നമ്മൾ ഇന്ത്യക്കാരുടെ അഭിരുചിക്ക് തന്തുരി പിസ്സ , മാഗ്ഗി മസാല തുടങ്ങിയവയൊക്കെ മികച്ച ഉദാഹരണങ്ങൾ ആണ്. ചൈനീസ് ഐറ്റം ആണെങ്കിലും , ഇറ്റാലിയൻ ആണെങ്കിലും ഇന്ത്യയിൽ എത്തുമ്പോൾ നമുക്ക് നമ്മുടെ ഫ്ളവേഴ്സ് ആക്കി മാറ്റി കഴിക്കുന്നതാണ് ഇഷ്ടം. സിനിമയുടെ കാര്യത്തിലും അങ്ങനെ തന്നെ. ലോക ക്ലാസിക് ആയ ഗോഡ്ഫാദറിന്റെ വേർഷൻസ് തന്നെയാണ് സിനിമയിൽ ഏറ്റവും അധികം ഇന്ത്യൻ മസാല ചേർത്ത് വന്നിട്ടുള്ളത്. നായകൻ, സർക്കാർ, നന്ദ, തുടങ്ങി ദിലീപ് – ഷാജി കൈലാസ് ചിത്രം ഡോൺ വരെ ഗോഡ്ഫാദറിന്റെ റെസിപ്പിയിൽ മാറ്റം വരുത്തി ഇറങ്ങിയ ചിത്രങ്ങൾ ആണ്.
അത് കഴിഞ്ഞാൽ പിന്നെ ഉള്ളത് ഷെർലോക് ഹോംസ് ആണ്. ഹോംസ് കേസുകൾ കണ്ടുപിടിക്കുന്നത് അയാളുടെ നിരീക്ഷണവും , അനാലിറ്റിക്കൽ സ്കിൽസും, പലകാര്യങ്ങളിലുള്ള അറിവും തുടങ്ങി ചില കഴവുകൾ ഉപയോഗിച്ചാണ്. ആൾക്കാരെ ചോദ്യം ചെയ്തും , പിടിച്ചു ഇടിച്ചും ഒക്കെ കേസ് തെളിയിക്കുന്ന മറ്റു കുറ്റാന്വേഷകരിൽ നിന്നും ഹോംസിനിനെ വ്യത്യസ്തനാക്കുന്നതും ഇതാണ്. ഹോംസിനൊപ്പം ഈ അന്വേഷണ വഴികളിൽ ഒക്കെ ഒരു സുഹൃത്തായും, സഹായി ആയും dr . വാട്സണും ഉണ്ടാവും. ഇതേ സവിശേഷതകൾ ഉള്ള ഇന്ത്യൻ ഹോംസ് മാരെ കുറിച്ച് പറയാം
1 . ബംഗാളി ഹോംസ് – ബയോംകേഷ് ബക്ഷി
മലയാളികൾക്ക് അത്ര പരിചിതൻ അല്ലെങ്കിലും , ഷെർലോക്കിന്റെ ഇന്ത്യൻ വേർഷനുകളിൽ ഏറ്റവും പ്രമുഖൻ ഇദ്ദേഹം ആണ്. ഹോംസിനെ പോലെ തന്നെ നോവലിൽ നിന്ന് തന്നെയാണ് ഇദ്ദേഹവും സിനിമയിൽ എത്തുന്നത്. ബംഗാളി എഴുത്തുകാരനായ ഷരദിന്ദു ബന്ദ്യോപാധ്യായ് ആണ് ബയോംകേഷിന്റെ സൃഷ്ടാവ്. നോവലുകളും ചെറുകഥകളുമായി ഏകദേശം 32 കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . 20 നു മുകളിൽ ചിത്രങ്ങൾ വിവിധ ഭാഷകളിലായി റിലീസ് ചെയ്തിട്ടുണ്ട്. ദൂരദർശനിൽ ഒരു സീരിയലും ഉണ്ടായിരുന്നു. വാട്സൺ ന്റെ പതിപ്പായ അജിത് എന്ന കഥാപാത്രം അടക്കം ഷെർലോക് ഹോംസിന്റെ മുകളിൽ പറഞ്ഞ എല്ലാ പ്രത്യേകതകളും ഉള്ള കഥപാത്രം ആണ് ബയോംകേഷ്. അവസസമായി ഇറങ്ങിയ ചിത്രത്തിൽ ബയോംകേഷ് ആയി വേഷം ഇട്ടതു സുശാന്ത് സിംഗ് രാജ്പുത് ആയിരുന്നു.
