കയ്യിലുള്ള സിനിമകളുടെ സ്റ്റോക്ക് ഏകദേശം തീർന്നത് കാരണം കണ്ടിട്ടില്ലാത്ത പഴയ ഹിറ്റ് ചിത്രങ്ങൾ കാണാം എന്ന ഉദ്ദേശത്തിൽ ആദ്യ ചിത്രമായി തിരഞ്ഞെടുത്തത് ആ രാത്രി ആണ്.
പ്രത്യേകതകൾ
എണ്പത്കളിലും തൊണ്ണൂറുറുകളിലും ബോക്സോഫീസ് ഹിറ്റുകളുടെ പെരുമഴ തീർത്ത കൂട്ടുകെട്ടാണ് മമ്മൂട്ടി – ജോഷി ടീം. അവർ ഒരുമിച്ച ആദ്യ ചിത്രം ആണ് ആ രാത്രി. ഒപ്പം അന്ന് നല്ല താരമൂല്യം ഉള്ള രതീഷും M. G സോമനും എല്ലാം കൂടി ഒരു മൾട്ടിസ്റ്റാർ ചിത്രം ആയിരുന്നു ആ രാത്രി. ഇളയരാജയുടെ സംഗീതം. കിളിയെ കിളിയെ.. എന്ന സൂപ്പർ ഹിറ്റ് ഗാനം ഈ ചിത്രത്തിലേതു ആണ്. മലയാളം ബോക്സ്ഓഫീസിൽ ആദ്യമായി 1കോടി എന്ന മാജിക് നമ്പർ അച്ചീവ് ചെയ്ത ചിത്രം.
ചിത്രത്തിലേക്ക്.
മമ്മുട്ടി, ഭാര്യ, മകൾ അടങ്ങുന്ന സന്തുഷ്ടകുടുംബം.. മമ്മുട്ടി, എന്നും രാവിലേ സ്യുട്ട് കേസ് എടുത്ത് ഓഫീസിൽ പോകുന്നു.. അവധി ദിവസങ്ങളിൽ കുടുംബമായിട്ടു പാർക്കിലും ബീച്ചിലും ഒക്കെ പോയി പാട്ട് പാടുന്നു… അങ്ങനെ അന്നത്തെ ഹിറ്റ് ഫോർമുല മമ്മുട്ടി – പെട്ടി -കുട്ടി ആയി ചിത്രം തുടങ്ങുന്നു.. പാരലൽ ആയി കള്ള സാക്ഷി പറയുന്ന സോമന്റെയും കഥ കൂടി പറയുന്നു.
ലേഡീസ് ബസിനു പിറകെ ബൈക്കിൽ പോകുക, പെണ്ണുങ്ങളെ കമന്റ് അടിക്കുക, അടുത്ത വീടുകളിലെ പെൺകുട്ടികളെ കറക്കി വീട്ടിൽ കൊണ്ടുവരിക, സിനിമ തിയേറ്ററിൽ പോയി തോണ്ടുക, പിന്നെവല്ലപ്പോഴും ഒക്കെ ബലാത്സംഗം ചെയ്യുക, അങ്ങനെ ഉള്ള കുൽശ്രിത പ്രവർത്തനങ്ങൾ ഫുൾ ടൈം ജോലി ആയി കൊണ്ടുനടക്കുന്ന ലാലു അലെക്സും, കൊച്ചിൻ ഹനീഫയും അവരുടെ നിഷ്കു കൂട്ടുകാരനായ രതീഷും ജീവിതം അടിച്ചു പൊളിക്കുന്നു..
ഒരു പ്രത്യേക സാഹചര്യത്തിൽ ലാലു അലക്സും, കൊച്ചിൻ ഹനീഫയും മമ്മൂട്ടിയുടെ ഭാര്യയെ റേപ്പ് ചെയ്യുന്നു. സോമൻ അതിന് അവരെ രക്ഷിക്കാൻ കള്ള സാക്ഷി പറയുന്നു. ബലാത്സംഗത്തിനു ഇരയായ സ്ത്രീകൾ ആത്മഹത്യ ചെയ്തേ തീരു എന്ന അന്ത കാലത്തെ കാവ്യനീതി നടപ്പാക്കുന്നു. ശേഷം ഒരു സെന്റിമന്റൽ ഫ്ലാഷ് ബാക്ക് ട്വിസ്റ്റിലുടെ രതീഷും , മമ്മുട്ടിയും, സോമനും
ഒന്നാകുന്നു. മമ്മുട്ടിയും സോമനും വില്ലനെ കൊല്ലുന്നു. കുട്ടിയുടെ സംരക്ഷണം രതീഷ് ഏറ്റെടുക്കുന്നു.
ശുഭം
37 വർഷങ്ങൾക്കു മുന്പിറങ്ങിയ ചിത്രം ആണ്. അന്നത്തെ കാലത്ത് ഒരു ഇൻഡസ്ട്രിയൽ ഹിറ്റിനു ഇതൊക്കെ മതിയായിരുന്നോ എന്ന് ചിത്രം കണ്ടാൽ തോന്നിപോകും. ഒരു പക്ഷേ ഭാവിയിൽ, പുലിമുരുഗനും, ബാഹുബലിയും ഒക്കെ ഇത് പോലെ വിമര്ശിക്കപ്പെടാം.
അന്ന് അവർ വളരെ സീരിയസ് ആയി ചെയ്ത ഒരു ചിത്രം അയിരിക്കും.. അങ്ങനെ ആണെങ്കിൽ…. ഇന്ന് കാണുമ്പോൾ കോമഡി ആണ്. (Arjyu. ജെഗ്പഗ് )
ഏതായാലും ഇത്രയും പഴയ കൊമേർഷ്യൽ ഹിറ്റുകൾ ഇനി വേണ്ട എന്ന തീരുമാനത്തിൽ എത്തി.
part 1 link:
https://chenakariyangal.blog/2019/12/29/ഫ്ലാഷ്-ബാക്ക്-രാക്കിളിപ/