പൊൻമകൾ വന്താൾ, ഗുലാബോ സിത്താബോ എന്നീ രണ്ട് ചിത്രങ്ങൾക്ക് ശേഷം ആമസോൺ പ്രൈമിൽ നിന്ന് വീണ്ടും ഒരു ഡയറക്റ്റ് മൂവി. കാർത്തിക് സുബ്ബരാജ് പ്രൊഡക്ഷൻ, കീർത്തിയുടെ നായിക വേഷം, സന്തോഷ് നാരായണന്റെ സംഗീതം. ട്രൈലെർ കണ്ടപ്പോൾ ടെക്നിക്കലി ബ്രില്ലിയൻറ് ആയ ഒരു ചിത്രം അതും ത്രില്ലെർ… തിയേറ്റർ എക്സ്പീരിയൻസ് നഷ്ടപെടുമല്ലോ എന്നോർത്ത് ദുഃഖിച്ചതാണ്. പക്ഷെ പടം കണ്ടപ്പോൾ തീയേറ്ററിൽ പോകേണ്ടിവരാത്തതു നന്നായി എന്ന് തോന്നി.
ചിത്രം തുടങ്ങിയപ്പോൾ മുതൽ ഇനി നന്നാവും, ഇനി നന്നാവും എന്ന പ്രതീക്ഷയിൽ കണ്ടു കൊണ്ടിരുന്നു. ഇന്റർവെൽ കഴിഞ്ഞപ്പോൾ ആ പ്രതീക്ഷ നശിച്ചു. അത്ര മാത്രം ലാഗും, നാടകീയതയും ചിത്രത്തിൽ മുഴച്ചു നിന്നിരുന്നു.
കീർത്തിയുടെ പ്രകടനം പല ഇടങ്ങളിലും അരോചകം ആയിരുന്നു എങ്കിലും ബാക്കിയുള്ള നടീ നടൻമാർ അതിലും മോശം ആയത് കൊണ്ട് നമുക്ക് അത്ര വിഷമം തോന്നുകയില്ല. വില്ലൻ കഥാപാത്രം അവസാന സീനുകളിൽ നടത്തിയ പ്രകടനം സ്കൂൾ നാടകം പോലെ ഉണ്ടായിരുന്നു. ഒരു സിനിമയിലെ എല്ലാവരും മോശമായി അഭിനയിക്കുക എന്നത് ഒരു അതിശയം ആണ്.
ഒരു നല്ല ക്ലൈമാക്സ് ഉണ്ടായിരുന്നു എങ്കിൽ പോലും ബാക്കി കുറവുകൾ മറക്കമായിരുന്നു. വില്ലൻ കഥാപാത്രം ഇതൊക്കെ ചെയ്തു കൂട്ടിയതിനുള്ള കാരണങ്ങൾ കേട്ടാൽ അടിപൊളി ആണ്. വളരെ സീരിയസ് ആയിട്ട് ചെയ്തതാണ് എന്ന് തോന്നുന്നു, അങ്ങനെ ആണെങ്കിൽ കോമെഡി ആയിട്ടുണ്ട് (arjyou.ജെഗ്പഗ് ).
സന്തോഷ് നാരായണന്റെ ബിജിഎം ചില സ്ഥലങ്ങളിൽ നന്നായിരുന്നു. ലൊക്കേഷനും, സിനിമാട്ടോഗ്രഫിയും, DIയും ഒക്കെ കൊള്ളാം എന്നുള്ളത് കൊണ്ട് കണ്ണിനു ഒരു സുഖം കിട്ടും. മൊത്തത്തിൽ ഒരു ബിലോ ആവറേജ് എക്സ്പീരിയൻസ് ആണ് എനിക്ക് ലഭിച്ചത്.