നല്ല രീതിയിൽ തുടങ്ങി, നായകന്റെ നാടും വീടും ഒക്കെ പരിചയപ്പെടുത്തി , ചെറിയ നർമങ്ങളും ഒക്കെയായി നല്ലൊരു ഫീൽ ഗുഡ് റോഡ് മൂവി ആയി മാറി സെക്കന്റ് ഹാഫ് ഇൽ എത്തുമ്പോഴേക്കും സംവിധയകന്റെ കയ്യിലെ സ്റ്റോക്ക് തീർന്നത് പോലെ തോന്നിപ്പിക്കുന്ന ക്ളീഷേ സീനുകൾ കൊണ്ട് ലാഗ് അടിക്കുമ്പോൾ ചിത്രത്തിന് ഉചിതമായ പേര് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന് തന്നെ തോന്നിപ്പിക്കുന്നു. ഇന്റെർവെലിൽ തന്നെ ഇനിയുള്ള ചിത്രത്തിന്റെ പോക്ക് എങ്ങോട്ടാണെന്നും ക്ലൈമാക്സ് എന്താവും എന്ന് ഊഹിക്കാൻ പറ്റുമ്പോൾ ഓവർ ഓൾ ചിത്രം ഒരു ആവറേജ് ആയി ഒതുങ്ങുന്നു.
നായക കഥാപാത്രത്തിന് ഒരു വ്യക്തത ഇല്ലാത്തതു പോലെ. ആള് ചെറിയ ഉടായിപ്പാണെന്നു കാണിച്ചു തുടങ്ങി പെട്ടന്നൊരു മോമെന്റ്റ് മുതൽ നന്മയുടെ മൊത്തക്കച്ചവടക്കാരനായി മാറുന്നത് കാണാം. നായകൻ മാത്രമല്ല ചിത്രത്തിലുള്ള എല്ലാ കറക്റ്റേഴ്സും നന്മ പൊഴിക്കുകയാണ്, അവസാന സ്വര്ണവളയും മകന്റെ കൂട്ടുകാരന് ചിരിച്ചോണ്ട് പണയം വയ്ക്കാൻ കൊടുക്കുന്ന ‘അമ്മ, കടം കൊടുത്ത ക്യാഷ് തിരികെ വേണ്ടാത്ത പ്രാരാബ്ധക്കാരനായ മുതലാളി, നാട്ടിൽ നിന്നും ഓടി പോയിട്ടും ഒരു പരിചയവും ഇല്ലാത്തവർക്ക് ഭാര്യയുടെ സ്വർണം പണയം വച്ച് ചെല്ലിനും ചിലവിനും കൊടുക്കുന്ന ഒരാൾ, എന്നിങ്ങനെ നന്മയോടു നന്മയാണ്. ചിത്രത്തിൽ അമേരിക്കയും , ട്രമ്പും മാത്രമാണ് സ്വല്പം നന്മ കുറവുള്ളവർ .
ടോവിനോ ചില ഇടങ്ങളിൽ വളരെ നന്നയി ഇരുന്നു എങ്കിലും , ചില സീനുകളിലെ പ്രകടനത്തിൽ ആർട്ടിഫിഷ്യലിറ്റി മുഴച്ചു നിന്നിരുന്നു. സൂരജ് കുറുപ്പിന്റെ 2 ഗാനങ്ങൾ മികച്ചു നിന്നു. ജോജു , ബേസിൽ തുടങ്ങിയവർ നന്നായി എങ്കിലും ആദ്യ അരമണിക്കൂർ കഴിയുമ്പോൾ തന്നെ കാണാതെ ആവുന്നു. സിദ്ധാർഥ് ശിവ ആസ് യൂഷ്വൽ പലയിടത്തും വെറുപ്പിച്ചു.
സെക്കന്റ് ഹാൾഫിലെ തിരക്കഥയും അവതരണവും കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ ഒരു മികച്ച റോഡ് മൂവി നല്കാൻ സംവിധായകന് കഴിയുമായിരുന്നു. ചിത്രം പൂർണ തൃപ്തി തരുന്ന ഒന്നല്ലെങ്കിലും മറ്റു ott റിലീസുകളുമായി താരതമ്യം( C U Soon ഒഴികെ ) ചെയ്യുമ്പോൾ കൊള്ളാം.