15 വർഷങ്ങൾക്കു മുൻപ് നടന്ന ഒരു ഒരു കൂട്ടകൊലപാതകത്തിന്റെ കേസ് റീ ഓപ്പൺ ചെയ്യുന്നു. 5 കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊന്ന കേസിൽ എൻകൗണ്ടർ ചെയ്തു കൊല്ലപെട്ടെ പ്രതിയായിരുന്നു ജ്യോതി.. യഥാർത്ഥത്തിൽ ജ്യോതി കുറ്റക്കാരിയാണോ എന്ന് അന്വേഷിക്കപ്പെടുന്ന ഒരു കോർട്ട് റൂം ഡ്രാമയാണ് പൊന്മകൾ വന്താൽ.
ജ്യോതിക, പാർത്ഥിപൻ, ഭാഗ്യരാജ്, പ്രതാപ് പോത്തൻ, ത്യാഗരാജൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് J. J ഫെഡറിക് ആണ്. ഡയറക്റ്റ് ott റിലീസ് കൊണ്ട് ഒരു പുതിയ വിപ്ലവം സൃഷ്ടിക്കാൻ സാധ്യത ഉള്ള ചിത്രം ആണ് പൊന്മകൾ വന്താൾ.
ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ എന്ന രീതിയിൽ തുടങ്ങുന്ന ചിത്രത്തിലെ ആദ്യ പകുതിയിലെ പല റവലഷൻസും ഊഹിക്കാൻ പറ്റുന്നുണ്ട് എന്നത് ഒരു തിരക്കഥയിലെ ഒരു നെഗറ്റീവ് ആയി മാറുന്നു.
Whodunnit എന്നതിന് ഉത്തരം പകുതിയോടു കുടി വെളിപ്പെടുന്നതിലൂടെ, എങ്ങനെ അതു തെളിയിക്കുന്നു എന്ന രീതിയിലേക്ക് മാറുമ്പോൾ പലയിടത്തും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ മാറി ഇമോഷണൽ ഡ്രാമ ആയി ചിത്രം മാറുന്നു.
ചിത്രം കൈകാര്യം ചെയ്യുന്ന child sexual abuse പോലെ ഗൗരവമുള്ളതു ആണെങ്കിലും പല ഇടങ്ങളിലും നാടകീയത ഫീൽ ചെയ്യുന്നു. ക്ലൈമസിൽ വരുന്ന ഒരു ചെറിയ റെവലഷൻ കൊള്ളാം.
ഓവർ ഓൾ ഒരു തവണ വലിയ ബോർ അടിയില്ലാതെ കാണാം എന്നതിന് മുകളിൽ ഒന്നും തന്നെ ചിത്രം ഓഫർ ചെയ്യുന്നില്ല. കാണാൻ താല്പര്യം ഉള്ളവർ കഴിവതും ലീഗൽ ആയി തന്നെ കാണാൻ ശ്രമിക്കുക.