നാലോ അഞ്ചോ പേരുള്ള ഒരു കുടുംബം തിയേറ്ററിൽ പോയി ഒരു സിനിമ കാണാൻ ആയിരം രൂപയുടെ അടുത്ത് ചിലവാകും. ആമസോൺ പ്രൈം പോലുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിന് ഒരുവർഷത്തെ സബ്സ്ക്രിപ്ഷൻ ഫീ അത്രയേ ഉള്ളൂ. ടെലഗ്രാം ചാനലിൽ ഫ്രീയായി കിട്ടുമ്പോൾ എന്തിനാണ് ഇതു മുടക്കുന്നത് ഇതു മുടക്കുന്നത് ഒന്നു ചിന്തിക്കരുത്.
പൊൻമകൾ വന്താൾ എന്ന ചിത്രം ഇന്നലെ ഡയറക്റ്റ് ott റിലീസ് ആയി വന്നിട്ടുണ്ട്. ഇത് ഒരു തുടക്കമാണ്. വലിയ സ്റ്റാറുകളുടെ മാർക്കറ്റിന്റെ ബലമില്ലാതെ വരുന്ന ഒരുപാട് നല്ല ചെറിയ ചിത്രങ്ങൾക്ക് ഇത് വളരെ വലിയ ഒരു സാധ്യത ആണ്. ഒരു സിനിമ കുടുംബമായി
കാണുന്ന കാശ് മാത്രമാണ് നമ്മൾ അതിനായി ചെലവാക്കേണ്ടി വരുന്നത്.
ഇനി ഇതും എക്സ്പെന്സിവ് ആണെന്ന് കരുതുന്നവർക്ക് ലീഗൽ ആയി കുറഞ്ഞ ചിലവിൽ കാണാൻ മറ്റൊരു മാർഗം ഉണ്ട്. Netflix, zee5, തുടങ്ങിയവയുടെ premium pack subscribe ചെയ്താൽ ഒരേ സമയം ഒന്നിൽ കൂടുതൽ പേർക്ക് ഉപയോഗിക്കാം.അപ്പോൾ വെറും 500rs ക്കു prime ഒരുവർഷം കിട്ടും, 300 രൂപക്ക് zee 5 ഒരുവർഷം കിട്ടും 500 rs മാസം ചിലവാകുന്ന നെറ്റ്ഫ്ലിസ് 200 rs കിട്ടും.
ഞാനിപ്പോൾ ഈ പറഞ്ഞിരിക്കുന്ന എല്ലാം subscribe ചെയ്തിരിക്കുന്നത് ഇങ്ങനെ ആണ്. അതായതു ഏകദേശം 3000 rs മുടക്കിൽ ഞാൻ മൂന്നു പ്രധാന ഓൺലൈൻ സ്ട്രീമിങ് ഞാൻ ഒരുവര്ഷത്തേക്കു സബ്സ്ക്രൈബ് ചെയ്തു.ഈ ഐഡിയ തന്ന റോഷനു നന്ദി.
ഇത് എല്ലാവർക്കും ട്രൈ ചെയ്യാവുന്നതാണ്. ഇതിനായി വാട്സപ്പ് ഗ്രൂപ്പ് ഒക്കെ ഉണ്ടെന്നു തോന്നുന്നു.ടെലെഗ്രാമും റ്റോറന്റും ഓൺലൈൻ സ്ട്രീമിംഗ് ഇല്ലാത്ത ചിത്രങ്ങളും, നമുക്ക് കിട്ടാൻ ബുദ്ധിമുട്ട് ഉള്ള ഫോറിൻ ചിത്രങ്ങൾ കാണാനും മാത്രമായി ഉപയോഗിക്കാം എന്നതാണ് എന്റെ തീരുമാനം.