നിശബ്ദം /silence- Review

പീറ്ററും ഭാര്യയും വുഡ്ഹൗസ് വില്ല എന്ന ഒരു ഹോണ്ടെഡ് വില്ലയിൽ ദുരുഹ സാഹചര്യത്തിൽ മരിക്കുന്നു. അതേ വില്ലയിൽ 46 വർഷങ്ങൾക്കു ശേഷം എത്തുന്ന നായകനും നായികയും. നായകനും അതേ പോലെ അവിടെ മരിക്കുന്നു… നായിക ഒരു വിധത്തിൽ അവിടുന്ന് രക്ഷപ്പെടുന്നു… എന്നാൽ നായകന്റെ മരണകാരണം മറ്റെന്തോ ആണെന്ന് വിശ്വസിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥ അതിനു പിറകെ ചെല്ലുന്നു.

കേൾക്കുമ്പോൾ വളരെ ഇന്ട്രെസ്റ്റിംഗ് ആണെന്ന് തോന്നും… പക്ഷെ കാണുമ്പോൾ തോന്നില്ല… ഹോറർ മൂഡിൽ തുടങ്ങി ഒരു മർഡർ മിസ്റ്ററി ആയി മാറുന്ന ചിത്രം, ആ ഒരു ജോണർ നൽകുന്ന ത്രില്ല് ഒരിടത്തും നൽകുന്നില്ല..

അനുഷ്ക, മാധവൻ തുടങ്ങിയ മികച്ച അഭിനേതാക്കൾ എന്തിനാണ് ഇങ്ങനെ ഒരു ചിത്രത്തിൽ പെട്ടുപോയത് എന്നതാണ് ശരിക്കും മിസ്റ്ററി. പഴഞ്ചൻ കഥയുടെ കൂടെ അറു ബോറൻ മേക്കിങ്ങും കൂടി ആയപ്പോൾ ഇഷ്ട അഭിനേതാക്കളുടെ പ്രകടനം പോലും സഹിക്കാൻ പറ്റാതെ ആകുന്നു.

അഭിനേതാക്കളെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയണ്ട ഒരു പ്രകടനം ഉണ്ട്. പോലീസ് ആയി വന്ന ഒരു അപ്പാപ്പൻ സായിപ്പ്. ക്രിസ്റ്റിയൻ ഫ്‌ളച്ചർ കേട് വന്ന പോലത്തെ ഒരു അവതാരം. ക്രിസ്റ്റ്യൻ ഫ്ലച്ചറെ വെറുപ്പീര് ആയിരുന്നു… അതിനെ വെല്ലുന്ന വെരുപ്പീരാണ് ഈ അപ്പാപ്പാൻ.

കൊറോണ കാരണം ഉണ്ടായ ലോക്ഡൌൺ മൂലം രക്ഷപ്പെട്ട ഏറ്റവും ലേറ്റസ്റ്റ് മനുഷ്യൻ ഈ പടത്തിന്റെ പ്രൊഡ്യൂസർ ആണ്… വഴിയേ പോണതൊക്ക ഏണി വച്ച് പിടിക്കുന്ന പ്രൈമിന് ഇത്തവണയും ഉന്നം തെറ്റിയില്ല…

Verdict : നിശബ്ദമായി ഒഴിവാക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s