8O’s ലെ മുംബൈ അധോലോകവും പോലീസും ഒക്കെ പശ്ചാത്തലമായി എത്തുന്ന ഒരു പീരിയഡ് ക്രൈം ത്രില്ലെർ ആണ് ക്ലാസ്സ് ഓഫ് 83. ഷാരുഖ് ഖാന്റെ പ്രൊഡക്ഷനിൽ netflix ഒറിജിനൽ ആയി എത്തിയ ചിത്രത്തിൽ ബോബി ഡിയോളും അഞ്ചു പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു.
ബോബി ഡിയോൾ എന്ന നടന് വളരെ നാളുകൾക്കു ശേഷം ലഭിച്ച ഒരു മോശമല്ലാത്ത കഥാപാത്രം ആണ് വിജയ് സിംഗ് എന്ന പോലീസ് ഓഫീസർ. ഒരു വിധം നന്നായി തന്നെ അത് ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ബാക്കി അഞ്ചു പുതുമുഖങ്ങളിൽ ആരും മോശം എന്ന് പറയാൻ ഇല്ലെങ്കിലും പെർഫോമൻസ് കൊണ്ട് ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ ആർക്കും സാധിച്ചിട്ടില്ല.
വളരെ സ്ലോ ആയി തുടങ്ങി, ആദ്യഭാഗങ്ങളിൽ നോൺ ലീനിയർ ആയി കഥ പറഞ്ഞു തുടങ്ങുമ്പോൾ ഉണ്ടാകുന്ന പ്രതീക്ഷ മുഴുവനോടെ നില നിർത്താൻ ചിത്രത്തിന് കഴിയുന്നില്ല.. വളരെ അധികം പ്രെഡിക്റ്റബിൾ ആയി ഒഴുക്കൻ മട്ടിൽ പോകുന്ന തിരക്കഥ ആണ് പ്രധാന നെഗറ്റീവ്.
ചിത്രത്തിന്റെ കല സംവിധാനവും ഛായാഗ്രഹണവും, ഉപയോഗിച്ചിരിക്കുന്ന കളർ ടോണും ഒക്കെ കഥ നടക്കുന്ന കാലഘട്ടത്തനെ വരച്ചു കാട്ടുന്നുണ്ട്. ചിത്രത്തിൽ നന്നയി എന്ന് തോന്നിയ വിഭാഗം ഇതൊക്കെ ആണ്.
മൊത്തത്തിൽ കണ്ടാലും, കണ്ടില്ലെങ്കിലും, വലിയ നഷ്ടം ഇല്ലാത്ത avg ചിത്രമാണ് ക്ലാസ്സ് ഓഫ് 83.