മണിരത്നം ക്ലാസിക്സ് – പാർട്ട് 1 – ദളപതി


കർണനും ദുര്യോധനനും പിന്നെ ഗോഡ്‌ഫാദറും _________________________________________

മഹാഭാരത്തിലെ കർണന്റെയും ദുര്യോധനന്റെയും സൗഹൃദത്തെ അടിസ്ഥാനമാക്കി മണിരത്‌നം പറഞ്ഞ കഥയാണ് ദളപതി. കർണനേയും,ദുര്യോധനനെയും, രജനികാന്ത് അവതരിപ്പിച്ച സൂര്യയും , മമ്മൂട്ടി അവതരിപ്പിച്ച ദേവ യും യഥാക്രമം പ്രതിനിധാനം ചെയ്യുന്നു. അർജുനന്റെ റോളിൽ അരവിന്ദ് സ്വാമിയും, കുന്തിയായി ശ്രീവിദ്യയും . എന്നാൽ വെറുതെ മഹാഭാരതം എടുക്കാതെ അതിൽ അല്പം ഗോഡ്‌ഫാദറും ചേർത്താണ് ദളപതി ഒരുക്കിയിരിക്കുന്നത് .


കർണ്ണനും സൂര്യയും _____________________

മഹാഭാരതത്തിൽ കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിക്കു വിവാഹത്തിന് മുൻപ് സൂര്യദേവന്റെ അനുഗ്രഹത്തിൽ ജനിക്കുന്ന കുഞ്ഞിനെ അപമാനം പേടിച്ചു യമുന നദിയിൽ ഉപേക്ഷിക്കുന്ന പോലെ മകനെ ഉപേക്ഷിക്കുന്ന പെൺകുട്ടിയെ കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. കർണ്ണനെ പോലെ നദിയിലൂടെ ഒഴുകിയാണ് സൂര്യയും അവർക്കു കിട്ടുന്നത്.അത് മാത്രമല്ല കർണന്റെ പല ഗുണങ്ങളും സൂര്യയിലും കാണാം, സുഹൃത്തിനോടുള്ള സ്നേഹം, സുഹൃത്തിനു വേണ്ടി സഹോദരനോടുള്ള യുദ്ധം, ദാനശീലം ,ധീരത , സഹാനുഭൂതി അങ്ങനെ എല്ലാം സൂര്യയയിലും കാണാംകർണ്ണനും, സൂര്യനും സന്തോഷ് ശിവന്റെ ഫ്രെയിംസും _________________________________________ സൂര്യ പുത്രനാണ് കർണ്ണൻ. നായകന്റെ പേര് സൂര്യ എന്നാണ്. മാത്രമല്ല ചിത്രത്തിലെ പ്രധാന സീനുകളിൽ എല്ലാം സൂര്യനെയും കാണാം, പൊങ്കൽ ലിന്റെ തലേ ദിവസമായ ഭോഗിയിലാണ് സൂര്യ ജനിക്കുന്നത്. പൊങ്കൽ എന്നാൽ വിളവ് ഉത്സവം ആണ്. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് അത്. കൈക്കുഞ്ഞിനെ എടുത്തു പോകുമ്പോൾ പൊങ്കൽ ദിവസത്തെ ഉദയ സുര്യനെ ബാക് ഗ്രൗണ്ടിൽ കാണാം, നായികയെ കാണുമ്പോഴും, പിരിയുമ്പോഴും , അമ്മയെ തിരിച്ചറിയുമ്പോഴും , തുടങ്ങി പ്രധാന സീനുകളിലെ ഫ്രെയിമുകളിൽ എല്ലാം സൂര്യനെ കാണാം . . ഓരോ ഇമോഷനും ഓരോരോ നിറങ്ങളിൽ. ഡിജിറ്റൽ ക്യാമറയും , DI യും , ഫിൽറ്ററും ഒന്നും ഇല്ലാത്ത കാലഘട്ടത്തിൽ സന്തോഷ് ശിവന്റെ മാജിക് . ചില സാമ്പിളുകൾ ഞാൻ ഇട്ടിട്ടുണ്ട്.ഇശൈജ്ഞാനിയുടെ സംഗീതവും , ശോഭനയുടെ സൗന്ദര്യവും . _________________________________________ ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളവരെ ഏറ്റവും നന്നായി ഉപയോഗിച്ച് അവരുടെ ബെസ്റ്റ് വർക്ക് വാങ്ങിച്ചെടുക്കുന്നതിൽ മണിരത്നത്തിന്റെ കഴിവ് അപാരമാണ്, അത് ഇളയരാജ ആയാലും, റഹ്മാൻ ആയാലും, സന്തോഷ് ശിവൻ ആയാലും, രാജീവ് മേനോൻ ആയാലും, പി സി ശ്രീറാം ആയാലും , ശ്രീകർ പ്രസാദ് , നടന്മാരായാലും ആരായാലും ശരി. ഇളയരാജ ചെയ്ത ആയിരക്കണക്കിന് ഗാനങ്ങളിൽ എന്റെ ഫേവറൈറ്റ് യമുനയട്രിലെ യും, സുന്ദരി കണ്ണലും ആണ് .ഇന്ത്യൻ സിനിമയിലെ ഇത് വരെ കണ്ടിട്ടുള്ള നായികമാരിൽ ഏറ്റവും സുന്ദരി ആയി എനിക്ക് തോന്നിയിട്ടുള്ളത് ശോഭനയെ ആളാണ്. അവരെ ഞാൻ ഏറ്റവും സുന്ദരിയായി കൊണ്ടിരിക്കുന്നതും ഈ ചിത്രത്തിൽ ആണ്.. അതിനും ചില ഉദാഹരണങ്ങൾ തരുന്ന