2.നമ്മുടെ സ്വന്തം സേതുരാമ അയ്യർ സിബിഐ
സേതുർമയ്യർക്കു ഒരു പരിചയപെടുത്തലിന്റെ ആവിശ്യം ഇല്ല . ബയോംകേഷിനെ പോലെ ഒരു കറ തീർന്ന ഒരു ഷെർലോക് പതിപ്പ് അല്ല എങ്കിലും ഷെർലോക്കിന്റെ സ്റ്റൈൽ പലയിടത്തും അയ്യരിലും കാണാം. ഒരു സർക്കാർ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണു എന്നുള്ളതാണ് പ്രധാന വ്യത്യാസം. ഷെർലോക് തന്റെ ഇഷ്ടത്തിന് കേസുകൾ സ്വീകരിക്കുമ്പോൾ അയ്യർക്കു ആ സ്വാതന്ത്ര്യം ഇല്ല. വാട്സൺ നെ പോലെ ഒരാളല്ല അയ്യരുടെ കൂടെ ഉള്ളത്.. ചാക്കോയും വിക്രമും ഉണ്ടെങ്കിലും വാട്സണ് പോലെ സുഹൃത്തുക്കൾ അല്ല സബോർഡിനേറ്റ്സ് ആണ് . വിജയകരമായ നാല് ചിത്രങ്ങൾക്ക് ശേഷം അഞ്ചാം ഭാഗം ഒരുങ്ങുന്നു എന്ന് കേൾക്കുന്നു.
3.കനിയൻ പൂന്ഗുദ്രൻ എന്ന തുപ്പരിവാലൻ
വേഷഭൂഷാതികൾ കൊണ്ട് പോലും ഷെർലക് ഹോംസിനെ അനുസ്മരിപ്പിക്കുന്ന തുപ്പരിവാലൻ( ഡിക്റ്റക്റ്റീവ് ) ആണ് കനിയന്. മിസ്കിന് എന്ന പ്രതിഭാശാലി ഒരുക്കിയ ന്യൂ എയ്ജ് തമിഴ് ഷെർലോക്. കനിയന്റെ വാട്സൺ ആണ് മനോഹർ എന്ന കഥാപാത്രം. ഷെർലോക്കിനെ പോലെ തന്നെ പരന്ന അറിവും, ഒബ്സർവേഷനും, അനാലിറ്റിക്കൽ സ്കിൽസും ഒക്കെ ഉള്ള കനിയന് ഒരു മാർഷ്യൽ ആർട്സ് വിദഗ്ധനും കൂടി ആണ്. ഷെർലോക്കിനെ പോലെ ആൾ അത്ര കൂൾ അല്ല. തമിഴ് ഫ്ളേവറുകൾ എന്ന് പറയുന്നതിലും ഉപരി മിസ്കിന് ഫ്ളേവറുകൾ ആണ് കനിയന് . ആദ്യ ചിത്രം റിലീസ് ആയപ്പോൾ തന്നെ ഇത് ഒരു സീരീസ് സിനിമകൾ ആയിരിക്കും എന്ന് മിസ്കിന് പറഞ്ഞിരുന്നു. എന്നാൽ നായകനും പ്രൊഡ്യൂസറുമായ വിശാലും ആയി ഉള്ള അഭിപ്രായ വ്യത്യാസം മൂലം രണ്ടാമത്തെ ഭാഗത്തിന് ഇടയ്ക്കു വച്ച് സംവിധായകന്റെ സ്ഥാനം മിസ്കിന് ഒഴിഞ്ഞു. വിശാൽ സംവിധാനം ചെയുന്ന ഹോംസ് എന്താകും എന്നറിയില്ല. ഈ സീരിസിലെ ബാക്കി ചിത്രങ്ങൾ ചെയ്യാനുള്ള അവകാശം മിസ്കിനു തന്നെ ആയതു കൊണ്ട് നായക നടൻ ഇനിയുള്ള ചിത്രങ്ങളിൽ മാറി വരും. ധാരാളം ചിത്രങ്ങൾ ഇനിയും വരട്ടെ എന്ന് ആഗ്രഹിക്കുന്നു .
