el hoyo ( the hole ) / The Platform

ഫിക്ഷനൽ ആയിട്ടുള്ള ഒരു തടവറയിൽ എത്തിപ്പെടുന്ന ഗോരെങ് എന്ന ആളുടെ അനുഭവങ്ങൾ ആയിട്ട് ആണ് കഥ പറയുന്നത് . എന്നാൽ പറയുന്ന കാര്യങ്ങൾ എല്ലാം പ്രതീകാത്മകമായ രീതിയിൽ കണ്ടാൽ മാത്രമാണ് ചിത്രത്തിന്റെ യഥാർത്ഥ പൊരുളും , അതിൽ പറയുന്ന രാഷ്ട്രീയവും ഒക്കെ മനസിലാക്കാൻ സാധിക്കുകയുള്ളു . വലിയ സസ്പെസുകളോ ട്വിസ്റ്റുകളോ ഒന്നും ഉള്ള ഒരു ചിത്രമല്ല ഇത് . എന്നാലും കഥയെ പറ്റി പരാമർശിക്കാതെ ഒരു പശ്ചാത്തലം മാത്രം പറഞ്ഞു കൊണ്ട് , ചിത്രത്തിൽ നിന്നും ഞാൻ മനസിലാക്കിയ കാര്യങ്ങൾ പറയാം .

. “Vertical Self-Management Center എന്നൊരു തടവറ. ഒരു നിലയിൽ രണ്ടു പുള്ളികൾ വീതമുള്ള ഇരുന്നൂറിൽ അധികം നിലകൾ ഉള്ള ഈ തടവറിക്ക് ഒരു പ്രത്യേകത ഉണ്ട്. ഒരു നിലയുടെയും നടുവിലുള്ള ഒരു വലിയ ഹോളിലൂടെ ആണ് തടവറയിൽ ഉള്ളവർക്കുള്ള ഭക്ഷണം എത്തുന്നത്. വിഭവ സമൃദ്ധവും , രുചികരവുമായുള്ള ഭക്ഷണം ഒരു 5 സ്റ്റാർ ഹോട്ടലിൽ എന്നത് പോലെ വളരെ സൂക്ഷ്മായിട്ടും ശ്രദ്ധയോടു കൂടെയും ,അസ്തെറ്റിക് ആയിട്ടുമാണ് പാകം ചെയ്യുന്നത് . ആ രംഗങ്ങൾ കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്.

ഇതിന്റെ കഥയെക്കുറിച്ചു ഇനി എന്ത് പരാമർശിച്ചാലും അത് കാണുന്നവരുടെ ആസ്വാദനത്തിന്റെ തീർച്ചയായും ബാധിക്കും എന്നതിനാൽ അത് ഒഴിവാകുന്നു..

ഇതിലെ ഭക്ഷണം എന്ന ഘടകമാണ് ഏറ്റവും ആലങ്കാരികമായി വസ്തു… ഒന്നെങ്കിൽ അതിനെ ഭക്ഷണമായിത്തന്നെ കാണാം, അല്ലെങ്കിൽ ശുദ്ധ ജലമായി കാണാം, സമ്പത്തായോ , വായു ആയോ, പ്രകൃതിയായോ, ഭൂമിയായോ . എങ്ങനെ കണ്ടാലും പറയാൻ വരുന്നത് മുകൾ നിലയിലുള്ളവർ മനസിലാക്കേണ്ടത് ഇത് താഴെ നിലകളിൽ ഉള്ളവർക്ക് കൂടി വേണ്ടിയാണു എന്നാണ്..

അല്ലെങ്കിൽ ഇങ്ങനേയും കാണാം, ഇന്ന്… ഈ തലമുറയിലുള്ള നമ്മൾ ഉപയോഗിക്കുന്ന , ഈ ഭൂമിയും, വായുവും, ജലവും, പ്രകൃതിയും എല്ലാം അടുത്ത പല തലമുറകൾക്കും കൂടി ഉള്ളതാണ്.. സൂക്ഷിച്ചു ബുദ്ധിപൂർവം ആവിശ്യത്തിന് ഉള്ളത് മാത്രം ഉപയോഗിച്ചാൽ എല്ലാവർക്കും വേണ്ടത് ഇവിടെ ഉണ്ട്…

ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ആണ് ചിത്രവും പറയുന്നത്… സമൂഹത്തിലെ തട്ടുകളെ പരാമര്ശിക്കുന്നതിനു ഒപ്പം , വംശീയത, മതം, തുടങ്ങി ചിലകാര്യങ്ങളെയും സ്പർശിച്ചു പോകുന്നുണ്ട് . ഇതെല്ലം ചിത്രത്തിൽ പറയുന്നത് ഞാൻ പറഞ്ഞപോലെ അല്ല . മറിച്ചു ഏറ്റവും വയലന്റ് ആയി… ഭയാനകമായി.. ഡിസ്റ്റ്ബിങ് ആയി… ഒരു പാട് മെറ്റഫോറുകൾ ഉപയോഗിച്ച് കൊണ്ട് … കണ്ടു തന്നെ എക്സ്പീരിയൻസ് ചെയ്യുക .

Link

https://t.me/SpanishMovies/1146

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s