ഫ്ലാഷ് ബാക്ക് – പാർട്ട് 2 – അധികം ആർക്കും അറിയാത്ത ഒരു പിന്നാമ്പുറ കഥ

Disclaimer : ഈ പറയുന്നത് ഞാൻ പണ്ട് സ്ഥിരമായി സിനിമ മാഗസിനുകളിൽ വായിച്ചിട്ടുള്ള അറിവുകൾ വച്ചാണ്. പൂർണമായും ശരിയായിരിക്കണം എന്നുറപ്പില്ല.. പക്ഷെ ഏറെ കുറെ നടന്ന സംഭവങ്ങൾ ആണ്.പുതുക്കോട്ടയിലെ പുതുമണവാളൻ , സൂപ്പർമാൻ, പഞ്ചാബിഹൌസ്, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റുകൾക്കു ശേഷം റാഫിയും മെക്കാർട്ടിനും കൂടി ഒരു കിടിലൻ ത്രെഡ് ആയി വരുന്നു . ഒരു ഹൊറർ കോമഡി. ഒന്നല്ല രണ്ടല്ല ഒരു കൂട്ടം പ്രേതങ്ങളുടെ കഥയാണ് എന്നാണ് ആദ്യമായി വന്ന റിപ്പോർട്ടുകളിൽ കണ്ടത്. രണ്ടു നായകന്മാരുടെ സബ്ജെക്ട് ആയിരുന്നു . ഇന്നത്തെ സാഹചര്യത്തിൽ ഇനി ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോംബോ. ദിലീപിനെയും പ്രിത്വിരാജിനെയും ആണ് നായകന്മാരായി കണ്ടിരിക്കുന്നത് . ചിത്രത്തിന് പേര് “മീനാക്ഷികൊട്ടാരം”

ദിലീപ് ആദ്യം ഓക്കേ പറഞ്ഞെങ്കിലും, ഒരു ജോഷി ചിത്രം കൂടി ആ സമയത്തു വന്നപ്പോൾ പതുക്കെ ദിലീപ് ചിത്രത്തിൽ നിന്ന് പിന്മാറി . ജോഷിയുടെ ചിത്രം കുറച്ചു ഹീറോയിസം ഒക്കെ ഉള്ള , ദിലീപിന് ഒരു മാസ്സ് പരിവേഷം കിട്ടാൻ സാധ്യത ഉള്ള സ്ക്രിപ്റ്റ് ആയതു കൊണ്ടും, റാഫി മെക്കാർട്ടിൻ ചിത്രം സ്ഥിരം ചെയ്യുന്ന ഹ്യൂമർ സബ്ജെക്ട് ആയത് കൊണ്ടുമാണ് ദിലീപ് ജോഷിയുടെ ചിത്രം ഓപ്റ്റ് ചെയ്തത് . മാത്രമല്ല റാഫിയോടും മേക്കർട്ടിനോടും വളരെ അടുത്ത ബന്ധമുള്ള ദിലീപിന് അങ്ങനെ ഒരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.

ദിലീപിന് ഒരു ചെറിയ കൊട്ട് കൊടുക്കാൻ ( ഫ്രണ്ട്‌ലി ആയി തന്നെ ) ചിത്രത്തിന്റെ പേര് അവർ മാറ്റി. ചതിയൻ ചന്തു എന്നാക്കി. കാരണം ദിലീപ് ചതിച്ചല്ലോ. പൃഥ്വിരാജ് അതിനു ശേഷം എന്തോ കാരണം കൊണ്ട് പിന്മാറി. അപ്പോൾ വീടും ചതി കിട്ടിയ സംവിധായകർക്ക് പേര് അറം പറ്റുമോ എന്ന് ഒരു സംശയം .

അവസാനം ദിലീപിന്റെ റോളിലേക്ക് ജയസൂര്യയെയും പ്രിത്വിയുടെ റോളിലേക്ക് വിനീതിനെയും കാസ്റ്റ് ചെയ്തു “ചതിക്കാത്ത ചന്തു”
എന്ന പേരിൽ ചിത്രം ചെയ്തു.ദിലീപിന്റെ ജോഷിച്ചിത്രമായ റൺവേയും, ചതിക്കാത്ത ചന്തുവും ഏകദേശം ഒരേ സമയം റിലീസ് ആകുകയും രണ്ടും സൂപ്പര്ഹിറ് ആകുകയും ചെയ്തു. ദിലീപിന്റെ പിന്മാറ്റം ജയസൂര്യക്ക് നല്ലൊരു ബ്രേക്ക് ആകുയും ചെയ്തു.

ദിലീപും റാഫിയും മെക്കാർട്ടിനും തമ്മിൽ അതിന്റെ പേരിൽ പിണങ്ങിയൊന്നും ഇല്ല എന്നതിന്റെ തെളിവാണ് അവരുടെ അടുത്ത ചിത്രമായ പാണ്ടിപ്പട. ആ ചിത്രത്തിൽ ദിലീപ് അഭിനയിക്കുക മാത്രമല്ല, പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തു.

ഫ്ലാഷ് ബാക്ക് 1 https://chenakariyangal.blog/2019/12/29/%E0%B4%AB%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B7%E0%B5%8D-%E0%B4%AC%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B0%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%AA/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s