ബോളിവൂഡിൻറ്റെ സെല്ഫ് ട്രോൾ- ഓം ശാന്തി ഓം.

102952984_10158537944991369_3090141309043397971_o

“ഓം പ്രകാശ് മക്കിജ – ഇങ്ങനെ ഒരു പേരുള്ളവനു ബോളിവുഡിൽ സൂപ്പർസ്റ്റാർ ആകുക എന്നത് നടക്കുന്ന കാര്യം അല്ല..ഓം കപൂർ , അല്ലെങ്കിൽ ഓം കുമാർ, വെറും ഓം പ്രകാശ് ആയിരുന്നെങ്കിൽ പോലും കുഴപ്പമില്ലായിരുന്നു” സൂപ്പർ സ്റ്റാർ അകാൻ നടക്കുന്ന ജൂനിയർ ആര്ടിസ്റ് ആയ നായകനോട് കൂട്ടുകാരൻ പറയുന്ന ഡയലോഗിൽ തന്നെ ഉണ്ട് ആദ്യത്തെ കൊട്ട്.

നായകൻ പുനർജനിച്ചു വന്നു പകരം വീട്ടുന്ന പഴയ ബോംബ് കഥ ( അതും ഒരു സെല്ഫ് ട്രോൾ ആയിരുന്നിരിക്കാം ) ആണെങ്കിലും തിരക്കഥയിലും സംഭാഷത്തിലും ഉള്ള ഈ രീതിയിൽ ഉള്ള ട്രോളുകൾ ആണ് ചിത്രത്തെ രസകരം ആക്കിയത്. പുനർജന്മത്തിൽ പകരം വീട്ടാൻ ബോളിവുഡിലെ സ്റ്റാർ ആകേണ്ടത് കൊണ്ട് തന്നെ പഴ സൂപ്പർസ്റ്റാറിന്റെ മകനായി തന്നെ ചിത്രത്തിൽ പുനർജനിപ്പിച്ചു. ഇല്ലായിരുന്നെങ്കിൽ ഈ ജന്മവും നായകൻ ജൂനിയർ ആർട്ടിസ്റ്റായി ജീവിച്ചു തീർക്കേണ്ടി വന്നേനെ.

ബോളിവുഡിന് സൗത്തിനോടുള്ള പുച്ഛവും സിനിമയിൽ ഒരു സീനിൽ ഉണ്ട്. “എന്നറാസ്‌ക്കലാ’ എന്നലറിക്കൊണ്ട് കോമാളിത്തരം കാണിക്കുന്നവൻ ആണ് സൗത്ത് ഇന്ത്യയിലെ സൂപ്പർസ്റ്റാർ. കഴിവുള്ള ഒരുത്തൻ സൗത്തിൽ നിന്ന് വന്നാലും ഒതുക്കാൻ മിടുക്കരാണ് ബോളിവുഡ് രാജാക്കന്മാർ. കമലഹാസ്സനെയും, യേശുദാസിനെയും പോലുള്ളവരെ വരെ ഒതുക്കിയിട്ടുണ്ട്. പ്രിയദർശൻ, RGV , തുടങ്ങി വൻ ഹിറ്റുകൾ നൽകിയ സൗത്ത് സംവിധായകരെയും ഒരു പരിതിയിൽ കൂടുതൽ വളരാൻ അനുവദിച്ചിട്ടില്ല. എ.ർ റഹ്മാൻ മാത്രമാണ് ഒരു അപവാദം.

ചിത്രത്തിലെ പുതിയ കാലഘട്ടത്തെ അവാർഡ് നിശ ഒക്കെ നല്ല ഒന്നാതരം ട്രോൾ ആണ്. എത്ര എൻട്രിസ് ഉണ്ടെങ്കിലും എല്ലാ പടത്തിലും ഒരേ പോലെ കയ്യും വിരിച്ചു നിന്ന് ഡയലോഗ് പറയുന്ന താരപുത്രന് റിസേർവ്ഡ് ആണ് ചിത്രത്തിലെ അവാർഡുകൾ. അയാളുടെ പ്രീതി പിടിച്ചുപറ്റാൻ , “വീ ആർ ജസ്റ്റ് ഫ്രണ്ട്സ് എന്ന് പറഞ്ഞു അല്പം നാണത്തോടെ ചിരിക്കുന്ന നായികമാർ, ഉള്ളിൽ കുശുമ്പും ദേഷ്യവും വച്ച് പുറമെ ചിരിച്ചു കാണിക്കുന്ന മറ്റു നായകൻ മാർ തുടങ്ങി എല്ലാവർക്കിട്ടും കൊടുക്കുന്നുണ്ട്.

