തിരുവനന്തപുരത്ത് ഒരു ഗംഭീര ക്രിക്കറ്റ് പ്ലെയർ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ സ്റ്റേറ്റ് ലെവൽ കളിച്ചിരുന്ന പയ്യനാണ്. തിരുവന്തപുരം ക്രിക്കറ്റ് ക്ലബ്ബിൽ ഉണ്ടായിരുന്നവർക്ക് മിനിമം രഞ്ജി എങ്കിലും കളിക്കും എന്ന് ഉറപ്പുണ്ടായിരുന്നു ഒരു പയ്യൻ. ഒരിക്കൽ ഒരു മാച്ചിന് ഇടയിൽ ഉണ്ടായ അപകടത്തെതുടർന്ന് അയാൾക്ക് ഒരു കണ്ണ് നഷ്ടമായി. കേൾക്കുമ്പോൾ ഒരു ദുരന്ത കഥയെന്നു തോന്നുമെങ്കിലും ആ ഒരു സംഭവം മലയാള സിനിമയ്ക്ക്… ക്ഷമിക്കണം.. ഇന്ത്യൻ സിനിമയ്ക്ക് അനുഗ്രഹമായ കഥയാണ് ഇത്.
തുടക്കം
ആ ക്രിക്കറ്ററും… ഒരു ഗുസ്തിക്കാരനും… മറ്റു ചില സുഹൃത്തുക്കളും കൂടി ഇന്ത്യൻ കോഫി ഹൗസിലെ അവരുടെ സൗഹൃദ സായാഹ്നങ്ങളിൽ സിനിമയെക്കുറിച്ച് സംസാരിച്ചു…. സിനിമ സ്വപ്നം കണ്ടു ..ഒടുവിൽ സിനിമയിൽ എത്തി. 1984 അതുവരെ മലയാളം കണ്ടു ശീലിച്ചിട്ടില്ലാത്ത തരം ഒരു കോമഡി ചിത്രം ആ ഗുസ്തിക്കാരൻ കൂട്ടുകാരനെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാക്കി അയാൾ ചെയ്തു… ആദ്യ സിനിമ സൂപ്പർ ഹിറ്റ്. പിന്നീടുള്ള 5 വര്ഷം കൊണ്ട് 22 സിനിമകൾ , ഒരുമാതിരി എല്ലാ ചിത്രങ്ങളിലും നായകൻ ആ സുഹൃത്ത് തന്നെ. ഭൂരിപക്ഷം ചിത്രങ്ങളും, ഹിറ്റ്, സൂപ്പർഹിറ്റ് , അല്ലെങ്കിൽ ബ്ലോക്ക് ബസ്റ്റർ. ഒപ്പം ഒരു ചിത്രം തുടർച്ചയായി ഒരു വര്ഷം പ്രദർശിപ്പിച്ചു റെക്കോർഡും ഇട്ടു .
സുഹൃത്തായിരുന്ന നടന്റെ പേര് മോഹൻലാൽ…
സംവിധായകന്റെ പേര് പ്രിയദർശൻ …….
എണ്ണവും വൈവിധ്യവും
ഈ കാലഘട്ടത്തിൽ ഉള്ള സംവിധായകരിൽ എണ്ണത്തിൽ പ്രിയന്റെ അത്രയും നമ്പർ ഓഫ് സിനിമ ചെയ്തിട്ടുള്ളവർ ഉണ്ടാവില്ല.. എൺപതോളം ചിത്രങ്ങൾ . അതിലിരട്ടി പരസ്യ ചിത്രങ്ങൾ , നാലുഭാഷകളിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ, സൗത്ത് ഇന്ത്യക്കാരെ പൊതുവെ ഒതുക്കുന്ന ബോളിവുഡിൽ വരെ മുൻ നിരയിൽ എത്തി സൂപ്പർ ഹിറ്റുകയും ബ്ലോക്ക് ബസ്റ്ററുകളും നൽകിയ സംവിധായകൻ .
