Disclaimer : തേപ്പ് എന്ന വാക്ക് ആരും സ്ത്രീ വിരുദ്ധമായോ പുരുഷവിരുദ്ധമായോ കാണരുത്. തേപ്പിന്റെ കാര്യത്തിൽ പൂർണമായ ജൻറ്റർ ഇക്വാളിറ്റി ഉണ്ട് എന്ന പൂർണ്ണ വിശ്വാസത്തിൽ ആണ് ആ വാക്ക് ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
തേപ്പ്/ തേയ്ക്കുക … എന്ന പ്രയോഗം അടുത്തിടെ മലയാളത്തിൽ ഉപയോഗിച്ചു തുടങ്ങിയതാണ്.. മലയാള സിനിമകളിൽ പലപ്പോഴും “തേപ്പ് ” ഒരു പ്രധാന വിഷയമായി വരാറുണ്ട്. തേപ്പ് കഥയിലെ ഒരു പ്രധാന ഭാഗമായോ, വഴിത്തിരിവായോ, ഇല്ലങ്കിൽ ആ കഥയ്ക്കുള്ള കരണമായോ, അതും അല്ലെങ്കിൽ തേപ്പ് തന്നെ കഥയായോ ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. മലയാള സിനിമയിലെ ചില പ്രധാനപെട്ട തേപ്പുകളെ കുറിച്ച് പറയാം.
മലയാള സിനിമയിലെ വിശ്വ പ്രശസ്തമായ ക്ലാസിക് തേപ്പ് നടത്തിയത് കറുത്തമ്മയാണ് . ഒരു സാഹിത്യ സൃഷ്ടിയെന്ന രീതിയിലും, സിനിമ എന്ന രീതിയിലും ഒരു മികച്ച ക്ലാസിക് ആണ് പരീക്കുട്ടിയെ തേച്ച കറുത്തമ്മ.. കറുത്തമ്മയിലും വലിയ തേപ്പ് ചെമ്പന്കുഞ്ഞാണ് പരീക്കുട്ടിക്ക് കൊടുത്ത് എങ്കിലും, കറുത്തമ്മയുടെ തേപ്പാണ് ചർ ച്ച ചെയ്യപെട്ടത്.
ഏറ്റവും അധികം തേപ്പുകൾ ഉള്ള ചിത്രത്തെകുറിച്ചാണ് അടുത്തതായി പറയാൻ പോകുന്നത്. ഇത്രയധികം പെർമ്യൂറ്റേഷനിലും കോമ്പിനേഷനലിലും തേപ്പ് നടന്നിട്ടുള്ള മറ്റൊരു ചിത്രം ലോക സിനിമയിൽ ഉണ്ടെന്നു തോന്നുന്നില്ല. മോഹൻ ലാലിനെ തേച്ചിട്ടു സുഹൃത്തായ മുകേഷ് ബോംബയിൽ പോകുന്നു. അതിന്റെ ദേഷ്യത്തിൽ സ്വന്തം മുറപ്പെണ്ണിനെ തേച്ചു മൂന്ന് എയർ ഹോസ്റ്റസ്സുകളെ മോഹൻലാൻ അറ്റ് എ ടൈം പ്രേമിക്കുകയും ( തേയ്ക്കുകയും) ചെയ്യുന്നു . തിരിച്ചു വന്ന മുകേഷ് ഒരു എയർ ഹോസ്റ്റസിനെ അടിച്ചു മാറ്റി രണ്ടും കൂടി മോഹൻലാലിനെ തേക്കുന്നു. വീടും ആ ഐർഹോസ്റ്റസിനെ തേച്ചു വേറൊരുത്തിയുടെ കൂടെ മുകേഷ് പോകുന്നു. അവൾ മുകേഷിനെ തേച്ചു വീണ്ടും ലാലിൻറെ അടുക്കെ പോകുന്നു.. പിന്നെ ആരൊക്കയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തെറിക്കുന്നു. മുതലായിയെ തേയ്ക്കുന്ന മണിയൻ പിള്ള രാജുവിന്റെയും , ശങ്കരാടിയെ തേയ്ക്കുന്ന ജഗതിയും കത്തെ വേറെ , സൈഡ് ട്രാക്കിൽ. മൊത്തത്തിൽ ഒരു സമ്പൂർണ്ണ തേപ്പ് ചിത്രം.-
ബോയിങ് ബോയിങ്.