സിനിമക്കുള്ളിലെ സിനിമയാണ് അതിലും രസകരം . താരപുത്രൻ നായകൻ. നാലഞ്ചു പെണ്ണുങ്ങളുമായി തോന്നിയ സമയത്തു സെറ്റിൽ എത്തും. സ്ക്രിപ്റ്റ് തിരുത്തും. തോന്നുമ്പോൾ നിർത്തിയിട്ടു പോകും . സംവിധായകൻ പൊട്ടനാണ്.പക്ഷെ അയാൾ സംവിധയകാൻ ആകാൻ കാരണം എന്താണെന്നും കാണിക്കുന്നു. പ്രൊഡ്യൂസറിന്റെ മകനാണ് സംവിധായകൻ. ഞങ്ങൾ സിനിമ സംവിധാനം ചെയ്യാൻ വെളിയിൽ നിന്നും ആളെ എടുക്കാറില്ല..

ഏറ്റവും വലിയ‌ ഐറോണി ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഫറാഹ് ഖാൻ കഴിവുള്ള ഒരു കൊറിയോഗ്രാഫർ ആണെങ്കിലും , സിനിമയിലേക്കുള്ള അവരുടെ എൻട്രി ക്കു സഹായകമായത് അക്രം ഖാൻ എന്ന നടന്റെയും,നടിയും തിരക്കഥകൃത്തും ആയ ഹണി ഇറാനിയുടെ ( ഫർഹാൻ അക്തറിന്റെയും , സോയ അക്തറിന്റെയും ‘അമ്മ ) സഹോദരി പുത്രി എന്ന പാരമ്പര്യം തന്നെ ആവും എന്നുള്ളതാണ്. അവർ ഈ ചിത്രത്തിൽ ഒരു പുതുമുഖത്തെ നായികയായി അവതരിപ്പിക്കുകയും ചെയ്തു. ബോളിവുഡ് ഫാമിലിയിൽ നിന്നല്ല , പക്ഷെ ദേശിയ ബാഡ്മിന്റൺ താരത്തിൻറെ പുത്രി ആണ്. പാരമ്പര്യം മുഖ്യം ബിഗില്…

വാൽകഷ്ണം : സിനിമയുടെ പോസ്റ്റർ കൂടാതെ മുകളിൽ കാണുന്ന ചിത്രങ്ങളിൽ ഒന്ന് സുശാന്ത്. കഴിവിൽ വിശ്വസിച്ചു ബോളിവുഡിൽ താരമാകാൻ കഠിന പ്രയത്നം നടത്തി തോൽവി സമ്മതിക്കേണ്ടി വന്ന നടൻ. പാരമ്പര്യം ഇല്ലാത്തവൻ കഴിവും കൊണ്ടുവന്നാൽ ഞങ്ങൾ കൊറേ അംഗീകരിക്കും, അതും ഒരു ബീഹാറിയെ . ഇമ്മിണി പുളിക്കും .

ഒരു പക്ഷെ ബോളിവുഡ് പോലെ ആയിരുന്നു മലയാളം ഇൻഡസ്ടറി എങ്കിൽ ഇന്ന് ലാലേട്ടന്റെയും, മമ്മൂക്കയുടെയും ഒക്കെ സ്ഥാനത്തു ഇരിക്കേണ്ട മനുഷ്യൻ ആണ് രണ്ടമത്തെ ആൾ

One thought on “ബോളിവൂഡിൻറ്റെ സെല്ഫ് ട്രോൾ- ഓം ശാന്തി ഓം.

  1. മലയാളത്തിൽ നെപോട്ടോസം ഇല്ലെന്നൊന്നും പറയാൻ പറ്റില്ല ചേട്ടാ……. ഇല്ലായിരുന്നെങ്കിൽ ഇറങ്ങിയ നാലുപടവും പൊട്ടിയ കാളിദാസിനൊക്കെ വീണ്ടും വീണ്ടും അവസരം കിട്ടുമായിരുന്നോ….. ഒരു സാധാരണക്കാരന് കിട്ടാത്ത അവസരങ്ങൾ താരപുത്രന്മാർക്ക് ഇവടെയും കിട്ടുന്നുണ്ട്….. പണ്ട് പിന്നെ പ്രേംനസ്സിറും , സത്യനും ആയിരുന്നു.. നസിറിക്കയും സത്യേട്ടനും ആയിട്ടില്ല… അവർക്ക് ഫാൻസ്‌ അസോസിയേഷനും ഉണ്ടായിരുന്നില്ല

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s