ഇമേജ് ബ്രേക്ക് ചെയ്ത സൂപ്പർസ്റ്റാറും , സൂപ്പർ ആക്ടറും __________________________________________ നയൻറ്റീസിലെ രജനിയുടെ സ്റ്റാർഡം എന്ന് പറയുന്നത് എക്സപ്രഷനാൽ ആയിരുന്നു. മറ്റാരും ആയും കംബൈർ ചെയ്യാൻ പോലും ആകാത്ത അത്രയും വലിയ ഇമേജ്. അങ്ങനെ ഉള്ള ഒരു സ്റ്റാർ ഒരു അന്യ ഭാഷ നാടൻറ്റെ പിറകിൽ ഫുൾ ടൈം കൈ കെട്ടി നടക്കുക. അയാൾ സംസാരിക്കുമ്പോൾ മിണ്ടാതെ നിൽക്കുക , കാമുകിയിൽ നിന്നും തേപ്പു വാങ്ങി, വിധവയും , ഒരു കുട്ടിയുടെ അമ്മയുമായ ആൾക്ക് രണ്ടാം ഭർത്താവ് ആകുക എന്നൊക്കെ ചിന്തിക്കാൻ പോലും ആർക്കും ധൈര്യമില്ലാത്ത കാലത്തു ആണ് മണി രത്‌നം അതൊക്കെ ചെയ്‌തത്‌ . . മമ്മൂട്ടി എന്ന മഹാ നടനെ അല്ലാതെ മറ്റാരെയും ഇപ്പോൾ ആ റോളിൽ സങ്കൽപ്പിക്കാൻ പോലും ആവില്ല. 1991 ഇത് ദീപാവലി റിലീസ് ആയി ഇറങ്ങിയ ചിത്രം കൊമേർഷ്യൽ ആയും ക്രിട്ടിക്കൽ ആയും വലിയ വിജയം നേടി. കണ്ടിട്ടില്ലാത്തവർ തീർച്ചയായും കാണാൻ ശ്രമിക്കുക .

2 thoughts on “മണിരത്നം ക്ലാസിക്സ് – പാർട്ട് 1 – ദളപതി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s