ആ ചിത്രത്തിൽ പിന്നെ എല്ലാരും ഉഡായിപ്പുകൾ ആണെന്ന് വയ്ക്കാം. ഒരു ദുശീലം പോലും ഇല്ലാത്ത , സുന്ദരനും , സുമുഖനും സർവോപരി ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന പാട്ടുകാരനും ആയ പാവം നിഷ്ക്കു NRI ചെറുക്കനെ നായികയും, നായകനും, അവരുടെ വീട്ടുകാരും എല്ലാം കൂടി ചേർന്ന് ദാരുണമായി തേയ്ക്കുന്ന കാഴ്ചയാണ് നിറം എന്ന ചിത്രത്തിൽ കാണുന്നത്. ആ തേപ്പ് കണ്ടു എണീറ്റ് നിന്ന് കയ്യടിച്ചു പ്രേക്ഷകരും ആ നിഷ്കുവിനെ തേച്ചു… ഷോ…ഷാഡ്…
ആത്മാർഥമായി പ്രേമിക്കുന്ന നായികയെ കോമഡിക്കാരനായ നായകനെ കൊണ്ട് തേയ്പ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിരിയിരുന്ന സയ്ക്കോകളാണ് റാഫിയും മെക്കാർട്ടിനും. ചതിക്കാത്ത ചന്തുവിൽ ഭാവനയുടെ ഒരു തരം വൺവേ പ്രേമമാണെന്നു വയ്ക്കാം , പോട്ടെ, തെങ്കാശിപട്ടണത്തിൽ ഒരു കഫ്യൂഷൻ മൂലമാണ് ലാലിനെയും ഗീതു മോഹൻദാസിനെയും തേയ്ക്കേണ്ടി വന്നത്. അത് കൊണ്ട് അതും പോട്ടെ . നായകൻ മരിച്ചെന്നു കരുതി വിവാഹം പോലും ചെയ്യാതെ വെള്ളസാരിയും ഉടുത്തു നടന്നിരുന്ന ജോമോളെ നായകനെ കൊണ്ട് തേയ്പ്പിച്ചത് ദൈവം പോലും പൊറുക്കൂല…
ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഏറ്റവും അധികം തേപ്പിൽ ഭാഗവത്താവാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ള നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലസിൽ ഫഹദ് ഫാസിലിന്റെ കയ്യിൽ നിന്ന് ചെറിയ തോതിലുള്ള തേപ്പ് അനുഭവിച്ചു കൊണ്ടാണ് നടി സിനിമാപ്രേവശനം നടത്തുന്നത്. അതിനു ശേഷം മഹേഷിന്റെ പ്രതികാരത്തിൽ ഫഹദിനെ കയ്യിൽ നല്ലോണം തിരിച്ചു ഒരു തേപ്പ് അങ്ങ് കൊടുത്തു. കൊച്ചവ്വ എന്ന് തുടങ്ങുന്ന വായിൽ കൊള്ളാത്ത പേരുള്ള പടത്തിൽ ചാക്കോച്ചനെയും തേച്ചു.. ആ തേപ്പിൽ പക്ഷെ യഥാർത്ഥ തേപ്പ് കിട്ടുന്നത് പാവം മിഥുനാണ്. അവസാനം ഇറങ്ങിയ പ്രതി പൂവൻ കോഴിയിൽ തേക്കുന്നവരുടെ എന്നതിന് കണക്കു തന്നെ ഇല്ല.
പഞ്ചപാവത്തിൽ നിന്ന് മാസ്സ് ആക്ഷൻ ഹീറോ ആയതിന്റെ പേരിൽ ഒരു കാര്യവുമില്ലാതെ മീര നന്ദനെ തേച്ച ആളാണ് പ്രിത്വിരാജ്. ആ തേപ്പിനു പിന്നിലെ ദുരൂഹത എന്താണെന്നു ഇതുവരെ പിടികിട്ടിയിട്ടില്ല..പഴേ സ്വപ്നക്കൂടിന്റെ ഓർമയിൽ ചെയ്തതാവും.
തേപ്പ് ചിത്രങ്ങളുടെ തമ്പുരാനാണ് സത്യൻ അന്തിക്കാട് .തേയ്ക്കുന്ന… അല്ലെങ്കിൽ തേപ്പിനിരയാകുന്ന ഒരു നായിക.. ഇത് ഒരു പുതിയ അന്തിക്കാട് ട്രെൻഡ് ആണ് . അത് കൊണ്ട് അവസാന കുറച്ചു ചിത്രങ്ങളിലെ ഇതൊള്ളൂ..ഇന്ത്യൻ പ്രണയകഥ , ജോമോന്റെ സുവിശേഷങ്ങൾ , ഞാൻ പ്രകാശൻ ഒക്കെ അതിന്റെ ഉദാഹരണമായി പറയാം.. തേപ്പിന്റെ തമ്പുരാൻ എന്ന് ഇദ്ദേഹത്തെ വിളിക്കാൻ കാരണം അതല്ല.
ഈ ലേഖനം അവസാനിപ്പിക്കുന്നതു ഈ തേപ്പിനെ കുറിച്ച് പറഞ്ഞാകണം എന്ന് ആദ്യമേ വിചാരിച്ചതാണ് .തട്ടാൻ ഭാസ്കരനെ തേച്ച സ്നേഹലത . അത് പോലുരു തേപ്പ് വേറെ ഇല്ല എന്ന് വിചാരിച്ചു സിനിമകാണുമ്പോൾ ആണ് ക്ലൈമാക്സിൽ മറ്റൊരു തേപ്പ് റിവീൽ ആകുന്നതാണ് .ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച തേപ്പും… അതിനുള്ള മറുപടിയും.. കിടിലോൽക്കാൻ ട്വിസ്റ്റും ഒക്കെ ഒള്ള ഒരു സിനിമ… ” പൊന്മുട്ടയിടുന്ന താറാവ് ” ഈ ചിത്രത്തിന്റെ സംവിധായകനെ തേപ്പിന്റെ തമ്പുരാൻ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടത് …
Presented really witfully..Thanks
LikeLike
Good presentation
LikeLiked by 1 person