4.കുറച്ചു കോമഡി ചേർത്ത തെലുഗ് ഷെർലോക്
ഷെർലോക് ഹോംസിന്റെ തെലുഗ് പതിപ്പ് എന്ന് വേണെമെങ്കിൽ പറയാവുന്ന കഥാപാത്രം കുറച്ചു ലൈറ്റ് കോമഡി കൂടെ കൊണ്ടാണ് വരുന്നത്. നവീൻ പൊളി ഷെട്ടി അവതരിപ്പിച്ച ഏജന്റ് സായി ശ്രീനിവാസ ആത്രേയ. ഇതിൽ വാട്സനുമായി സാമ്യം ഉള്ളതു ഒരു സ്ത്രീ കഥാപാത്രമാണ് എന്നത് ആണ് മറ്റൊരു പ്രത്യേകത. ഈ രണ്ടു പ്രത്യേകതകൾ ഒഴിച്ചാൽ ഷെർലോക്കിന്റെ തന്നെ സ്വഭാവം ഉള്ള കഥാപാത്രമാണ് സായി ശ്രീനിവാസ ആത്രേയയും.
5.മാറുന്ന കന്നഡ സിനിമയിലെ ഷെർലോക്കുകൾ
കഴിഞ്ഞ ഒരു 5 – 8 വർഷങ്ങളിൽ കണ്ടൻറ് വൈസ് വലിയ മുന്നേറ്റം നടത്തിയ ഇൻഡസ്ടറി ആണ് കന്നഡ. കന്നടയിൽ നിന്നും ഒരു പിടി നല്ല ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലറുകൾ ഈ കാലഘട്ടത്ത് പിറന്നു. അതിൽ തന്നെ സീരീസ് ആയി സിനിമകൾ ചെയ്യാൻ പ്ലാൻ ഉള്ള ചിത്രങ്ങളിലെ നായകർക്കു ഒക്കെ ഷെർലോക്കിന്റെ ഛായ അവിടിവിടയായി കാണാം. പൂർണതയുള്ള ഉള്ള ഒരു ഷെർലോക് ഇല്ലതാനും . താരതമ്യേന ബീർബൽ , ബെൽബോട്ടം എന്നീ ചിത്രങ്ങൾ മികച്ചു നിന്നെങ്കിലും ഷെർലോക്കുമായി കൂടുതൽ സാമ്യം
രമേശ് അരവിന്ദിന്റെ ശിവാജി സുറത്കലിനു ആയിരുന്നു. പക്ഷെ ചിത്രം ക്ലൈമാക്സ് എത്തിയപ്പോഴേയ്ക്കും അഗത ക്രിസ്റ്റിയുടെ കഥയിൽ ഈയിടെ വന്ന ഒരു ഹോളിവുഡ് ചിത്രത്തിന്റെ കോപ്പി ആയതു നിരാശ നൽകി. എങ്കിലും ഇനി വരുന്ന ചിത്രങ്ങൾ കൂടുതൽ തൃപ്തി തരും എന്ന് പ്രതീക്ഷിക്കാം.
ഷെർലോക് ഹോംസ് എന്ന ലോക പ്രസ്തകതാപത്രത്തെ ബേസ് ചെയ്തു പലഭാഷകളിൽ ആയി ഇനിയും ഒരു പാട് കഥാപാത്രങ്ങൾ ഉണ്ടാകാം, പെട്ടന്ന് ഓർമയിൽ വന്നതാണ് പറഞ്ഞത്. വിട്ടു പോയത് ഉണ്ടെങ്കിൽ പറയാം