ക്ലാസ്, മാസ്സ്, കോമഡി, ഫാമിലി ഡ്രാമ , ത്രില്ലെർ , ആക്ഷൻ, ഹൊറർ , സോഷ്യൽ ,പൊളിറ്റിക്കൽ, ക്യാമ്പസ്, റൊമാന്റിക്, റോം-കോം , മിസ്റ്ററി , ഹിസ്റ്ററി , സോഷ്യൽ , എന്തിനു വടക്കൻ പാട്ടു ഴോണറിൽ വരെ ചിത്രങ്ങൾ ചെയ്തിട്ടുള്ള പ്രിയന്റെ അത്രെയും വർസറ്റൈൽ ആയിട്ടുള്ള സംവിധായകൻ ഇന്ത്യയിൽ തന്നെ വേറെ ഉണ്ട് എന്ന് തോന്നുന്നില്ല .ആദ്യ ചിത്രമിറങ്ങി 34 വര്ഷങ്ങള്ക്കു ശേഷവും , ഏറ്റവും അപ്ഡേറ്റഡ് ആയിട്ടുള്ള സംവിധായകനായി, ഇപ്പോഴും , മലയാളത്തിലും, ബോളിവുഡിലും ഒന്നാം നിരയിൽ തന്നെ പിടിച്ചു നിൽക്കുന്നു പ്രിയദർശൻ .
കോപ്പി അടി ????
കോപ്പി അടിക്കാരനാണ് എന്നൊരു വിമർശനം പ്രിയൻ എപ്പോഴും
നേരിടാറുണ്ട് . ഒരു സംവിധായകന്റെ ക്രീയേറ്റീവിറ്റി എന്ന് പറയുന്നത് കഥയല്ല… മറിച്ചു ആ കഥ എങ്ങനെ പറയുന്നു അല്ലെങ്കിൽ അവതരിപ്പിക്കുന്നു എന്ന് ഉള്ളതാണ് .. 1950 വന്ന ഫ്രഞ്ച് നാടകത്തിന്റെ എൺപതുകളുടെ പകുതിയിൽ മലയാളീകരിച്ചു പറഞ്ഞു വിജയിപ്പിച്ചെടുക്കുകയും , അതെ കഥ അടി മുടി വ്യത്യാസപ്പെടുത്തി 2000 ത്തിനു ശേഷം ഹിന്ദിയിൽ പറഞ്ഞു ഒരു ഓൾ ഇന്ത്യ ബ്ലോക്ക് ബസ്റ്റർ ആക്കി തീർക്കുകയും ചെയ്തു എന്നതാണ് ആ കഴിവ്. സംവിധായകന്റെ ബ്രില്ലിയൻസ് എന്നൊക്കെ പറഞ്ഞു അംഗീകരിക്കേണ്ടത് ഇതിനെ ഒക്കെയാണ്..
മാത്രമല്ല യഥാർത്ഥത്തിൽ സംവിധാനം ചെയ്ത എൺപതോളം ചിത്രങ്ങളിൽ നാലോ അഞ്ചോ ചിത്രങ്ങൾ മാത്രമേ ഇൻസ്പയർഡ് , അഡാപ്റ്റഡ് അല്ലെങ്കിൽ വിമർശകരുടെ ഭാഷയിൽ കോപ്പി എന്ന് പറയാൻ കഴിയുകയുള്ളു .. പത്തോ പതിഞ്ചോ ചിത്രങ്ങൾ സ്വന്തം അല്ലെങ്കിൽ മറ്റു സംവിധായകരുടെ ചിത്രങ്ങയുടെ ഒഫീഷ്യൽ റീമേക്കുകൾ ആണ്..പറഞ്ഞു വരുമ്പോൾ 50 ചിത്രങ്ങൾക്ക് മുകളിൽ ഒറിജിനൽ തന്നെ ആണ് .
കാലാപാനി
മോഹൻ ലാൽ എന്ന നടനോട് ഉള്ള ഇഷ്ടം കൊണ്ട് വീട്ടിൽ വാശിപിടിച്ചു കരഞ്ഞു വഴക്കുണ്ടാക്കി പോയതാണ് ഈ സിനിമക്ക്. അന്ന് വരെ ഞാൻ കണ്ടിരുന്ന സിനിമ കാഴ്ചകളുടെ ഒക്കെ വളരെ വളരെ മുകളിലായിരുന്നു ഈ ചിത്രം. ഇന്നും ഈ സിനിമകാണുമ്പോൾ എനിക്ക് തോന്നുന്നത് മലയാളത്തിൽ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഇത് വരെ നിർമിച്ചിരിക്കുന്ന ഏറ്റവും മികച്ച ചിത്രം ഇത് തന്നെ ആണ് എന്നാണ്.
പ്രിയദർശൻ – സന്തോഷ് ശിവൻ – സാബു സിറിൽ മൂന്ന് പേരും ചേർന്ന് യഥാർത്ഥ സെല്ലുലാർ ജയിൽ തിരശീലയിൽ പുനഃസൃഷ്ടിച്ചു. സെല്ലുലാർ ജയിൽ മുതൽ , മിർസാഖാന്റെ മുറിയിലെ മെഴുകുതിരി കാലുവരെ, വലിയ കപ്പൽ മുതൽ അന്നത്തെ ടൈപ്പ് റൈറ്റർ വരെ യന്ത്ര മാത്രം സൂഷ്മത ഡീറ്റൈലിങ്ങിൽ കണ്ടിട്ടുള്ള ഒരു ചിത്രം വേറെ കണ്ടിട്ടില്ല. 1996 ൽ ഈ ബഡ്ജറ്റിൽ ( 5 കോടി ആണെന്ന് ആണ് എന്റെ അറിവ് ) ഇത്രെയും വലിയ ഒരു ചിത്രം സംവിധാനം ചെയ്ത പ്രിയദർശന്റെ മുന്നിൽ ഇന്ന് നമ്മൾ കൊട്ടിഘോഷിക്കുന്ന രാജമൗലിയും ശങ്കർ ഉം ഒക്കെ വെറും കുട്ടികളാണ് എന്നത് ഒരു വാസ്തവം ആണ്. കാരണം വലിയ ബജറ്റ് കൊണ്ട് കാഴ്ചയുടെ വിസ്മയം തീർത്തു നമ്മളെ വെറുതെ ഭ്രമിപ്പിക്കുക മാത്രമല്ല കാലാപാനിയിലൂടെ പ്രിയൻ ചെയ്തത്.. ആ സാങ്കേതിക മികവ് എല്ലാം മാറ്റിവച്ചു നോക്കിയാലും ആ ചിത്രം നൽകിയ ഇമോഷൻസ് ഇപ്പഴും താരതമ്യം ചെയ്യാൻ പറ്റാത്തതാണ്. ചിത്രത്തിൽ 2 സീനിൽ വരുന്ന സവർക്കറെ ചൊല്ലി പലരും ഈ ചിത്രത്തെ ഇകഴ്ത്തുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്.
One & Only …..
രാജമൗലിയും ശങ്കറും ചെയ്തതിന്റെ ഇരട്ടി ബ്ലോക്ക് ബസ്റ്ററുകൾ ഉണ്ട് പ്രിയന്റെ പേരിൽ. മണിരത്നം ചെയ്തിട്ടുള്ള ക്ലാസ് ചിത്രങ്ങളുടെ അത്രയും എങ്കിലും ക്ലാസ് ചിത്രങ്ങൾ പ്രിയനും ചെയ്തിട്ടുണ്ട്. സിദ്ദിഖ് ലാലും, റാഫി മെക്കാർട്ടിനും, ക്രേസി മോഹനും, ചിരിപ്പിച്ചതിൽ അധികം പ്രിയദർശൻ ചിരിപ്പിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും കാണാൻ ഇഷ്ടപെടുന്ന ചിത്രങ്ങളിൽ സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് ഒപ്പം പ്രിയദർശൻ ചിത്രങ്ങളും ഉണ്ട്..
മുമ്പുണ്ടായിരുന്ന സംവിധായകരും, ഒപ്പം തുടങ്ങിയ സംവിധായകരും, പിറകെ വന്ന സംവിധായകരും എല്ലാം പ്രഭ മങ്ങി ഫീൽഡ് ഔട്ട് ആകുകയോ, സ്വയം നിർത്തുകയോ ചെയ്തപ്പോഴും പ്രിയദർശൻ ഇന്നും മലയാളത്തിന്റെ ഒന്നാം നിര സംവിധായകരിൽ ഒരാളായി തന്നെ നില നിൽക്കുന്നു .
One thought on “സംവിധായകന്റെ കഥ – പാർട്ട് 2”