ഗെയിം ഓവർ – 3 സാധ്യതകൾ

WhatsApp Image 2020-05-22 at 19.11.38

ഒരേ സിനിമ മൂന്നു കാഴ്ചപ്പാടുകളിലൂടെ കാണുമ്പോൾ 3 ജോണറിൽ ഉള്ള ചിത്രമായി മാറുന്ന ഒരു തരം നാറെയ്റ്റീവ് ആണ് ഗെയിം ഓവർ എന്ന ചിത്രം ഉപയോഗിച്ചിരിക്കുന്നത്. സ്വപ്ന എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ ഒരു രാത്രി നടക്കുന്ന സംഭവങ്ങൾ… അത് എന്താണ് എന്ന് സംഭവിച്ചത് എന്ന് ചിന്തിപ്പിക്കാൻ ആയി ചില ബാക്ക് സ്റ്റോറീസ്.

 

കാണാത്തവർ കണ്ടതിനു ശേഷം മാത്രം ഇത് വായിക്കുക.

 
Game over – ടൈം ലൂപ്പ്
ഒരേ കാര്യം വീണ്ടും വീണ്ടും എക്സ്പീരിയൻസ് ചെയ്യുന്ന സ്വപ്നയെ നമുക്ക് കാണാം.. 3 തവണയാണ് ആ രാത്രിയിൽ നടന്ന കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്യുന്നത്‍. ചിത്രത്തിന്റെ തുടക്കത്തിൽ നായികയുടെ റൂമിലുള്ള ഒരു റൈറ്റിങ്ങിൽ കാണിക്കുന്നുണ്ട്. What if life is a video game and deja-vu are just checkpoints.

 
Game over – Horror
സൈക്കോ കില്ലേഴ്സിന്റെ ആദ്യത്തെ ഇര ആയ പെൺകുട്ടിയുടെ സാന്നിധ്യം സ്വപ്നയുടെ ജീവിതത്തിൽ ഉണ്ട്.. അവളുടെ കയ്യിലെ ടാറ്റൂയിൽ മരിച്ച പെൺകുട്ടിയുടെ ചിതാഭസ്മം ചേർത്തിട്ടുണ്ട്. ശരീരത്തിൽ ഉള്ള ആ അദൃശ്യ ശക്തി പലസമയത്തും സ്വപ്നയുടെ രക്ഷകയാകുന്നുണ്ട് . ജീവനൊടുക്കാൻ ശ്രമിക്കുന്ന ടൈമിൽ കയ്യിൽ വേദനയായും മറ്റും ആ സാന്നിധ്യം അനുഭവിക്കാം . നടക്കാൻ പോകുന്ന സംഭവങ്ങളെ കുറിച്ച് ആ ശക്തി നൽകിയ സൂചനയാവാം ആദ്യ രണ്ടു തവണയും കണ്ടത്. അതിലെല്ലാം ഉപരി തന്നെ കൊന്നവരോടുള്ള പ്രതികാരം ചെയ്യലും സ്വപ്നയുടെ ആ ആത്മാവ് സാധിച്ചെടുക്കുന്നു.

 

Game over – സൈക്കോളജിക്കൽ ത്രില്ലെർ
സ്വപ്നയുടെ പാസ്റ്റിൽ അവൾക്കു ഉണ്ടായ ദുരനുഭവത്തിന്റെ ഷോക്കിൽ നിന്നും അവൾ മുക്തിയല്ല. അതിന്മൂലം ഉള്ള മാനസിക പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ തന്നെ ആണ് കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ ഒരു ഭാഗം തന്റെ ശരീത്തിൽ ഉണ്ട് എന്ന് അവൾ അറിയുന്നത്. ആദ്യ രണ്ടു തവണ നടന്നത് അവളുടെ സ്വപ്നമോ തോന്നലോ ആകാം. .മരിച്ചു പോയ പെൺകുട്ടിയുടെ കയ്യിലെ മൂന്നു
ടാറ്റൂ പോലെ തന്നെ ആണ് അവളുടെ കയ്യിൽ ടാറ്റൂ ഉള്ളതായി അവാകുന്നു തോന്നുന്നത് . അത് അവളുടെ വീഡിയോ ഗെയിംസിലെ പോലെ മൂന്നു ലൈഫുകളെ സൂചിപ്പിക്കുന്നു. അവളുടെ ഡെവലപ്പ് ചെയുന്ന ഗെയിമിലെ സ്കെച്ചസിലെ അതെ വേഷമാണ് കില്ലേഴ്സിനും എന്ന് ശ്രദ്ധിച്ചാൽ മനസിലാവും. അവളുടെ ഡോക്ടർ പറഞ്ഞപോലെ ദുരന്തം നടന്ന ദിവസത്തിന്റെ വാർഷികം വന്നപ്പോൾ അവളുടെ മനസിൽ ഉണ്ടായ തോന്നലുകളാകാം എല്ലാം.

 

കാഴ്ചക്കാരനാണ് തീരുമാനിക്കേണ്ടത് ഇതിൽ ഏതു സാധയതാണ് സംഭവിച്ചിരിക്കുക എന്നത് .