Happy Birthday to the youngest star of Indian cinema

തമിഴിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള അജിത്തും വിജയും 60 സിനിമകൾക്കു അടുത്തെ അഭിനയിച്ചിട്ടുള്ളു. സൂര്യ 30 ഇൽ താഴെയാണ് നായകനായി അഭിനയിച്ചിട്ടുള്ളത്. പവൻ കല്യാൺ , മഹേഷ് ബാബു ,jr ntr ,അല്ലു, രാംചരൻ, പ്രഭാസ് അങ്ങനെ എല്ലാരും 25 സിനിമകളെ മാക്സിമം ചെയ്തിട്ടുള്ളു.. എന്നിട്ടും അവിടൊക്കെ സൂപ്പർസ്റ്റാറുകൾ ആണ് അവര്.


പക്ഷെ മലയാളം നടന്മാർക്ക് അത്ര പെട്ടന്ന് അത് പോലെ ഒരു സ്റ്റാർഡം കിട്ടാറില്ല. എന്ത് കൊണ്ട്.? ??   ഉത്തരം മമ്മൂട്ടി & മോഹൻലാൽ . .. അവരുടെ അഭിനയം കണ്ടു വളർന്ന നമ്മൾക്ക് പെട്ടന്നൊരാളെ അംഗീയകരിക്കാൻ പാടാണ്.. നല്ലോണം കഷ്ടപെടണം.. കാര്യം നമ്മുടെ ബെഞ്ച് മാർക്ക് അവരാണ് .

കഥ പറയുമ്പോൾ എന്ന ചിത്രം തമിഴിലും, തെലുഗിലും , ഹിന്ദിയിലും ഒക്കെ അവിടുത്തെ സൂപ്പർ സ്റ്റാറുകൾ വച്ച് റീമാകെ ചെയ്തിട്ടുണ്ട്. രജനികാന്തും, ഷാരുഖ് ഖാനും ഒക്കെയാണ് അത് ചെയ്തത് . ഒന്നും വിജയിച്ചില്ല… മലയാളത്തിൽ വലിയ ഹിറ്റും. എന്ത് കൊണ്ട് ?? കാരണം മമ്മൂട്ടി.. ചിത്രത്തിൽ ഉടനീളം ശ്രീനിവാസനും, സലിംകുമാറും , ഇന്നൊസെന്റും ഒക്കെ സ്കോർ ചെയ്യുമ്പോൾ ഇക്ക എന്തിനാണ് ഈ വേഷം ഒക്കെ ചെയ്യുന്നത് എന്ന് തോന്നി.. പക്ഷെ ക്ലൈമാക്സിലെ 10 കണ്ടപ്പോൾ കാര്യം പിടികിട്ടി. പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ , കണ്ണ് നിറയുകയും, തൊണ്ട ഇടറുകയും ഒക്കെ ചെയ്യുമ്പോൾ അവിടെ അശോക് രാജിനെ അല്ല കണ്ടത്… അത് നമ്മുടെ പ്രിയങ്കരനായ ഇക്ക തന്നെ ആയിരുന്നു. കൂട്ടുകാരനെ വർഷങ്ങൾ കഴിഞ്ഞു കണ്ടപ്പോൾ ആ പരിഭവും പിണക്കവും എല്ലാം ആ മുഖത്തു മിന്നി മറിഞ്ഞത് വേറൊരു ഭാഷയിലും റെപ്ലിക്കേറ്റു ചെയ്യാൻ ആർക്കും സാധിച്ചില്ല .

ബിഗ് ബി എന്ന മാസ്സ് സ്റ്റൈലിഷ് സിനിമയിൽ ക്രിറ്സ്‍മസ് ലഞ്ചിനിരിക്കുമ്പോൾ ‘അമ്മ വന്നു തന്നോട് ഓരോ അനിയന്മാരെ കുറിച്ചും പറയുന്ന വലിയ സീൻ ഫുൾ മമ്മൂക്കയുടെ ക്ലോസ് അപ്പ് ഷോട്ടുകൾ ആളാണ്. ഒരു ഡയലോഗ് പോലും ഇല്ല.. എക്സ്പ്രെഷൻസ് മാത്രം. പെട്ടന്ന് എല്ലാം തന്റെ തോന്നലാണ് എന്ന് മനസ്സിലാക്കുമ്പോൾ ഞെട്ടി ഉണരുന്ന ഒരു എക്സ്പ്രെഷൻ ഉണ്ട്. അതും ക്ലോസ് അപ്പ് ഷോട്ട്.. ഒരു ക്യാമറയുടെ മുന്നിൽ എങ്ങനെ ആണ് ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുന്നത്.. ഇത് ഒരു ചെറിയ ഉദാഹരണമാണ്, ഇത് പോലെ എത്ര എത്ര ചിത്രങ്ങളിൽ എത്ര എത്ര സീനുകൾ . വേറെ ഏതെങ്കിലും ഭാഷകളിൽ വേറെ ഏതെങ്കിലും നടനാണ് ഇത് ചെയ്തിരുന്നെങ്കിൽ അവർ ആ വിസ്മയിപ്പിക്കുന്ന പ്രകടനത്തെ വാനോളം പാടി പുകഴ്ത്തിയേനെ .. പക്ഷെ നമ്മൾക്കു അത് അത്ഭുതമായി തോന്നിയില്ല . എന്ത് കൊണ്ട് ?? ഉത്തരം മമ്മൂട്ടി ആണ് അത് ചെയ്തത്. അയാൾ ഇതും ഇതിലപ്പുറവും ചെയ്യും എന്ന് നമുക്കറിയാം. വിസ്മയപ്പിക്കുന്ന പ്രകടനങ്ങളെ പോലും നോർമൽ ആക്കിയ മമ്മൂക്ക.

മമ്മൂക്ക ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഓർക്കുന്നു. തനിക്കു ഭയങ്കര ആർത്തിയാണ് എന്ന്. കാശിനോടല്ല… കഥാപാത്രങ്ങളോട്.. ഇനിയും ഇനിയും വേറെ ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ആർത്തി.. ആ ആർത്തിയുടെ പത്തിരട്ടി ആർത്തി ഞങ്ങൾക്കും ഉണ്ട് ഇക്ക … ഇനിയും ഇനിയും പല പല കഥാപാത്രങ്ങളായി അങ്ങയെ കാണാൻ ..

ഹാപ്പി ബർത്ത്ഡേ.. മമ്മൂക്ക

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s