ചില ചിത്രങ്ങൾ നൽകുന്ന ഫീൽ വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. മനസിനെ ശുദ്ധികരിക്കാൻ പോന്ന ചിത്രങ്ങൾ ഉണ്ട്. നമ്മുടെ മനസ്സിൽ എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് ചിന്തകൾ ഉണ്ടെങ്കിൽ അതിനെ എല്ലാം അലിയിച്ചു കളയാൻ പോന്ന ശക്തമായ ചിത്രങ്ങൾ.
അന്യഭാഷാ ചിത്രങ്ങൾ കാണുന്നത് വിനോദത്തിനു വേണ്ടി എന്നതിലുപരി ഒരു സിനിമാറ്റിക് എക്സ്പീരിയന്സിന് വേണ്ടി ആണ്. ( തമിഴ്, ഹിന്ദി, തെലുഗ്, ഇംഗ്ലീഷ് ഒന്നും അന്യ ഭാഷയായി സിനിമയുടെ കാര്യത്തിൽ കണക്കാക്കാറില്ല ). സിനിമയുടെ കഥയും കണ്ടൻറ്റും ഒക്കെ മാറ്റിവച്ചാലും, മറ്റൊരു പ്രദേശത്തെ ആളുകൾ, അവരുടെ സംസ്കാരം, അവിടുത്തെ ജോഗ്രഫി , ഭക്ഷണം, വസ്ത്രധാരണം, തുടങ്ങി എല്ലാം കാണാൻ സാധിക്കുന്നു എന്നതാണ് അതിനു കാരണം.
ത്രില്ലെർ ഴോണറില് ഉള്ള ചിത്രങ്ങൾ ആണ് കൂടുതലും കാണാറ്. കൊറിയൻ ഉൾപ്പെടെ ഉള്ള ഏഷ്യൻ ചിത്രങ്ങൾ ത്രില്ലിനു വേണ്ടി മാത്രം കണ്ടു കൊണ്ടിരുന്നത്. ഒരു വിദേശ ഭാഷയിൽ ഉള്ള ചിത്രം കണ്ടു ഇമോഷണലി കണക്ട് ആകില്ല എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ഈ ചിത്രം അതെല്ലാം തെറ്റാണെന്നു തെളിയിച്ചു… വർഷങ്ങൾക്കു ശേഷം ഒരു സിനിമ കണ്ടു കരഞ്ഞു… അതും ഒരു കൊറിയൻ സിനിമ.
Miracle in cell no 7 എല്ലാ രീതിയിലിലും തൃപ്തി പെടുത്തിയ ചിത്രം ആണ്. മികച്ച തിരക്കഥ. ഏറ്റവും നല്ല പെർഫോമൻസ്കൾ. Lee yung go എന്ന അച്ഛനും, യേസുങ് എന്ന കുട്ടിയും, കൂടെ ഉള്ള ജയില്പുള്ളികളും, ജയിൽ ചീഫ് ഉം, അങ്ങനെ മനസിൽ നിന്ന് മായാത്ത ഒരു പിടി കഥാപാതങ്ങൾ.. കണ്ണിനു കുളിരു നൽകുന്ന പിക്ചറിസഷൻ…മാറി മാറി ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്ന കഥാസന്ദർഭങ്ങൾ… കണ്ണും മനസ്സും നിറയ്ക്കുന്ന ചിത്രം..
എനിക്കേറ്റവും ഇഷ്ടപെട്ട പത്തുച്ചിത്രങ്ങൾ എടുത്താൽ അതിൽ ഒന്ന് ഈ ചിത്രമായിരിക്കും…Verdict : പരമാനന്ദം….
Link
Subtitle