മിസ്കിന്റെ നന്ദലാല എന്ന ചിത്രത്തിൽ പറയുന്നത് ഒരു ബുദ്ധിമാന്ദ്യം ഉള്ള ചെറുപ്പക്കാരനും , ഒരു സ്കൂൾകുട്ടിയും വ്യത്യസ്ത ലക്ഷ്യങ്ങളുമായി ഒരുമിച്ചു നടത്തുന്ന ഒരു യാത്രയും അവർ കണ്ടുമുട്ടുന്ന ജീവിതങ്ങളും ഒക്കെ ആളാണ്.. ഏതാണ്ട് അതെ പോലെ ഒരു പശ്ചാത്തലം ആണ് The peanut butter falcon എന്ന ചിത്രത്തിന്റെയും. ഇല്ലീഗൽ ആയി ഞണ്ടുകളെ പിടിക്കുന്ന ഒരു ചെറിയ കള്ളനും, സാക് എന്ന ഡൌൺ സിൻഡ്രോം ബാധിച്ച ആളും നടത്തുന്ന യാത്ര. നന്ദലാല കരയിക്കുയാണ് ചെയ്യുന്നത് എങ്കിൽ ഇത് നേരെ മരിച്ചു ആഹ്ളാദിപ്പിക്കുയാണ് ചെയ്യുന്നത് .
തന്നെ അപകടപ്പെടുത്താൻ വരുന്നവരിൽ നിന്ന് രക്ഷപെടാൻ വേണ്ടി ടെയ്ലറും, തന്റെ ഹീറോ ആയ സാൾട്ട് വാട്ടർ റെഡ്നികിനെ കാണാനും റെസ്റ്റ്ലർ ആകാനും വേണ്ടി ഹോമിൽ നിന്നും ചാടുന്ന സാകും ഒരുമിച്ചു യാത്ര ചെയ്യാൻ തീരുമാനിക്കുന്നു.. ഒരു അവസരത്തിൽ അവരോടൊപ്പം സകിനെ അന്വേഷിച്ചു എത്തുന്ന ഹോമിൽ കെയർ ടേക്കർ ആയ എലനോർ ഉം ചേരുന്നു.
സാക്കും , ടെയ്ലറും തമ്മിൽ ഉടലെടുക്കുന്ന ബന്ധവും, ടെയ്ലർ സാക്കിനെ ഡീൽ ചെയുന്ന രീതിയും, ഹോമിലെ കയർ ടേക്കർ ആയ പെൺകുട്ടി അവരുടെ കൂടെ കൂടുന്നതും, സാകിന്റെ ഫാമിലി ഡഫനിഷനും എല്ലാം ആനന്ദം തരുന്ന കാര്യങ്ങൾ ആണ് . ഇവരോട് മാത്രമല്ല , ചെറിയ ചെറിയ റോളുകളിൽ വരുന്ന , പെട്രോൾ സ്റ്റേഷനിലെ ഷോപ് കീപ്പറിനോടും, സാൾട് വാട്ടർ റെഡ്നേകിനോടും എല്ലാം നമുക്ക് ഇഷ്ടം തോന്നുന്നു.
ചിത്രം സെറ്റ് ചെയ്തിരിക്കുന്ന പശ്ചാത്തലവും, അവർ യാത്ര ചെയ്യുന്ന വഴികളും, നദികളും, ആ പ്രകൃതിയും , കണ്ണിനു കുളിരേകുന്ന രീതിയിൽ അത് ഒപ്പിയെടുത്തിരിക്കുന്ന സിനിമാട്ടോഗ്രഫിയും , ഒടുവിൽ ചിത്രം അവസാനിപ്പിച്ച രീതിയും എല്ലാം ഈ ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു…എല്ലാ രീതിയിലും സംതൃപ്തി പെടുത്തിയ ഒരു ഫീൽ ഗുഡ്….അല്ല… ഒരു ഫീൽ ഗ്രേറ്റ് ചിത്രമാണ് The peanut butter falcon .
ലിങ്ക്