സത്യരാജിന്റെ ഏറ്റവും ഫേമസ് ആയിട്ടുള്ള പോലീസ് വേഷം ആണ് വാൾട്ടർ വെട്രിവേൽ എന്നത്. വാൾട്ടർ എന്ന പേരിൽ തന്റെയും ഭാഗ്യം പരീക്ഷിക്കാനായി മകൻ സിബി രാജ് പോലീസ് വേഷത്തിൽ എത്തിയ പുതിയ ക്രൈം ത്രില്ലെർ ആണ് വാൾട്ടർ . കുംഭകോണം ജില്ലയിൽ തുടർച്ചായി നവജാത ശിശുക്കളെ കാണാതെ ആകുന്നു. എന്നാൽ ഒന്നോ രണ്ടോ ദിവസത്തിൽ തിരികെ ലഭിക്കുകയും ദിവസങ്ങൾക്കകം കുട്ടികൾ കുട്ടികൾ മരണപ്പെടുകയും ചെയ്യുന്നു . ഈ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ വാൾട്ടർ എന്ന പോലീസ് ഉദ്യോഗസ്ഥൻ തീരുമാനിക്കുന്നു .
സത്യരാജിന്റെ ലൂക്കും,സൗണ്ടും പൊക്കവും ഒക്കെ അതെ പടി സിബിരാജിന് കിട്ടിയിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ സ്ക്രീപ്രസെൻസോ അഭിനയമോ ഒന്നും കിട്ടിയിട്ടില്ല . ആറടി പൊക്കത്തിൽ മീശ ഒക്കെ പിരിച്ചു മസിലു പിടിച്ചു നടക്കുമ്പോഴും പരിതാപകരമായ ബോഡി ലാംഗ്വേജ് , ഡയലോഗ് ഡെലിവറി ഒക്കെ കൊണ്ട് ഒരു പൊലീസ് കാരൻ ആയി കൺവിൻസിംഗ് ചെയ്യുന്നതിൽ അമ്പേ പരാജയപ്പെടുന്നുണ്ട് ടിയാൻ. മറ്റൊരു പ്രധാനവേഷത്തിൽ എത്തിയ നട്ടി യുടെ അഭിനയം കാണുബോൾ മാത്രം ആണ് സിബിരാജ് കൊള്ളാം എന്ന് തോന്നുന്നത്. ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രാഹകനായ അദ്ദേഹം അഭിനയത്തിന് കൊണ്ട് തലവയ്ക്കുന്നതു എന്നത് ഒരു ആവശ്യമില്ലാത്ത കാര്യമായി തോന്നുന്നു.
ചിത്രം തുടങ്ങി പകുതിയോളം എത്തുമ്പോൾ തന്നെ ഏകദേശം കാര്യങ്ങൾ ഒക്കെ നമുക്ക് ഊഹിക്കാൻ സാധിക്കുന്നുണ്ട്. അതിൽ തൊണ്ണൂറു ശതമാനവും ശരിയായും വരുന്നു. വല്യ കുഴപ്പമില്ലാത്ത ഒരു വിഷയം എടുത്തു , അനാവശ്യ പ്രണയവും സെന്റിമെൻസും ഒക്കെ ചേർത്ത് ദുർബലമായി ഒരുക്കിയ തിരക്കഥ ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് ആവുന്നു . ഒപ്പം അമേച്ചറിഷ് ആയ സംവിധാനവും ,ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള പ്രൊഡക്ഷനും കൂടി ആകുമ്പോൾ സൺ tv യിലെ സീരിയലിന്റെ സ്റ്റാൻഡേർഡിലേക്കു ചിത്രം താഴുന്നു.
വേറെ ഒരു പണിയില്ലാത്തവർക്കും , എബോവ് ആവറേജ് സഹന ശക്തിയുള്ളവർക്കും കാണാം..
ലിങ്ക്