മലയാളത്തിലെ ആദ്യ ott ഡയറക്റ്റ് റിലീസ് ആയ സൂഫിയും സുജാതയും പേര് സൂചിപ്പിക്കുന്നത് പോലെ രണ്ട് വ്യത്യസ്ത മതത്തിലുള്ളവരുടെ പ്രണയകഥ ആണ് പറയുന്നത്. ഒപ്പം ഇന്ട്രെസ്റ്റിംഗ് ആയ മറ്റൊരു സംഭവം കൂടി ക്ലൈമാക്സിനു മുൻപുള്ള സീനുകളിൽ കൊണ്ടുവന്നതും, സിനിമ അവസാനിപ്പിച്ച രീതിയും നന്നായിരുന്നു .
അദിതിയുടെ പെർഫോമൻസ്, ചിത്രത്തിലെ ഗാനങ്ങൾ, ബിജിഎം, ഭംഗിയുള്ള വിഷുവൽസ് തുടങ്ങിയവ ആദ്യ പകുതിയിലെ പ്രണയ സീനുകൾക്കു കാല്പനിക ഭംഗി നൽകുന്നുണ്ട്. അനാവശ്യ വിവാദങ്ങൾക്കു ഒന്നും തിരികൊടുക്കാതെ സിമ്പിൾ ആയി തന്നെ കഥപറയുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
ചിത്രത്തിൽ ജയസൂര്യ ചെയുന്ന വേഷം നായകന്റെ എന്ന് തീർത്തും പറയുവാൻ കഴിയില്ല. അതിഥിയിലൂടെ കഥ പറയുമ്പോൾ സൂഫിയുടെ കഥാപാത്രത്തിനു ജയസൂര്യയുടെ കഥാപാതത്തിലും പ്രാധാന്യം നല്കുന്നുണ്ട്. ജയസൂര്യ, സിദ്ധിഖ്, സൂഫി എന്നിവർ അവരുടെ ഭാഗം ഭംഗി ആക്കിയിട്ടുണ്ട്.
വളരെ സ്ലോ ആയ നരറേഷൻ ആണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. ഇതു ചിത്രത്തിന്റെ ഫ്ലോയെ നന്നായി affect ചെയ്യുന്നുണ്ട്. താരതമ്യനാ അവസത്തെ അരമണിക്കൂർ കുറച്ച് ഇന്ട്രെസ്റ്റിംഗ് ആക്കാൻ കഴിഞ്ഞിട്ടുണ്ട്.
പറയത്തക്ക വലിയ പോരായ്മകൾ ഒന്നും ഇല്ലാത്ത.. എന്നാൽ മികച്ചത് എന്ന് പറയാനും പറ്റാത്ത.. ഒരു തവണ ചുമ്മ കാണാം എന്ന രീതിയിൽ ഉള്ള ചിത്രം ആണ് സൂഫിയും സുജാതയും.
ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു.