കൊറോണകാലത്തു ത്രില്ലെർ പ്രേമികൾക്ക് കാണാൻ 10 ഭാഷകളിൽ നിന്നായി 10 ചിത്രങ്ങളെ പരിചയപ്പെടുത്താം എല്ലാം കൂടി ഒരു പോസ്റ്റിൽ ഇടാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് 3 ഭാഗങ്ങൾ ആയി ഇടാം .
ഭാഗം 3 . സ്പാനിഷ്, മലയാളം , ഹിന്ദി
El orfanato ( ദി ഓർഫനേജ്) – സ്പാനിഷ് – മിസ്റ്ററി/ ഹൊറർ ത്രില്ലെർ
ലോറ എന്ന സ്ത്രീ തൻ്റെ ഭർത്താവും , ദത്തു പുത്രനുമായ സിമോനും ഒത്തു കടൽത്തീരത്തുള്ള അവൾ ജീവിച്ചിരുന്ന ആ പഴയ ഓർഫനേജിൽ എത്തുന്നു. ഏതോ കാരണത്താൽ അടച്ചു പോയ ആ അനാഥാലയം വീണ്ടും തുറക്കാൻ ഉള്ള പ്ലാനിൽ ആണ് അവർ അവിടെ ചെന്നത്. അവിടെ വച്ച് മകൻ തൻ്റെ ഇൻവിസിബിൾ ആയ സുഹൃത്തിനെ കുറിച്ച് പറയുന്നു. മകനെ അന്വേഷിച്ചു വന്ന ഒരു പ്രായമായ സ്ത്രീയെ വീണ്ടും ഒരു ദുരുഹ സാഹചര്യത്തിൽ രാത്രിൽ അവിടെ അതിക്രമിച്ചു കടന്ന രീതിയിൽ ലോറ കാണുന്നു. അടുത്ത ദിവസം പുതിയ കുട്ടികൾ വരുന്ന സമയത്തു സിമോൺ നെ കാണാതെ ആകുന്നു.
സിമോണിനെ കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ അവർക്ക് ആ വൃദ്ധയായ സ്ത്രീ ആരാണെന്നും, ആ ഓർഫനേജ് എങ്ങനെ അടച്ചു എന്നും തൻ്റെ സുഹൃത്തുക്കളായ അനാഥാലയത്തിലെ കുട്ടികൾക്ക് എന്ത് സംഭവിച്ചു എന്നും തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കുന്നു .
സിനിമാട്ടോഗ്രഫി , ലൊക്കേഷൻ , കളർ ടോൺ , ആര്ട്ട് ഡയറക്ഷൻ , ബിജിഎം എല്ലാം ഉപയോഗിച്ച് നല്ലൊരു ഹൊറർ മൂഡ് ക്രിയേറ്റ് ചെയ്യാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് . ഒപ്പം ചെറിയ ചില സസ്പെന്സുകളും ട്വിസ്റ്റും ഒക്കെ കൊണ്ട് രസിപ്പിക്കുന്ന ഒരു തിരക്കഥയും ഉള്ളതിനാൽ ചിത്രം നല്ല രീതിയിൽ തൃപ്തിപ്പെടുന്നുണ്ട്.
Link
ഉത്തരം – മലയാളം ( ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ )
തൻ്റെ ജീവിതത്തിൽ വളരെ സന്തോഷവതിയായിരുന്ന സെലീന എന്ന യുവ കവയത്രി ഒരു നാൾ രാവിലെ ആത്മഹത്യ ചെയ്യുന്നു. എന്തിനാണ് സെലീന അത് ചെയ്തത് എന്നതിനെ കുറിച്ച് അറിയാനുള്ള അവളുടെ ഭർത്താവിന്റെ ആഗ്രഹം കണക്കിലെടുത്തു , സുഹൃത്തായ ജേര്ണലിസ്റ്റ് നടത്തുന്ന അന്വേഷണങ്ങളും , അയാൾ കണ്ടെത്തുന്ന ഉത്തരവുമാണ് ചിത്രം . വെറും ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ എന്നതിലുപരി മനസിനെ സ്പർശിക്കുന്ന മികച്ച ഒരു സിനിമ അനുഭവമായി ആണ് ചിത്രം കണ്ടു കഴിയുമ്പോൾ തോന്നുക.
യവനിക, കരിയില കാറ്റുപോലെ, ഈ തണുത്ത വെളുപ്പാന്കാലത്തു, തുടങ്ങിയ ക്ലാസിക് ത്രില്ലെർ ചിത്രങ്ങൾക്ക് ഒപ്പം സ്ഥാനം നൽകാവുന്ന ചിത്രമാണ് എംടി യുടെ രചനയിൽ പവിത്രൻ സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി അഭിനയിച്ച ഈ ചിത്രം. മലയാളത്തിലെ അണ്ടർറേറ്റഡ് ചിത്രങ്ങളിൽ ഒന്നായി ആണ് ഉത്തരം എന്ന ചിത്രത്തിനെ കുറിച്ച് തോന്നിയിട്ടുള്ളത് . കണ്ടിട്ടില്ലത്തവർ തീർച്ചയായും കാണേണ്ട ചിത്രം .
Link
The Stoneman Murders – ഹിന്ദി- ക്രൈം ത്രില്ലെർ
എൺപതുകളുടെ തുടക്കത്തിൽ ബോംബെയിലും അതിനു ശേഷം കൊൽക്കത്തയിലും നടന്ന പരമ്പര കൊലപാതകങ്ങളെ ആസ്പദമാക്കി എടുത്ത ചിത്രമാണ് The Stoneman Murders . വഴിയോരത്തു താമസിക്കുന്ന ആളുകളെ ഒരാൾ ഒരു പ്രത്യേക പാറ്റെർനിന്ന് കൊല്ലുന്നു. സസ്പെൻഷനിൽ നിൽക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ ജോലി സംരക്ഷിക്കാനായി പാരലൽ ആയി നടത്തുന്ന അന്വേഷണം ആണ് ചിത്രം.
ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു പ്ലോട്ട് എങ്കിലും , ബഡ്ജറ്റിൽ ഉള്ള ദാരിദ്ര്യം ചിത്രത്തിന് കല്ലുകടി ആയി തോന്നി . ഒന്നര മണിക്കൂർ മാത്രം ഉള്ള ചിത്രം പൂർണമായും എൻഗേജിങ് ആണ് , യഥാർത്ഥ വില്ലനെ റിവീൽ ചെയ്യുന്നതുനു ഒരു 5 മിനിറ്റ് മുൻപ് തന്നെ നമ്മുക്ക് ഊഹിക്കാൻ പറ്റും എന്നാലും സമയം നഷ്ട്ടം തോന്നാത്ത ഒരു ചിത്രം ആണ് The Stoneman Murders
Link
Part 1
https://chenakariyangal.blog/2020/04/10/ത്രില്ലെർ-ഫെസ്റ്റ്-part-1/
Part 2