Bulbbul -റിവ്യൂ

Netflix നു വേണ്ടി അനുഷ്ക ശർമയുടെ നിർമാണത്തിൽ അൻവിധ ദത്ത ഒരുക്കിയിരിക്കുന്ന മിസ്റ്ററി/ഹൊറർ ത്രില്ലെർ ബുൾബുൾ ഒരു മികച്ച സ്ത്രീപക്ഷ സിനിമ കൂടെയാണ്. വളരെ ഗൗരവമുള്ള ഒരു സബ്ജെക്ട് ഒരു യക്ഷിക്കഥയുടെ പശ്ചാത്തലത്തിൽ പറയുമ്പോൾ ഒരേ സമയം തോട്ട് പ്രൊവോക്കിങ്ങും ഇന്റെരെസ്റ്റിംഗും ആവുന്നു.

കുറച്ചു സ്ലോ പേസിൽ തുടങ്ങുന്ന ചിത്രത്തിൽ വലിയ ബഹളങ്ങളോ ജമ്പ് സ്കെയെറോ ഒന്നും ഇല്ല. എന്നാൽ ചിത്രത്തിൽ ഉടനീളം ഒരു ഈറീ അറ്റ്മോസ്ഫിയർ സൃഷ്ടിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചിത്റത്തിന്റെ സിനിമാട്ടോഗ്രഫിയും, കളർ ടോണും, സൗണ്ട് ഡിസൈനും അതിൽ വലിയ പങ്കു നിർവഹിച്ചിട്ടുണ്ട്. ചെറിയ ചില മൂളിപ്പാട്ടുകൾ കൊണ്ട് പോലും പലയിടത്തും ഭയത്തിന്റെ ഒരു തണുപ്പ് സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട് ചിത്രത്തിന്.

1880 ഇൽ നടക്കുന്ന ഒരു ശൈശവ വിവാഹം കാണിച്ചു കൊണ്ട് തുടങ്ങുന്ന ചിത്രം, കഥ നടക്കുന്ന കാലഘട്ടത്തിൽ സ്ത്രീകൾ നേരിടേണ്ടിന്ന (കുറച്ചൊക്കെ ഇക്കാലത്തും ) ഡൊമസ്റ്റിക് വയലൻസും, സെക്ഷ്വൽ അബ്യുസും, ചൈൽഡ് അബ്യുസും ഒക്കെ ചിത്രം ചർച്ച ചെയ്യുന്നുണ്ട്

പ്രധാന കഥാപാത്രമായ ബുൾബുൾ നെ അവതരിപ്പിച്ച തൃപ്തി, ബീനോദിനി എന്ന കഥാപാത്രത്തെ അവതരിച്ചിച്ച പവോളി ഡാം എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടത് ആണ്. അവരുടെ പെർഫോമൻസിനെ കോംപ്ലിമെന്റ്റ് ചെയ്യുന്ന രീതിൽ ഉള്ള വസ്ത്രാലങ്കാരവും മേക്കപ്പും, അവരുടെ കഥാപാത്രങ്ങളെ കൂടുതൽ മികവുറ്റതാക്കുന്നു.

ചുരുക്കത്തിൽ നന്നായി രസിപ്പിക്കുന്ന മിസ്ടറി ഫാക്ടർസ് കൊണ്ടും, കണ്ണിനും ചെവിക്കും ട്രീറ്റ്‌ തരുന്ന സാങ്കേതിക മികവുകൊണ്ടും, ലീഡ് ആക്ടര്സിന്റെ പെർഫോമൻസ് കൊണ്ടും, പറയുന്ന വിഷയത്തിന്റെ ഗൗരവും കൊണ്ടും ബുൾബുൾ എന്ന ചിത്രം പൂർണ സംതൃപ്തി നൽകുന്നു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s