ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ നായകൻ തടത്തിൽ ദിനേശന് മാനസിക സമനില തെറ്റുന്നതിനു കാരണം അയാളുടെ കോംപ്ലക്സ് ഉം അതിന്മുലം ഉണ്ടാകുന്ന സംശയ രോഗം കൊണ്ടും ആണെന്ന് കോൺവിൻസ് ചെയ്യിക്കാൻ തക്ക ബലമുള്ള ക്ലീൻ ആയ ഒരു തിരക്കഥ ഉണ്ടായിരുന്നു. മണിയറയിലെ അശോകന്റെ തിരക്കഥക്കു ആ ക്ലാരിറ്റി ഇല്ല എന്നുള്ളതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. ചിത്രത്തിന്റെ പ്രധാന വിഷയം നായകന്റെ ഇത്തരത്തിലുള്ള ഒരു മാനസിക പ്രശനം ആണ്. പക്ഷെ അങ്ങനെ ഒരു പ്രോബ്ലം അയാൾക്ക് ഉണ്ടാകാൻ ഉള്ള കാരണത്തിന് ഒരു ജസ്റ്റിഫിക്കേഷൻ പ്രേക്ഷകന് കിട്ടുന്നില്ല.
ചിത്രത്തിന്റെ പ്ലോട്ട് വളരെ വ്യത്യസ്തമാണ്. എന്നാൽ അത് ആളുകൾക്ക് രസിക്കുന്ന രീതിയിൽ പറയാൻ സാധിച്ചിട്ടില്ല. പ്രേക്ഷകന്റെ ക്ഷമയെ ആവോളം പരീക്ഷിക്കുന്നു . ഒരു പക്ഷെ 20 അല്ലെങ്കിൽ 30 മിനുറ്റിൽ തീർക്കാവുന്ന ഒരു ഷോർട് ഫില്മിനെ വലിച്ചു നീട്ടി രണ്ടുമണിക്കൂർ ആക്കിയ ഫീൽ ആണ് ചിത്രം കാണുമ്പോൾ കിട്ടുന്നത്. എക്കിൾ വച്ച് ചെയ്തിരിക്കുന്ന ഒരു കോമഡി മാത്രം ഒന്നുരണ്ടിടത്തു വന്നത് ഇഷ്ടപ്പെട്ടു എന്നതൊഴിച്ചാൽ ഒരു നല്ല രസിപ്പിക്കുന്ന മുഹൂർത്തം പോലും ചിത്രത്തിൽ ഇല്ല.
ചിത്രത്തിന്റെ തുടക്കം പറയുന്ന പച്ചപ്പും ഹരിതാഭയും , പ്രകൃതിഭംഗിയും ഒക്കെ കാണാൻ ഒരു സുഖമുണ്ട്, അനാവശ്യമായിരുന്നെകിലും ആദ്യത്തെ രണ്ടു ഗാനങ്ങളും നന്നായിരുന്നു. ഫസ്റ്റ് ഹാൾഫിൽ ഓരോ 15 മിനിറ്റിലും മാറി മാറി വരുന്ന നായികമാരൊക്കെ എന്തിനായിരുന്നു എന്ന സംശയം ബാക്കിയായി. ഒരു ഗസ്റ്റ് അപ്പിയറൻസിനു വേണ്ടി കുത്തി കയറ്റിയ കഥാപാത്രം എന്നതിൽ ഉപരി ദുല്‍ഖറിന്റെ റോളിലനും ഒരു പ്രസക്തിയില്ല എന്ന് തോന്നി. അക്കര കാഴ്ചകൾ എന്ന സീരീസ് കണ്ടു ഗ്രിഗറിയുടെ ഫാൻ ആയ ആളായിരുന്നു ഞാൻ. ആ ഇഷ്ടം ഇത് പോലെ ഉള്ള ഒരു രണ്ടു ചിത്രങ്ങൾ കൂടെ കണ്ടാൽ പോയി കിട്ടും .
ഏതായാലും കൊറോണ വന്നു തീയേറ്ററുകൾ പൂട്ടിയത് ദുല്‍ഖറിന് അനുഗ്രഹമായി എന്ന് കരുതാം
വാൽകഷ്ണം :
‘പെണ്ണിന് പകരം ബൈക്കിനെ പ്രണയിച്ചവൻ’ എന്നൊക്കെ പറയുന്ന ചില ഫേസ്ബുക്ക് പ്രൊഫൈലുകൾ കണ്ടിട്ടുണ്ട്. അത് പോലെ ഒരു പേരായിരുന്നു ചിത്രത്തിന് കൂടുതൽ അനുയോജ്യം – “പെണ്ണിന് പകരം വാഴയെ പ്രണയിച്ചവൻ “