോകും.
ജോജു, ഗ്രേസ് ആന്റണി തുടങ്ങിയവർ വളരെ നന്നായി ചെയ്തിട്ടുണ്ട്. കണ്ണിനു സുഖം തരുന്ന കുറച്ച് വിഷുവൽസ് ഉണ്ട്.. ചില സ്ഥലങ്ങളിലെ ബിജിഎം കേൾക്കാൻ സുഖമുള്ളതായിരുന്നു എന്നീ ചില നല്ല വശങ്ങൾ മാറ്റി വച്ചാൽ മലബാർ ഹോം സിനിമകളുടെ സ്റ്റാൻഡേർഡ് മാത്രം അവകാശപെടാവുന്ന മറ്റൊരു ആമസോൺ പ്രൈം ദുരന്തം…
വാൽ : ഒളിച്ചു കടത്തൽ, കള്ള കടത്ത് തുടങ്ങിയവ തിരിച്ചറിയാൻ മാത്രമുള്ള ബുദ്ധി ഇല്ലാത്തതു കൊണ്ടും, ഇത് പോലെ ഉള്ള കാര്യങ്ങൾ വ്യക്തിപരമായി എന്റെ സിനിമ ആസ്വദനത്തെ ബാധിക്കാത്ത കാര്യങ്ങൾ ആയത് കൊണ്ടും അതിനെ കുറിച്ച് ഒന്നും തന്നെ പറയാൻ ഇല്ല..😁😁😁