Choked – paisa boltha hai

മലയാളി ആയ റോഷൻ മാത്യു വിന്റെ ആദ്യ ബോളിവുഡ് ചിത്രം. അതും അനുരാഗ് കശ്യപ് ചിത്രം. ഈ കാരണങ്ങൾ കൊണ്ട് തന്നെ കാത്തിരുന്ന ചിത്രം ആണ് ചോക്ഡ്. സരിത പിള്ളൈ എന്ന ബാങ്ക് ജീവനക്കാരിയുടെയും, ഭർത്താവ് സുശാന്ത് പിള്ളയുടെയും കുറച്ചു അയൽ വാസികളുടെയും ജീവിതം ഒരു ഇൻസിഡന്റുമായി കണക്ട് ചെയ്തു ഒരു ഡാർക്ക്‌ ഹ്യൂമറിൽ പറയാൻ ശ്രമിച്ചിരിക്കുകയാണ്.

ഡെമോണിറ്റയ്സഷൻ എന്ന സംഭവം ചിത്രത്തിലെ പ്രധാന വിഷയമായതിനാൽ തന്നെ ഒരു വിഭാഗം ആളുകളെ ചൊടിപ്പിക്കുകയും, എതിർ വിഭാഗങ്ങളെ രസിപ്പിക്കുകയും ചെയ്യും. അതായത് ലെഫ്റ്റ് ഐഡിയോളോജിക്കാരുടെ പൊക്കിയടിക്കലിനും, വലതു ഐഡിയോളോജിക്കരുടെ ചവിട്ടിത്തേയ്ക്കലിനും വിധേയമകനുള്ള സാധ്യത ഏറെ ആണ്.

സിനിമയിലെ പൊളിറ്റിക്സ്, പ്രോപഗണ്ട, പൊളിറ്റിക്കൽ കറക്ട്നസ്, തുടങ്ങി ഒരു കാര്യങ്ങളും എന്റെ അസ്വാദനത്തിനെ ഒരു രീതിയിലും ബാധിക്കാറില്ല. സിനിമ സംതൃപ്തി തരുന്നോ ഇല്ലയോ എന്നുള്ളത് മാത്രമാണ് ചോദ്യം.

ഒരു ഇന്റർസ്റ്റിംഗ് ആയ ത്രെഡ് കൺഫ്യൂസിഗും ആയി വലിച്ചു നീട്ടിയത് പോലെ ഒരു അനുഭവം ആണ് ചിത്രം നൽകിയത്. ഇടയ്ക്കിടെ ഇന്ട്രെസ്റ്റിംഗ് ആകുകയും, ഇടയ്ക്കിടെ ബോറിങ് ആകുകയും ചെയ്യുന്നുണ്ട് ചിത്രം.

പ്രധാന വേഷം കൈകാര്യം ചെയ്ത സൈയമി ഖേർ, റോഷൻ മാത്യു എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതായി ഉണ്ട്. രണ്ടുപേരുടെയും വളരെ നാച്ചുറലും കോൺട്രോൾഡ് ഉം ആയിട്ടുള്ള മനോഹരമായ പ്രകടനം കാണാം.

അനുരാഗ് കശ്യപിനെ പോലുള്ള ഒരു സംവിധായകന്റെ ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു മികവ് ചോക്ഡ് നൽകുന്നില്ല. എന്നാലും ഒരു തവണ കണ്ടു മറക്കാം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s