1971.. കഭി ഖുഷി😁😁😁ബീയോണ്ട് ദ കഭി ഘം 🙁🙁🙁ബോർഡേഴ്സ്….

ചില കാര്യങ്ങൾ അങ്ങനെ ആണ്… അങ്ങ് നമ്മളുമായി പൊരുത്തപ്പെട്ടു പോവില്ല.. ചില സിനിമകളും അങ്ങനെ ആണ്. നമ്മൾ എത്ര ശ്രമിച്ചാലും… 2അനുഭവങ്ങൾ പങ്ക്‌ വയ്ക്കാം.. കുറച്ച് നോൺ ലീനിയർ ആണ്… ക്ഷമിക്കണം..

15 വർഷമായി കാണാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരു സിനിമ ആയിരുന്നു കഭി ഖുഷി കഭി ഘം എന്ന ചിത്രം. എന്താണെന്നറിയില്ല.. അര മുക്കാൽ മണിക്കൂർ കഴിയുമ്പോൾ ബോർ അടിച്ചു മടുത്തു കാഴ്ച നിർത്തും.. ഇന്ന് പക്ഷെ ഞാൻ തോൽക്കില്ല… എത്ര തലവേദന എടുത്താലും കണ്ടു തീർക്കും എന്ന വാശിയിൽ ഞാൻ ചിത്രം കാണാൻ ഇരുന്നു.

പക്ഷെ യൂട്യൂബിൽ ചിത്രം കിട്ടാനില്ല… ടെലെഗ്രാമിൽ തപ്പിയപ്പോൾ പന്ന പ്രിന്റ്.. ഒടുവിൽ ഏതോ ഒരു ടോറന്റ് സൈറ്റിൽ നിന്ന് വളരെ സമയത്തെ പരിശ്രമത്തിനു ശേഷം തപ്പി എടുത്ത് ഡൌൺലോഡ് ചെയ്തു കാണാൻ ഇരുന്നു.. അങ്ങനെ ഞാൻ വീണ്ടും കഭി ഖുഷി കഭി ഘം കാണാൻ തുടങ്ങി… നന്നായി ബോർ അടിക്കുന്നുണ്ട്.. കാജോളിന്റ വെരുപ്പീര് കാരണം ഉള്ള തല വേദന വേറെ.. എന്ത് സഹിച്ചും ഇത്തവണ കണ്ടു തീർക്കും എന്ന വാശിയിൽ ആയിരുന്നു .

കൃത്യം 2കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ സിനിമ ഓട്ടോമാറ്റിക് ആയി നിന്ന് പോയി.. ബാക്കി ഭാഗം പ്ലേ ആകുന്നില്ല. പക്ഷെ തോറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.. ടെലെഗ്രമിലെ മോശം പ്രിന്റ് ഞാൻ ഡൌൺലോഡ് ചെയ്യാൻ ഇട്ടു.. അത് ഡൌൺലോഡ് ആകുന്ന സമയം കൊണ്ട് ഒരു ഫ്ലാഷ് ബാക്ക് പറയാം…

3വർഷം മുൻപ്…..

സാധാരണ ഞാൻ മിക്കവാറും ഒറ്റയ്ക്ക് ആണ് സിനിമ കാണാൻ പോവാറ്. 1971 BB ഇറങ്ങിയപ്പോൾ ലാലേട്ടന്റെ സിനമയായതു കൊണ്ട് അമ്മയ്ക്കും , ഭാര്യക്കും കാണണം .. രാവിലെ തന്നെ ടിക്കറ്റ് ഒക്കെ റിസേർവ് ചെയ്തു തിയേറ്ററിൽ ചെന്നപ്പോൾ 15 വയസിൽ താഴെ ഉള്ളവരെ കയറ്റില്ല എന്ന് പറഞ്ഞു. മോളെ കൊണ്ടുപോകാൻ പറ്റില്ല.. ഒടുവിൽ വേണ്ട എന്ന് വച്ച് ടിക്കറ്റിന്റെ ക്യാഷ് റീഫണ്ടും വാങ്ങി പോന്നു…

അപ്പോഴാണ് ഷാർജയിൽ ഒരു തീയേറ്ററിൽ കുട്ടികളെയും കയറ്റും എന്ന് പണ്ടൊരു സുഹൃത്ത് പറഞ്ഞത് ഓർമ്മ വന്നത്.. പിറ്റേ ദിവസം വീണ്ടും എല്ലാരേം കൂട്ടി ഷാർജയിലെ തിയേറ്ററിൽ ചെന്നു അവിടെയും ഇപ്പോൾ കുട്ടികളെ കൊണ്ടുപോകാൻ സമ്മതിക്കുന്നില്ല… അതോടെ ഭാര്യയും അമ്മയും സുല്ലിട്ടു.. അവർ ഇൻ കാണുന്നില്ല എന്ന് തീരുമാനിച്ചു…

പക്ഷെ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല..

പടം ഡൌൺലോഡ് ആയി ഇനി പ്രെസെന്റിലേക്ക് വരാം.. ഡൌൺലോഡ് ആയ ടെലിഗ്രാം പ്രിന്റിൽ ബാക്കി കാണാൻ തുടങ്ങി.

മനുഷ്യനെ കൊണ്ട് കഴിയാത്തതായി ഒന്നും തന്നെ ഇല്ല.. കുറച്ച് കഷ്ടപ്പെടേണ്ടി വരും അത്രേ ഉള്ളു. പരാജയങ്ങൾ ഒരു പാഠമായി ഉൾക്കൊണ്ടു വീണ്ടും ശക്തിയോടു കൂടി പൊരുതിയാൽ എന്തും നേടാൻ ആവും…

പക്ഷെ ഇത് പോലെ ഉള്ള പടങ്ങൾ ഒന്നും കാണാൻ ഈ ഇഛാ ശക്തി ഒന്നും പോരാ എന്ന സത്യം മനസിലാക്കി ഒരു അര മണിക്കൂർ കൂടി കണ്ടിട്ട്.. ബാക്കി കഥ ഭാര്യയോട് ചോദിച്ചു മനസിലാക്കി ഞാൻ t.v ഓഫ്‌ ചെയ്തു..

ഇനി വീണ്ടും ഫ്ലാഷ് ബാക്കിലേക്ക്..

എന്ന പിന്നെ 1971 bb കണ്ടിട്ടേ ഒള്ളു എന്ന വാശിയിൽ അടുത്ത ദിവസം രാത്രി ഞാൻ പെട്ടെന്നൊരു തീരുമാനം എടുത്തു നേരെ വിട്ടു.. തിയേറ്ററിൽ പോയി കൗണ്ടറിൽ ചെന്ന് 1 ടിക്കറ്റും പോപ്‌കോണും പറഞ്ഞു പോക്കറ്റിൽ കയ്യിട്ടപ്പോൾ ആണ് ഞാൻ ആ സത്യം മനസിലാക്കിയത്… പേഴ്സ് എടുക്കാൻ മറന്നു പോയിരിക്കുന്നു.. കൗണ്ടറിലുള്ള ആളോട് സോറി പറഞ്ഞിട്ട് വീട്ടിൽ വന്നു കീർത്തിചക്ര കണ്ടു..

ശുഭം…

ബിത്വ : മുകളിൽ ഉള്ള ചിത്രത്തിൽ കാണുന്ന സായിപ്പിന്റെ പേര് ക്രിസ്റ്റഫർ നോളൻ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s