വിക്കി ഡോണർ, മദ്രാസ് കഫെ പികു, ഒക്ടോബർ, തുടങ്ങി ഒന്നിന് ഒന്ന് വ്യത്യസ്തമായ ചിത്രങ്ങൾ നൽകിയ സുർജിത് സിർകാർ ഇത്തവണ ഒരു ലൈറ്റ് കോമഡി യുമായി ആണ് എത്തിയിരിക്കുന്നത്.
100 വർഷം പഴക്കം ഉള്ള ഒരു വലിയ മാന്ഷന്റെ ഉടമയാണ് ഫാത്തിമ ബീഗം. പിശുക്കനും, സ്വല്പം അത്യാഗ്രഹിയും ആയ മിർസ ഷെയ്ഖ് ആണ് ഭർത്താവ്. അയാളും അവിടുത്തെ വാടകക്കാരും, പ്രത്യേകിച്ച് ബന് കെയ് യുമായി അയാൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അവരുടെ ഇടയിലേക്ക് ആർക്കിയോളജി ഡിപ്പാർട്മെന്റ് ലേ ഒരു ഉദ്യോഗസ്ഥനും കൂടി എത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നു.
നായകനും വില്ലനും ഒന്നും ഇല്ലാത്ത ചിത്രത്തിൽ മനുഷ്യന്റെ അത്യാഗ്രവും സ്വാർത്ഥയും ഒക്കെ രസകരമായി കാണിക്കുകയാണ് സംവിധായകൻ. കുറച്ചു സ്ലോ ആയി തുടങ്ങി പിന്നീട് രസകരായി മാറുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള രീതിയിൽ ചിത്രം ചെറിയ ട്വിസ്റ്റോടു കൂടി അവസാനിപ്പിച്ച രീതിയും നന്നായിരുന്നു.
മിർസ ഷെയ്ഖ് ആയി ബച്ചനും, ബാൻകെ യായി ആയുഷ്മനും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ,ഒപ്പം വിജയ് റാസ്, ആയുഷ്മാൻറെ സഹോദരിയുടെ വേഷം ചെയ്ത നടി എന്നിവരും വളരെ നന്നായി ചെയ്തു. പഴമയുടെ അഴക് ഒപ്പിയെടുത്ത അവിക് ഉപോദ്ധ്യയുടെ ഛായാഗ്രഹണം കണ്ണിനു സുഖം തരുന്നു.
മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രവുമായി തന്നെ ആണ് ഇത്തവണയും സുർജിത് സിർകാർ നൽകിയിട്ടുള്ളത്.