C U Soon…. ഒരു റിവ്യൂ എന്നതിലുപരി ഒരു ആസ്വദന കുറിപ്പായി ഇതിനെ കണ്ടാൽ മതി. കാരണം നല്ലത് മാത്രമേ ഈ ചിത്രത്തെ കുറിച്ച് പറയാൻ ഒള്ളു.. പേരിനു പോലും ഒരു നെഗറ്റീവ് ഇതിൽ ഇല്ല. ഒരു എക്സ്പിരിമെന്റൽ മൂവി ആയിരിക്കും എന്ന് പ്രതീക്ഷിച്ചാണ് കണ്ടു തുടങ്ങിയത്. ഒന്നര മണിക്കൂർ മുൾമുനയിൽ ഇരുത്തുകയും അതോടൊപ്പം ഇമോഷണൽ ആക്കുകയും ചെയ്യുന്ന ചിത്രം.
ഈ കോവിഡ് പരിമിതികളിൽ നിന്ന് ഇത്രയും കുറഞ്ഞ സമയത്തിൽ ഇത്രയും ക്വാളിറ്റിയുള്ള ഒരു പ്രോഡക്റ്റ് ഒരുക്കിയ ടീം തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ കഥ നമ്മളെ കാണിക്കുന്നത് മുഴുവൻ വീഡിയോ കാളുകൾ ആയോ, ചാറ്റ് സ്ക്രീൻ ആയോ ഒക്കെയാണ് ( ബിത്വ ഇത് സെർച്ചിങ് റീമേക് അല്ല) അങ്ങനെ പറയുമ്പോൾ കൂടെ ഒരു നിമിഷം പോലും നമ്മളെ ചിത്രം മുഷിപ്പിക്കുന്നില്ല.
തിയേറ്ററിൽ റിലീസ് ആക്കാൻ പറ്റാത്തത് കൊണ്ട് ott റിലീസ് വന്ന മറ്റു ചിത്രങ്ങളെ പോലെ അല്ല C U soon.. ഇത് ott direct സിനിമ ആയി തന്നെ പ്ലാൻ ചെയ്തതാണ്. അത് കൊണ്ട് തന്നെ തിയേറ്ററിൽ നിന്ന് കാണുമ്പോൾ കിട്ടണ്ട വിഷ്വൽ എക്സ്ട്രാവാഗൻസ ഒക്കെ ഒഴിവാക്കി പൂർണ്ണ മായും ഒരു ott പ്ലാറ്റഫോംമിൽ വേണ്ടി ചെയ്തിരിക്കുന്നു.
മഹേഷ് നാരായണൻ എന്ന സംവിധായകൻ take off ഇൽ നിന്നും ഒരുപാട് ദൂരം മുന്നിലേക്ക് എത്തിയിരിക്കുന്നു. ബ്രില്ലിൻസ് പോസ്റ്റുകൾ ഒരുപാട് വരാൻ ഇരിക്കുന്നു. ഫഹദ്, റോഷൻ, ദർശന തുടങ്ങി എല്ലാരും കയ്യടി നേടുന്ന പെർഫോമൻസ് ആണ് ചെയ്തിരിക്കുന്നത്. അതും ഇത്രയും ലിമിറ്റഡ് ആയിട്ടുള്ള സ്പെസിൽ. ഒരു മൊബൈൽ സ്ക്രീനിലെ വീഡിയോ ചാറ്റിന്റെ സ്പേസിൽ നിന്നാണ് ഇത്ര ഗംഭീര പ്രകടനം കാഴ്ച വച്ചിരിക്കുന്നത്.
മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയ ott റിലീസുകളിൽ ഏറ്റവും മികച്ചത് എന്നതിനൊപ്പം മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ തന്നെ one ഓഫ് the ബെസ്റ്റ്..
Pls dont miss it..
👍
LikeLike