സ്വന്തം ചിലവിൽ ടിക്കറ്റ് എടുത്ത് വരുന്നതിന് ഗവണ്മെന്റ് ക്രെഡിറ്റ്??
എനിക്കും പഴ്സനലി എന്റെ ഇന്ലഔസും കൂട്ടുകാരന്റെ അമ്മയും അടക്കം നാട്ടിൽ തിരികെ പോകാൻ ഇരിക്കുന്ന ചിലരെ അറിയാം.. ഒരു അയർലൈൻസിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്.. ഇപ്പം എയർ ഇന്ത്യ ചാർജ് ചെയ്തിരിക്കുന്ന (aed 730) കൂടുതൽ ആയിരുന്നു ടിക്കറ്റ് റേറ്റ്.
ഇനി ഇതിലെ ചില ചെറിയ കണക്ക് പറയാംഒരു വിമാന സർവീസ് കോസ്റ്റ് എന്നു പറയുന്നത് 90 ശതമാനത്തിനു മുകളിൽ ഫിക്സഡ് കോസ്റ്റ് ആണ്. അതായത് ഒരാൾ യാത്ര ചെയ്താലും 200 പേർ യാത്ര ചെയ്താലും വിമാനം പറത്താനുള്ള ചിലവ് ഒന്നു തന്നെയാവും.
രണ്ടാമത്തേത്. ആളുകളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ ടു ആൻഡ് ഫ്രോ പറത്തണം.. അതായത് ഓട്ടോക്കാരുടെ ഭാഷയിൽ ഒരു തവണ പറക്കുന്നത് കാലി അടിച്ചു വേണമെന്നർത്ഥം.
പിന്നെ സോഷ്യൽ ഡിസ്റ്റസിംഗ് ഉള്ളതിനാൽ എല്ലാ സീറ്റിലും ആളെ നിറച്ച് അല്ല കൊണ്ടുവരുന്നത്. ചുരുക്കിപ്പറഞ്ഞാൽ സാധാരണ ടിക്കറ്റ് റേറ്റിന്റെ 4 ഇരട്ടി വാങ്ങിയാലെ എയർ ലൈന്സിനു അവരുടെ കോസ്റ്റ് കവർ ആവുകയുള്ളൂ.. അങ്ങനെ നോക്കുമ്പോൾ ഏകദേശം 70% കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് നൽകുന്നത്..
ഇനി അതൊക്കെ പോട്ടെ വെറുതെ ടിക്കറ്റ് എടുത്ത് വിമാനത്തിൽ കയറ്റി കൊണ്ട് വരുന്ന ഒരു ഈസി പ്രോസസ്സ് ആണ് ഇത് എന്ന് തോന്നുന്നുണ്ടോ.. 1ലക്ഷത്തിൽ അധികം പേർ യുഎയിൽ നിന്ന് തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ ആളുകളെ പ്രായവും, ആരോഗ്യവും സാമ്പത്തിക പ്രശ്നങ്ങളും ഒക്കെ നോക്കി പ്രിയോറിറ്റി ലിസ്റ്റ് ചെയ്തു ആണ് അയക്കേണ്ടത്. അതും ഈ ചുരുങ്ങിയ സമയത്തിൽ.ഇന്നലെ ഒരു കാര്യം അന്വേഷിക്കാനായി ഇന്ത്യൻ കൗണ്സിലറ്റിന്റെ അവിടെ പോകേണ്ടി വന്നു.
റമദാൻ മാസം ഇവിടെ ഉച്ചവരെയെ വർക്കിംഗ് ഹോഴ്സ് ഉണ്ടാകാറുള്ളൂ.. എന്നാൽ ഈ സമയത്തും ഓവർ ടൈം ജോലി ചെയ്യുകയാണ് ബന്ധപെട്ട ഉദ്യോഗസ്ഥർ.. അവരെ കൂടാതെ KMCC യിലെയും മറ്റും അംഗങ്ങൾ അവരുടെ കാര്യങ്ങൾ മാറ്റിവച്ചു ഈ നോമ്പ് കാലത്ത് ഈ കോവിഡിന് ഇടയിൽ കഷ്ടപെടുന്നുണ്ട് ഇതിന് വേണ്ടി.
നോർക്കയും, ഇന്ത്യൻ കോൺസിലറ്റും, കേന്ദ്ര – സംസ്ഥാന സർക്കാരും മറ്റു സംഘടകളും ഒക്കെ ഒരുമിച്ചു നിന്നു പ്രവാസികൾക്ക് വേണ്ടി നടത്തുന്ന ഈ മിഷന് “വന്ദേ ഭാരത് “.. അതായതു ഭാരതത്തെ നമിക്കുന്നു എന്ന് ആണ് പേരിട്ടത്ഇതിനിടയിൽ ക്രെഡിറ്റും ഡെബിറ്റും ഒക്കെ പൊക്കി പിടിച്ചോണ്ട് രാഷ്ട്രീയം പറയാൻ വരുന്നവരോട് ഒന്നേ പറയാനൊള്ളൂ.. ഇടക്ക് ഒന്ന് പോയി കണ്ണാടിയിൽ സ്വന്തം മുഖം ഒന്ന് നോക്കുക..