
ബുൾബുൾ നു ശേഷം വീണ്ടും ഒരു ക്വാളിറ്റി ചിത്രവുമായി തന്നെ ആണ് netflix വന്നിരിക്കുന്നത്. ധനികനും പ്രബലനുമായ രഘുബീർ സിങ് തന്റെ രണ്ടാം വിവാഹ ദിവസം സ്വന്തം കിടപ്പുമുറിയിൽ കൊലചെയ്യപ്പെടുന്നു. വീട്ടിൽ ഉള്ള ഒരാൾ തന്നെയാണ് കൊലപാതകി. സംശയത്തിന്റെ നിഴൽ എല്ലാരുടെയും പുറത്തുണ്ട്.
ഒരു മികച്ച Whodunnit ചിത്രമൊരുക്കാൻ തന്റെ പ്രഥമ ചിത്രത്തിലൂടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഡീറ്റൈലിംഗ് വളരെ അധികം ആവശ്യം ഉള്ളതിനാൽ വളരെ പതിഞ്ഞ താളത്തിൽ ആണ് കഥ പറഞ്ഞു തുടങ്ങുന്നത്.. ആ ഡീറ്റൈലിങ്ങിലൂടെ കാണികളെ തെറ്റിദ്ധരിപ്പിക്കാൻ സംവിധായകന് കഴിയുന്നുണ്ട്, അത് കൊണ്ട് തന്നെ ആരാണ് എന്ന നമ്മുടെ ഊഹങ്ങൾ തെറ്റിപോകുന്നു. ആയതിനാൽ ചിത്രത്തിന്റെ അവസാനം നല്ല സംതൃപ്തി നൽകുന്നു.
വളരെ നാച്ചുറൽ ആയി റിയലിസ്റ്റിക് ആയി പെർഫോം ചെയ്യുന്നതിൽ നവാസുദ്ധീൻ സിദ്ധിഖിയെ വെല്ലാൻ ബോളിവുഡിൽ വേറെ ഒരാളില്ല. ഒരു സാധാരണ പട്ടണത്തിലെ സാധാരക്കാരനായ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലുള്ള അയാളുടെ മാനറിസങ്ങളും, ഡയലോഗ് ഡെലിവെറിയും ഒക്കെ അത്ര മാത്രം കോൺവിൻസിംഗ് ആണ്. രാധിക ആപ്ത യും നന്നായിരുന്നു.
ചിത്രം ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലെർ ഒന്നും അല്ല. വളരെ സ്ലോ ആയിട്ടാണ് കഥ പറയുന്നത്. അത് കൊണ്ട് തന്നെ ചിലർക്കെങ്കിലും കുറച്ചു ലാഗ് ഉള്ളതായി തോന്നാൻ സാധ്യത ഉണ്ട്. പക്ഷെ തുടക്കത്തിൽ കുറച്ചു ക്ഷമ കാണിച്ചാൽ നല്ലൊരു ക്ലാസ്സ് ത്രില്ലെർ കാണാം…