ഓണം, വിഷു,കല്യാണം, പാലുകാച്ച് , നൂലുകെട്ടു, അടിയന്തരം , തുടങ്ങി എന്ത് ആഘോഷമാണെങ്കിലും അവിടെയെല്ലാം ഉള്ള ആളാണ് സാംബാർ. നമ്മൾ മലയാളുകൾ മിനിമം ആഴ്ചയിൽ 3 ദിവസമെങ്കിലും സാംബാർ കഴിക്കാറുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത് . നമ്മൾ മലയാളികൾക്ക് മാത്രമല്ല, അരി പ്രധാന ആഹാരമായ തമിഴനും , തെലുങ്കനും, കന്നഡാ കാരനായും എല്ലാവര്ക്കും വളരെ പ്രിയപ്പെട്ട ഒരു സാധനമാണ് സാമ്പാർ.
പലതരം സാമ്പാറുകൾ
ഓരോരോ ദേശങ്ങളിൽ എത്തുമ്പോൾ രുചിയിലും മണത്തിലും , ഭാവത്തിലും ഒക്കെ ചെറിയ മാറ്റങ്ങൾ സംഭവിക്കാറുണ്ട് സാമ്പാറിൽ . അതായതു തിരുവന്തപുരത്തെ സാമ്പാറും തൃശ്ശൂരിലെ സാമ്പാറും കണ്ണൂരിലെ സാമ്പാറും വത്യസ്തരാണ്. അപ്പോൾ പിന്നെ തമിഴ്നാടും, കർണാടകയും, ആന്ധ്രയും ഒക്കെ ഉണ്ടാക്കുന്ന വെറൈറ്റി കൂടി ആകുമ്പോൾ എത്ര വിധം സാമ്പാറുകൾ ഉണ്ടാകും എന്ന് ഒന്ന് ഊഹിച്ചു നോക്കു. വെജിറ്റബിൾ സാമ്പാർ, ഉള്ളി സാമ്പാർ, മുള്ളങ്കി സാമ്പാർ, തേങ്ങാ ചേർത്ത സാമ്പാർ etc .. etc ..
എന്തിനും ഏതിനും സാമ്പാർ
സാമ്പാർ ഒരുപാടു തരം സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങളോട് ഒത്തു പോകും എന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത. ഊണിനു സാമ്പാർ, ഇഡലിയും സാമ്പാറും, ദോശയും സാമ്പാറും, പൊങ്കലും സാമ്പാറും , ഉപ്പുമാവും സാമ്പാറും, സാമ്പാറും വടയും , ബജ്ജിയും സാമ്പാറും എന്ന് വേണ്ട ബ്രെഡും സാമ്പാറും വരെ കഴിക്കുന്നവർ ഉണ്ട് .
സാമ്പാറിന്റെ ഉത്ഭവം
ആരാണ് ആദ്യമായി സാമ്പാർ ഉണ്ടാക്കിയത്.. മലയാളി ആണോ?? തമിഴൻ ആണോ ? തെലുങ്കൻ ആണോ ?? എന്നാൽ ഇവരാരും അല്ല എന്നാണ് ചരിത്രം പറയുന്നത്. സാമ്പാർ ആദ്യമായി ഉണ്ടാക്കിയത് മറാഠകൾ ആണ്… ആദ്യമായി രുചിച്ചതു ഛത്രപതി ശിവാജി മഹാരാജാവിന്റെ മകനും അദ്ദേഹത്തിന്റെ പിൻകാമിയും ആയിരുന്ന സാംബാജി മഹാരാജ് ആയിരുന്നു .എങ്ങനെ എന്നല്ലേ … പറഞ്ഞു തരാം.
മറാത്ത സാമ്രാജ്യത്തിനു കീഴിൽ തഞ്ചാവൂരിൽ ഒരു രാജ്യം ഉണ്ടായിരുന്നു, ഒരിക്കൽ തഞ്ചാവൂർ സന്ദർശിച്ച സാംബാജിക്ക് ഭക്ഷണം
ഉരുക്കിയപ്പോൾ അദ്ദേഹത്തിന് വളരെ അധികം ഇഷ്ടപെട്ട ഒരു ദാൽ കറി കൂടെ ഉൾപ്പെടുത്തി . പരിപ്പിനോടപ്പം “കോക്കും” എന്ന പേരിൽ ഉള്ള പുളിയുള്ള ഒരു പഴവും ( കുടംപുളിയുടെ സാമ്യം ഉള്ള ഒരു പഴം ) ചേർത്താണ് അത് മഹാരാഷ്ട്രയിൽ ഉണ്ടാക്കിയിരുന്നത്.
