ഒരു സിനിമ തരുന്ന ഇമോഷൻ…. അത് എത്രത്തോളം ഇന്റെൻസ് ആകുന്നുവൊ അത്രത്തോളം അത് പ്രിയപ്പെട്ടതും ആകുന്നു.. the fault in our stars എന്ന ചിത്രം ബോളിവുഡിൽ എത്തുമ്പോൾ കുറേ അധികം ലൈറ്റർ മൊമെന്റ്സ് ആഡ് ചെയ്തിട്ടുണ്ട്. സുശാന്ത് സിംഗ് രാജ്പുത് എന്ന നടൻ വളരെ ചാർമിങ് ആയി ആ സീനുകൾ കൈകാര്യം ചെയ്തിട്ടുമുണ്ട്.. എന്നാൽ അത് കാണുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെടും.
The fault in our stars നല്ലപോലെ കണ്ണ് നിറയിച്ച ഒരു ചിത്രം ആയിരുന്നു. കഥ അറിഞ്ഞിട്ടു കാണുബോഴും ചിത്രം തരുന്ന ഇമോഷൻസ് നു ഒരു കുറവും ഇല്ല. ചിത്രത്തിലെ നായകനെ പോലെ തന്നെ എല്ലാവരെയും ചിരിപ്പിച്ചും രസിപ്പിച്ചും നടന്നിട്ടു സുശാന്തും പോയി എന്ന സത്യം ഉള്ളിൽ ഉള്ളത് കൊണ്ട് ഈ ഇമോഷൻസിനു ഇരട്ടി എഫക്ട് ആണ്.
സുശാന്തിന്റേതു പോലെ തന്നെ നായികയുടെ പ്രകടനവും ഇമ്പ്രെസ്സിവ് ആണ് മൂക്കിൽ ഓക്സിജൻ ട്യൂബുമായി നടക്കുമ്പോഴും കാണാൻ ക്ലാസ്സ് ആയിത്തന്നെ ഉണ്ട്. A.R റഹ്മാന്റെ ഗാനങ്ങളും., പശ്ചാത്തല സംഗീതവും സുന്ദരമാണ്.
ചിച്ചോരെ പോലെ ഒരു വലിയ എന്റർടൈണർ ഒന്നും അല്ല ഈ ചിത്രം.. പല ഇടത്തും വിഷമിപ്പിക്കുകയും, വേദനിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ചിത്രം ആണ്. പക്ഷെ ഒരു സിനിമ കണ്ടോ, കഥ കേട്ടോ, പുസ്തകം വായിച്ചോ ഒക്കെ കണ്ണ് നിറഞ്ഞൊഴുകുമ്പോൾ നമ്മുടെ ഉള്ളിലുള്ള എന്തൊക്കൊയോ ചെറിയ തിന്മകളും അതിനൊപ്പം പോകാറുണ്ട് എന്ന് തോന്നാറുണ്ട്.. ഒരു നേരിയ തോതില്ലെങ്കിലും നമ്മളെ ഒരു ബെറ്റർ പേഴ്സൺ ആകുന്നതായും.