ലോകത്തുള്ള ഏത് തരം ക്യുസീൻസും ഇന്ത്യയിൽ വിറ്റു പോകും. ഇന്ത്യക്കാർക്ക് കൊടുക്കുമ്പോൾ കുറച്ച് കുരുമുളകും മല്ലിയും ഇഞ്ചിയും ഒക്കെ ചേർത്ത് കൊടുക്കണം എന്നെ ഒള്ളു. തന്തൂരി പിസയും, മസാല നൂഡിൽസും ഒക്കെ അതിനു ഉദാഹരണങ്ങൾ ആണ്.. ബേതാളും അത് തന്നെ ആണ് സെർവ് ചെയ്യുന്നത്.
ഇന്ത്യൻ സിനിമകളിൽ അധികം വന്നിട്ടില്ലാത്ത സോമ്പി കൺസെപ്റ്റ് കുറച്ച് ഇന്ത്യൻ ബ്ലാക്ക് മാജിക്കും, മിത്തോളജിയും, മഞ്ഞളും നാരങ്ങയും ഒക്കെ ചേർത്ത് എരിവും പുളിയും ഒക്കെ ഉള്ള പക്കാ ഇന്ത്യൻ എന്റർടൈനർ ആയിട്ടാണ് സീരീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. എന്റർടൈൻമെന്റിനു മുൻതുക്കം കൊടുക്കുന്നത് കൊണ്ട് തന്നെ ഒരുപാട് സാദ്ധ്യതകൾ ഉണ്ടായിരുന്നിട്ടും മറ്റു സീരീസുകളെ അപേക്ഷിച്ചു പൊളിറ്റിക്സ് പോലുള്ള വിഷയങ്ങളിൽ വലുതായി കൈ വച്ചിട്ടില്ല.
ടെക്നിക്കലി വെൽമേഡ് ആയിട്ടുള്ള സീരീസ് ആണ് ബേതാൾ. സീരീസിന്റ്റെ ജോണർ ഡിമാൻഡ് ചെയ്യുന്ന രീതിയിലുള്ള സിനിമാട്ടോഗ്രഫിയും , സൗണ്ട് ഡിസൈനും, പ്രൊഡക്ഷൻ ഡിസൈനും എല്ലാം വളരെ മികച്ച രീതിയിൽ ചെയ്തിരിക്കുന്നു
ഇന്ത്യൻ ഹൊററുകളിൽ കാണാറുള്ള ചില ക്ളീഷേകളും, സെക്കന്റ് സീസണിനായിട്ടു തറക്കല്ലിട്ടിരിക്കുന്ന രീതിയും നെഗറ്റീവ്സ് ആയി തോന്നി.
4 എപ്പിസോഡും കൂടി ചേർത്ത് മൂന്ന് മണിക്കൂർ മാത്രം ദൈർഘ്യം ഉള്ള സീസൺ 1ഒരു സിനിമപോലെ ഒറ്റ സ്ട്രെച്ചിൽ കണ്ടു തീർക്കാം എന്നതും, പരമാവധി ലാഗുകൾ ഒഴിവാക്കി ത്രില്ലിംഗ് ആയിട്ടുള്ള തിരക്കഥയും മേക്കിങ് ഉം കാരണം തീരെ ബോർ അടി ഇല്ലാതെ കണ്ടു തീർക്കവുന്ന ഒരു നല്ല എന്റെർറ്റൈനെർ ആണ് ഷാരുഖ് ഖാനിന്റെ പ്രൊഡക്ഷനിൽ വന്നിരിക്കുന്ന ഈ നെറ്റ്ഫ്ലിസ് സീരീസ്.