തഞ്ചാവൂരിൽ കോക്കും ലഭ്യമല്ലാത്തതിനാൽ വാളം പുളി പിഴിഞ്ഞ് ചേർത്താണ് അന്ന് അത് ഉണ്ടാക്കിയത്. തഞ്ചാവൂരിന്റെ ഫ്ളവറിനായി കുറച്ചു മല്ലിയും അരച്ചു ചേർത്ത്.. സംഭവം ഇത്തിരി സ്പെഷ്യൽ ആക്കാനായി കുറച്ചു പച്ചക്കറിയും ചേർത്തു.. അതാണ് ആദ്യത്തെ സാമ്പാർ. സാംബാജി രാജവിന്റെ പേര് ചേർത്തു തന്നെ ആ കറിക്കു പേരും ഇട്ടു …. “സാമ്പാർ”
ഒരു ലോകപ്രശസ്ത സാമ്പാർ .
സാമ്പാർ മൂലം പ്രസ്തമായ ഒരു റെസ്റ്റോറന്റ് ഉണ്ട് . ചെന്നൈ ട്രിപ്ലികേയനിലെ രത്ന കഫെ . രത്ന കഫേയിലെ ഇഡലി സാമ്പാർ തമിഴ്നാട് മുഴുവൻ പ്രശസ്തമാണ് . നല്ല മൃദു ആയ കുറച്ചു വലിയ രണ്ടു ഇഡ്ഡലിയിൽ നല്ല ആവി പറക്കുന്ന 2 വലിയ മഗ്ഗു സാമ്പാർ ഒഴിച്ച് തരും… സാമ്പാർ മല്ലി അരച്ചു ഉണ്ടാക്കുന്നതാണ് . ചെറിയ ഉള്ളി ചെറുതായി വഴറ്റി സാമ്പാറിൽ ചേർക്കും എന്ന തു ഒഴിച്ചാൽ വേറെ അധികം പച്ചക്കറി ഒന്നും അതിൽ ചേർക്കാറില്ല.
ഇഡ്ഡലികഴിക്കുക എന്നതിലുപരി സാമ്പാറു കൂടിയാണ് അവിടെ നടക്കാറുള്ളത്. സാമ്പാറിന്റെ അളവ് കുറയുംമ്പോൾ വീണ്ടും ഒരു മഗ്ഗ് സാമ്പാർ ഒഴിക്കും. ചുരുക്കത്തിൽ 2 ഇഡ്ഡലിക്ക് ഏകദേശം അര ബക്കറ്റ് സാമ്പാർ ആണ് കണക്ക്. തള്ളാന്‍ എന്ന് തോന്നുന്നവർ രത്ന കഫെ സന്ദർശിക്കുക. ലോകത്തിലെ ഏറ്റവും മികച്ച സാമ്പാർ ഇഡ്ഡലി നിങ്ങള്‍ക്ക് കഴിക്കുകയും ചെയ്യാം ..
സണ്ണി ലീയോണും സാമ്പാറും
എന്താണ് സണ്ണി ലിയോണും സാമ്പാറും തമ്മിലുള്ള ബന്ധം ?? രണ്ടും “സ” വച്ച് തുടങ്ങുന്നു എന്നതല്ലാതെ ഒരു ബന്ധം ഇല്ല. പിന്നെന്തിനാണ് ഈ പോസ്റ്റിനു ഇങ്ങനെ ഒരു തലക്കെട്ടു എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരു മറു ചോദ്യം ആണ്. സാമ്പാറിനെ കുറിച്ച് ഇത്രയും വിജ്ഞാന പ്രദമായ ഒരു പോസ്റ്റ് സണ്ണി ലിയോണിന്റെ പേരും പടവും ഉള്ളത് കൊണ്ട് മാത്രമല്ലെ നിങ്ങൾ കുത്തിയിരുന്ന് വായിച്ചത് ?????
സാമ്പാറില്‍ കായം വരയ്ക്കുന്ന മണം മാത്രം മതി ഇരുന്നാഴി മാറിട ചോറുണ്ണാൻ ! ചരിത്രം ഇത് വരെ കേട്ടിട്ടില്ല ! അസ്സലായി ! സണ്ണി ലിയോണ്‍ ഇഷ്ടമുള്ള സാമ്പാർ ഏതാണ് നോക്കി വന്നപ്പോ തേച്ചു 🙂 !
LikeLike